Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം തട്ടകത്തിലെ ആധിപത്യം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തേ തീരൂ; അമിത് ഷാ മഹാരാഷ്ട്രയിലേക്ക്

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപി തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. നാളെ ദ്വിദിന സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തുന്നത്. സീറ്റ് വിഭജന ഫോര്‍മുലയ്ക്ക് അന്തിമരൂപം നല്‍കാന്‍ മഹായുതി സഖ്യകക്ഷികളായ ബിജെപി, ശിവസേന, എന്‍സിപി എന്നിവയിലെ നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.

അതേസമയം പടിഞ്ഞാറന്‍ മഹാരാഷ്ട്ര, മറാത്ത്വാഡ, വിദര്‍ഭ എന്നിവിടങ്ങളിലും അമിത് ഷാ പര്യടനം നടത്തും. പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ വിശിഷ്യ, കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളാണ് ഇവിടം എന്നതാണ് ശ്രദ്ധേയം. അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവരുടെ തട്ടകമായ വിദര്‍ഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ തിരിച്ചടി നേരിട്ടിരുന്നു.

amit shah

വിദര്‍ഭ മേഖലയിലെ 15 ലോക്സഭാ മണ്ഡലങ്ങളില്‍ 13 ലും കോണ്‍ഗ്രസാണ് വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുതിര്‍ന്ന ബിജെപി നേതാവ് സുധീര്‍ മുന്‍ഗന്തിവാര്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ഇവിടെ നിന്നുള്ളവരാണ്. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഉഇതിനോട് ചേര്‍ന്നാണ്.

അതിനാല്‍ തന്നെ വിദര്‍ഭ മേഖലയില്‍ ബിജെപിക്ക് നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കേണ്ടത് നിര്‍ണായകമാണ്. എംവിഎയുടെ ശക്തികേന്ദ്രങ്ങളായ നാസിക്, പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍, മറാത്ത്വാഡയിലെ ഛത്രപതി സംഭാജിനഗര്‍ എന്നിവിടങ്ങളിലും ബിജെപി പ്രവര്‍ത്തകരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഈ മാസം ഇത് രണ്ടാം തവണയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്.

ഗണപതി ഉത്സവത്തോടനുബന്ധിച്ച് അദ്ദേഹം മുംബൈ സന്ദര്‍ശിച്ചിരുന്നു, മഹായുതിയിലെ ആഭ്യന്തര വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ശിവസേന, എന്‍സിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോസ്റ്റല്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് അജിത് പവാറിനെ ഒഴിവാക്കിയതോടെയാണ് മഹായുതിയിലെ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

അതിനിടെ അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയാണ്. നാഗ്പൂര്‍ സ്വദേശിയായ മഹാരാഷ്ട്ര സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയെ എംവിഎയുടെ മുഖ്യമന്ത്രി മുഖമാക്കണം എന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയരുന്നുണ്ട്. നിലവില്‍ എംവിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല.

തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നാണ് ശിവസേന (യുബിടി) ആവശ്യപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച കക്ഷികളില്‍ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം എന്നാണ് കോണ്‍ഗ്രസിന്റെയും എന്‍സിപി (എസ്പി)യുടേയും നിലപാട്. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്. 200 സീറ്റുകളില്‍ എംവിഎയ്ക്കുള്ളില്‍ ധാരണയായി എന്നാണ് വിവരം.

ബിജെപി, ശിവസേന, എന്‍സിപി കക്ഷികള്‍ ഉള്‍ക്കൊള്ളുന്ന ഭരണമുന്നണിയാണ് മഹായുതി സഖ്യവുമായാണ് മഹാ വികാസ് അഘാഡിയുടെ പോരാട്ടം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയാണ് സംസ്ഥാനത്ത് നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+