'മഹാ'പോരാട്ടത്തിൽ മഹായുതി കൂറ്റൻ വിജയം നേടും; 200 സീറ്റുകൾ വരെ പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ
ഡൽഹി: മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതിക്ക് വിജയം പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ ഇന്ത്യ എക്സിറ്റ് പോൾ. 178 മുതൽ 200 സീറ്റുകൾ വരെയാണ് എൻഡിഎയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. 48 ശതമാനം വോട്ടുകൾ നേടുമെന്നും സർവ്വെ പറയുന്നു. അതേസമയം കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യം 37 ശതമാനം വോട്ട് വിഹിതത്തോടെ 82-102 സീറ്റുകൾ നേടുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. മറ്റ് പാർട്ടികൾക്ക് 6-12 സീറ്റുകളാണ് പ്രവചനം.
നഗര-ഗ്രാമീണ മേഖലകളിലെല്ലാം മഹായുതി സഖ്യത്തിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. നഗരമേഖയിൽ 47 ശതമാനം വോട്ടും ഗ്രാമീണ മേഖലയിൽ 48 ശതമാനം വോട്ടും സഖ്യം നേടുമെന്നാണ് സർവ്വെ പറയുന്നത്. മഹാവികാസ് അഘാഡി സഖ്യത്തിന് 37 ഉം 38 ഉം ശതമാനം വോട്ടുകൾ നേടാനാകും. സ്ത്രീകൾക്ക് മാസം 1,500 രൂപ ഉറപ്പാക്കുന്ന ലാഡ്ലി ബെഹൻ പദ്ധതി പോലുള്ളവമ്പൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മഹായുതിക്ക് അനുകൂലമായെന്നാണ് സർവ്വെ സൂചിപ്പിക്കുന്നത്. സഖ്യത്തിന് 50 ശതമാനം സ്ത്രീകളുടെ വോട്ടും ലഭിക്കുമെന്നാണ് സർവ്വെയിലെ കണ്ടെത്തൽ.

36 സീറ്റുകൾ ഉള്ള മുംബൈ മേഖലയിൽ മഹായുതിക്ക് 22 സീറ്റുകൾ 45 ശതമാനം വോട്ട് വിഹിതവും നേടാനാകുമെന്നാണ് സർവ്വെയിലെ പ്രവചനം. എംവിഎക്ക് 14 ശതമാനം സീറ്റുകളും 43 ശതമാനം വോട്ട് വിഹിതവും ലഭിക്കും. കൊങ്കൺ-താനെ മേഖലയിൽ ആകെയുള്ള 39 സീറ്റുകളിൽ മഹായുതിക്ക് 24 സീറ്റുകളും എംവിഎ സഖ്യത്തിന് 13 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഇവിടെ മഹായുതി സഖ്യം 50 ശതമാനം വോട്ട് വിഹിതം നേടും. എംവിക്ക് 33 ശതമാനമായിരിക്കും ലഭിക്കുക.
മറാത്തവാഡ മേഖയിലും മഹായുതിയുടെ തേരോട്ടമാണ് സർവ്വെ പ്രവചിക്കുന്നത്. 40 ശതമാനം വോട്ടും 30 സീറ്റുകളും സഖ്യം നേടും. 38 ശതമാനം വോട്ടോടെ 15 സീറ്റുകളിൽ ഒതുങ്ങും. മറ്റുള്ള പാർട്ടികൾക്ക് 1 സീറ്റാണ് ഇവിടെ പ്രവചിക്കുന്നത്. 47 സീറ്റുള്ള കിഴക്കൻ മഹാരാഷ്ട്രയിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യം കൂറ്റൻ വിജയം നേടും. 38 സീറ്റുകള്‍ സഖ്യത്തിന് ഇവിടെ ലഭിക്കും. എംവിഎക്ക് വെറും 7 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക. മറ്റ് പാർട്ടികൾക്ക് 2 സീറ്റുകൾ വരെ സാധ്യതയുണ്ടെന്നും സർവ്വെ പറയുന്നു.
പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ മഹായുതിക്ക് 36 സീറ്റുകളും മഹാവികാസ് അഘാഡി സഖ്യത്തിന് 21 സീറ്റുകളും നേടാനാകുമെന്നും സർവ്വെ പ്രവചിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്തവെച്ച വിദർഭ മേഖലയിലും കോൺഗ്രസ് സഖ്യം തകർന്നടിയുമെന്ന് സർവ്വെ പറയുന്നു. 62 സീറ്റുകളുള്ള ഇവിടെ മഹായുതി സഖ്യത്തിന് 30 സീറ്റും മഹാവികാസ് അഘാഡി സഖ്യത്തിന് 20 സീറ്റുമാണ് സർവ്വെയിലെ പ്രവചനം.
പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളിലും മഹായുതി സഖ്യത്തിന് അധികാരത്തുടർച്ചയാണ് പ്രവചിക്കുന്നത്.രണ്ട് സർവ്വേകൾ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യത്തിന് സാധ്യത പ്രവചിക്കുന്നത്. ഇലക്ടറൽ എഡ്ജ് ആണ് മഹാവികാസ് അഘാഡി സഖ്യത്തിന് നേരിയ മുൻതൂക്കം പ്രവചിക്കുന്ന സർവ്വേകളിൽ ഒന്ന്. സഖ്യം 130 വരെ സീറ്റുകൾ നേടുമെന്നാണ് സർവ്വേ പറയുന്നത്. എസ് എ എസ് ഹൈദരാബാദാണ് മറ്റൊരു സർവ്വെ. 147 മുതൽ 185 സീറ്റുകൾ വരെയാണ് പ്രവചനം.












Click it and Unblock the Notifications