കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിനൊപ്പം അണിനിരന്ന് കോണ്‍ഗ്രസ് സഖ്യം...കൊറോണ പ്രവര്‍ത്തനത്തില്‍ നമ്പര്‍ വണ്‍, ബിജെപിക്ക് റോളില്ല

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രവര്‍ത്തനത്തിന് വന്‍ സ്വീകാര്യത. ബിജെപി ദേശീയ തലത്തില്‍ അഞ്ച് കോടി വീടുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഉദ്ധവ് താക്കറെ മികവിലേക്കുയര്‍ന്നിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വന്‍ മുന്നേറ്റമാണ് മഹാരാഷ്ട്ര കാഴ്ച്ചവെക്കുന്നതെന്ന് ഡോക്ടര്‍മാരും വിലയിരുത്തുന്നു.

കോണ്‍ഗ്രസിനും എന്‍സിപിക്കും രാഷ്ട്രീയ വിജയം കൂടിയാണിത്. രണ്ട് പാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വന്‍ വിജയമാണ് നേടിയത്. അതേസമയം അജിത് പവാറിന്റെ നിഴലിലാണ് ഉദ്ധവെന്ന ബിജെപിയുടെ എല്ലാ ആരോപണങ്ങളും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. അജിത് പവാര്‍ പ്രതിസന്ധി ഘട്ടത്തില്‍ പിറകിലേക്ക് പോയതും ശ്രദ്ധേയമാണ്.

ആദ്യം ഫേസ്ബുക്ക് ലൈവ്

ആദ്യം ഫേസ്ബുക്ക് ലൈവ്

ഉദ്ധവ് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങുന്നതാണ് ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടത്. ഉദ്ധവിന്റെ ഫേസ്ബുക്ക് ലൈവ് വലിയ വിജയമാവുകയും ചെയ്തു. ഇതിലൂടെ രോഗത്തിന്റെ ലക്ഷണങ്ങള്‍, പ്രത്യാഘാതങ്ങള്‍ എന്നിങ്ങനെ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന് കൃത്യമായി ഉദ്ധവ് ജനങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിലൂടെ പല ബിജെപി നേതാക്കള്‍ വരെ ഉദ്ധവിനെ അഭിനന്ദിച്ചിരിക്കുകയാണ്. അതേസമയം വലിയൊരു സംഘം തന്നെ ഉദ്ധവിനൊപ്പം പ്രവര്‍ത്തനത്തിനുണ്ട്. മകന്‍ ആദിത്യയുടെ നേതൃത്വത്തില്‍ പരിചയസമ്പന്നരുടെ ഒരു നിരയാണ് ഉള്ളത്.

പഠിപ്പിച്ചത് ശരത് പവാര്‍

പഠിപ്പിച്ചത് ശരത് പവാര്‍

ശരത് പവാറില്‍ നിന്ന് ജനകീയ രാഷ്ട്രീയം ഉദ്ധവ് പഠിച്ചിരുന്നു. ഇതാണ് കൃത്യമായി പ്രയോഗിച്ചത്. ഒരിക്കല്‍ പോലും രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിന് ഉദ്ധവ് തയ്യാറായില്ല. വളരെ ശാന്തനായി, ഇന്ത്യന്‍ ക്രിക്കറ്റിലെ മഹേന്ദ്ര സിംഗ് ധോണിയെ പോലെയാണ് ഉദ്ധവ് പ്രവര്‍ത്തിച്ചതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. അതേസമയം ഉദ്ധവുമായി ഇടഞ്ഞ കോണ്‍ഗ്രസ്, ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാതെ ഉദ്ധവിനൊപ്പം തന്നെ നിന്നതും സര്‍ക്കാരിന് നേട്ടമാണ്. ബിജെപി വിചാരിച്ചാലും ഈ സര്‍ക്കാര്‍ വീഴില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ചവാന്‍ വിഭാഗം ഉദ്ധവിനൊപ്പം ഉറച്ച് നിന്നാണ് കൊറോണ പ്രതിരോധം ഏറ്റെടുത്തത്.

കോണ്‍ഗ്രസിന്റെ പ്രശംസ

കോണ്‍ഗ്രസിന്റെ പ്രശംസ

കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കുമാര്‍ കേത്കര്‍ ഉദ്ധവിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഉദ്ധവ് മടിയനും, പെട്ടെന്ന് പറ്റിക്കാന്‍ സാധിക്കുന്നയാളുമായിരുന്നുവെന്ന് കേത്കര്‍ പറയുന്നു. എന്നാല്‍ ശരത് പവാറിനെ മറികടന്നാണ് ഉദ്ധവ് കൊറോണയെ നിയന്ത്രിക്കാന്‍ മുന്നില്‍ നിന്നതെന്ന് കേത്കര്‍ പറയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ ഉദ്ധവിനെ ജനങ്ങള്‍ പുകഴ്ത്തുകയാണ്. രാഹുല്‍ ഗാന്ധിയുടെ മുന്‍ ടീമംഗമായ സംവിധായകന്‍ പങ്കജ് ശങ്കര്‍ ഉദ്ധവിനെ പുകഴ്ത്തി രംഗത്തെത്തി. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്കും പ്രവര്‍ത്തനത്തിനും ഇവിടെ കൈയ്യടി ലഭിക്കുന്നുണ്ട്.

ബിജെപി നിഷ്പ്രഭം

ബിജെപി നിഷ്പ്രഭം

അഞ്ച് കോടി വീടുകളിലേക്ക് ഭക്ഷണ സാധനം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. എന്നാല്‍ മഹാരാഷ്ട്രയില്‍ ഈ പ്രവര്‍ത്തനമൊക്കെ എപ്പോഴോ തുടങ്ങി കഴിഞ്ഞു. ബിജെപിക്ക് രാഷ്ട്രീയമായി ഇതിനെ സംസ്ഥാനത്ത് ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുള്ള ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യം തീരെയില്ല. സംസ്ഥാന അധ്യക്ഷ ചന്ദ്രകാന്ത് പട്ടേലും പ്രവര്‍ത്തനത്തിനായി ഇറങ്ങിയിട്ടില്ല. നേതൃത്വത്തില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിഭവപ്പെടുന്നു. ഇവര്‍ ഉദ്ധവിനൊപ്പമാണ് പ്രവര്‍ത്തനം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന വലിയ നേട്ടമുണ്ടാക്കുമെന്നാണ് ഇതോടെ പ്രവചിക്കപ്പെടുന്നത്.

പറയുന്നത് ഇങ്ങനെ

പറയുന്നത് ഇങ്ങനെ

മുഖ്യമന്ത്രി ഞങ്ങളോട് നേരിട്ട് സംസാരിക്കുന്നത് വലിയ ആശ്വാസമാണെന്ന് വീട്ടമ്മയായ ഫിറോസാ സിന്‍ഹ പറയുന്നു. വളരെ ശാന്തനായിട്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഭക്ഷണത്തിനായി ഒരാള്‍ പോലും ഓടേണ്ടി വരില്ലെന്ന് ഉദ്ധവ് പറഞ്ഞതോടെ ഞങ്ങളുടെ വെപ്രാളമെല്ലാം പോയെന്നും സിന്‍ഹ പറഞ്ഞു. ബിജെപിയുടെ കടുത്ത ആരാധികയായ സവിത കുല്‍ക്കര്‍ണി ഉദ്ധവ് ഫാന്‍ ആയി മാറിയിരിക്കുകയാണ്. ഉദ്ധവ് ഓരോ കമ്പനികളോടും തൊഴിലാളികളെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, പണത്തിനും ക്ഷാമമുണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയില്‍ നിന്ന് മഹാരാഷ്ട്രയ്ക്ക് ലഭിക്കുന്ന പുതിയ കാര്യങ്ങളാണെന്ന് സവിത പറഞ്ഞു.

അജിത് പവാര്‍ പിന്നണിയിലേക്ക്

അജിത് പവാര്‍ പിന്നണിയിലേക്ക്

ഉദ്ധവ് സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന അജിത് പവാര്‍ കൊറോണ കാലത്ത് നിഷ്പ്രഭനാണ്. അദ്ദേഹം പിന്നണിയില്‍ ഇരുന്നാണ് പ്രവര്‍ത്തിക്കുന്നത്. സഖ്യത്തില്‍ നിന്ന് ഒരു അപശ്രുതി പോലും പുറത്തുവരുന്നില്ല. സഖ്യത്തെ ഈ അവസരത്തില്‍ നിയന്ത്രിക്കുന്നതും ഉദ്ധവിന്റെ മിടുക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ശിവസേന ഹിന്ദുത്വം പറയുന്നുണ്ടെങ്കിലും, അതിന് പഴയ വീര്യമില്ല. പകരം മൃദു സ്വഭാവമാണ് ഉള്ളത്. നേരത്തെ മുസ്ലീം സംവരണത്തിന്റെ കാര്യത്തില്‍ ഉദ്ധവ് എതിര്‍ത്തപ്പോള്‍ എന്‍സിപിയോ കോണ്‍ഗ്രസോ ഒന്നും മിണ്ടാതിരുന്നതും ഉദ്ധവിന്റെ നയതന്ത്ര മികവായിരുന്നു.

മികവുറ്റ സംഘാടനം

മികവുറ്റ സംഘാടനം

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് നഗര മേഖലകളില്‍ ഉള്ളവര്‍ ഗ്രാമത്തിലേക്ക് വീടുകളിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നഗരത്തില്‍ നിന്നുള്ളവരെ ആ സമയത്ത് കൊറോണ പേടിയെ തുടര്‍ന്ന് ഗ്രാമവാസികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇത് പരിഹരിക്കാനായി ഗാര്‍ഡിയന്‍ മന്ത്രിമാരെയാണ് ഉദ്ധവ് നിയമിച്ചത്. 36 ജില്ലകള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതം ചുമതലയുണ്ടാവും. ഇത് കൃത്യമായി പരിഹരിച്ചാണ് കൊറോണയുടെ സമൂഹ വ്യാപനം ഉദ്ധവ് തടഞ്ഞത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്തും ഉദ്ധവിന്റെ നടപടികളെ പ്രകീര്‍ത്തിച്ചിരിക്കുകയാണ്. പോലീസുകാര്‍ ഒരിക്കലും ജനങ്ങളെ തല്ലരുതെന്നും, അവശ്യ സാധനങ്ങള്‍ അവര്‍ക്ക് വാങ്ങാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉദ്ധവ് കൃത്യമായി നിര്‍ദേശിക്കുകയും ചെയ്തു.

English summary
maharashtra alliance have shown how to deal with coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X