കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകും; വിശ്വസിക്കുന്നത് അഖണ്ഡഭാരതത്തിലെന്ന് ഫട്‌നാവിസ്
മുംബൈ: പാക്കിസ്ഥാന്‍ നഗരമായ കറാച്ചിയും ഒരുനാള്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്. അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുബൈയില്‍ കറാച്ചി എന്ന കടയുടെ പേര് മാറ്റാന്‍ കഴിഞ്ഞ ദിവസം വ്യാപാരിയോട് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തെ ക്കുറിച്ചുള്ള ചോദ്യത്തിനാണ് ഫട്‌നാവിസ് ഒരുനാള്‍ കറാച്ചിയും ഇന്ത്യയുടെ ഭാഗമാകുമെന്ന് പിടിഐയോട് പ്രതികരിച്ചത്. വ്യഴാഴ്‌ച്ചയാണ് മുംബൈ ബാന്ദ്രയിലെ പ്രമുഖ മധുരപലഹാരക്കടയായ കറാച്ചിയുടെ പേര് മാറ്റണമെന്ന് ശവസേന പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്.

Recommended Video
ഇതാണ് ശിവസേനയുടെ നിലപാടെന്ന് സഞ്‌ജയ് റൗട്ട് പ്രതികരിച്ചു. മുംബൈയിലെ പ്രസിദ്ധമായ ഒരു സ്വീറ്റ് ഷോപ്പാണ് കറാച്ചി സ്വീറ്റ്‌സ്.
ശിവസേന നേതാവായ നിതിന്‍ നന്ദ്‌ഗാവ്‌കര്‍ ആണ് ഒരു സ്വീറ്റ് ഷോപ്പ് സന്ദര്‍ശിച്ച് അതിന്റെ ഉടമസ്ഥനോട് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നന്ദ്‌ഗാവ്‌കര്‍ തന്നെ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ച ഈ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എന്‍ഐഎ ആണ് പിന്നീട് പ്രസിദ്ധീകരിച്ചത്. കറാച്ചി എന്നത് തീവ്രവാദികളെ പോറ്റുന്ന, അവര്‍ക്ക് അഭയം കൊടുക്കുന്ന നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാനെ സൂചിപ്പിക്കുന്നതാണ് എന്നും, പാക്കിസ്‌താനെ ഓര്‍മിപ്പിക്കുന്ന, അതിന്റെ പാരമ്പര്യം പ്രഘോഷണം ചെയ്യുന്ന ഒന്നിനും മുംബൈയിലോ മാഹാരാഷ്ട്രയിലോ സ്ഥാനമില്ല എന്നും, അങ്ങെ ഒന്നിനും തുടരാന്‍ ശിവസേന അനുവദിക്കില്ലെന്നുമാണ് നിതിന്‍ നന്ദ്‌ഗാവ്‌കര്‍ ഷോപ്പുടയോട് പറഞ്ഞത്.












Click it and Unblock the Notifications