കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നൂഡില്‍സ് ഇപ്പോള്‍ സിമന്‍‍റ് നിര്‍മ്മിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നു, വീഡിയോ കാണൂ

Google Oneindia Malayalam News

ബെംഗളൂരു: ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിയ്ക്കാത്തിതിന്റെ പേരില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് രാജ്യവ്യാപകമായി മാഗി നൂഡില്‍സ് നിരോധിച്ചത്. വിപണിയില്‍ നിന്നും ലക്ഷക്കണക്കിന് പായ്ക്കറ്റ് നൂഡില്‍സാണ് പിന്‍വലിച്ചത്. വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നവ അതിലും ഏറെ. ഈ നൂഡില്‍സ് എല്ലാം എന്ത് ചെയ്യുന്നു എന്ന് അറിയാമോ? എസിസി സിമന്റിന്റെ നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്നു. സിമന്റ് നിര്‍മ്മിയ്ക്കുന്ന ബോയിലറുകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വേണ്ടിയുള്ള ഇന്ധനമായി ഇപ്പോള്‍ ഉപയോഗിയ്ക്കുന്നത് മാഗിയാണ്.

മറ്റ് മാലിന്യങ്ങളില്‍ നിന്നും (ചോറ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍) ബോയിലര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇന്ധനമുണ്ടാക്കുന്നിതനൊപ്പം മാഗിയും പൊടിച്ച് ചേര്‍ക്കുന്നു. കര്‍ണാടകയിലെ കാലബുരഗിയിലുള്ള എസിസി സിമന്റ് ഫാക്ടറിയിലാണ് മാഗി സിമന്റ് നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്നത്. ദ ന്യൂസ് മിനിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Maggi

മാഗി പൊടിച്ച് പൗഡര്‍ രൂപത്തിലാക്കിയാണ് സിമന്റ് നിര്‍മ്മാണത്തിന് വേണ്ട ബോയിലറുകളെ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വേണ്ടി ഉപയോഗിയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാഗി നിറച്ച ലോറികള്‍ എസിസി ഫാക്ടറിയ്ക്ക് മുന്നില്‍ കാത്ത് കിടക്കുകയാണെന്ന് കാലബുരഗി ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥന്‍ ആര്‍എസ് ബിരദര്‍ പറയുന്നു.

ജൂണ്‍ ഒന്‍പത് മുതലാണ് കമ്പനിയിലേയ്ക്ക് മാഗി സ്റ്റോക്ക് എത്തിത്തുടങ്ങിയത്. ജൂണ്‍ പതിമൂന്ന് മുതല്‍ മാഗി ഇന്ധനമാക്കി മാറ്റുന് പ്രവര്‍ത്തനം തുടങ്ങി. നെസ്ലേയും എസിസി സിമന്റും തമ്മിലുള്ള സ്വകാര്യ ധാരണയുടെ പേരിലാണ് മാഗി ഇന്ധനമായി ഉപയോഗിയ്ക്കുന്നത്.

വാര്‍ത്തയ്ക്ക് കടപ്പാട്: ദ ന്യൂസ് മിനിട്ട്

English summary
Maggi Noodles being crushed to be reused as fuel at a cement factory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X