Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന തന്ത്രവുമായി വരേണ്ട, ബിജെപിയും കോണ്‍ഗ്രസും ഓര്‍ക്കണം.. മഹാരാഷ്ട്ര മണ്ണ് വേറെയാണ്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പോരായ്മ തീര്‍ത്തിരിക്കുകയാണ് ബിജെപി. ഹാട്രിക് വിജയമാണ് ഹരിയാനയില്‍ നേടിയതെങ്കിലും ബിജെപിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമാണ് ഈ വിജയം. എങ്കില്‍ പോലും ഹരിയാനയില്‍ പയറ്റിയ തന്ത്രങ്ങള്‍ വിജയം കണ്ടു എന്നത് വലിയ കാര്യം തന്നെയാണ്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും രാഷ്ട്രീയ തന്ത്രങ്ങളുടെ അടുത്ത ലിറ്റ്മസ് ടെസ്റ്റിനും കളമൊരുങ്ങിയിരിക്കുകയാണ്. പൊതുവെ പലരും ഹരിയാനയും മഹാരാഷ്ട്രയും തമ്മില്‍ രാഷ്ട്രീയസാഹചര്യങ്ങളുടെ പേരില്‍ താരതമ്യം ചെയ്യുന്നുണ്ട്. ഹരിയാനയ്ക്ക് സമാനമായി ഭരണവിരുദ്ധ വികാരം മഹാരാഷ്ട്രയില്‍ ഉണ്ട് എന്നാണ് പലരുടേയും വാദം.

maharashtra

എന്നാല്‍ ഉപരിപ്ലവമായ ചില സാമ്യതകള്‍ മാറ്റി നിര്‍ത്തിയാല്‍ ഹരിയാനയും മഹാരാഷ്ട്രയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും ചില രാഷ്ട്രീയ സാമ്യതകളെ പരിശോധിക്കേണ്ടത് അനിവാര്യമാണ് എന്നതില്‍ സംശയമില്ല. ഇരുസംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന പ്രധാന സാമ്യത ജാതി രാഷ്ട്രീയമാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് ജാട്ട്-ദളിത് കൂട്ടുകെട്ടിനെയാണ് ആശ്രയിച്ചത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഭാഗമായ മഹാ വികാസ് അഘാഡി മറാത്ത, മുസ്ലിം, ദളിത് വോട്ടുകള്‍ ഏകീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറാത്ത സംവരണം ഒരു പ്രധാന വിഷയമായിരുന്നു. ഹരിയാനയില്‍ ജാട്ട് ഇതര ജാതികളെ ഒപ്പം നിര്‍ത്തിയാണ് ബിജെപി വിജയം കൊയ്തത്. മഹാരാഷ്ട്രയിലും ബിജെപി ജാതി രാഷ്ട്രീയം പയറ്റാന്‍ മറാത്ത ഇതര വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കിയേക്കും.

ഹരിയാനയില്‍ ജാട്ടുകള്‍ ജനസംഖ്യയുടെ 25 ശതമാനവും ദളിതര്‍ 20 ശതമാനവും ആണ്. മഹാരാഷ്ട്രയിലേക്ക് വരുമ്പോള്‍ മറാത്തകള്‍ 30 ശതമാനവും ദളിതര്‍ 12 ശതമാനവും മുസ്ലീങ്ങള്‍ 11 ശതമാനവുമാണ്. ഈ സമവാക്യത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമാണ്. കര്‍ഷകരാണ് ഇരുസംസ്ഥാനങ്ങളിലും കാണപ്പെടുന്ന അടുത്ത സാമ്യത. ഹരിയാനയിലേത് പോലെയല്ലെങ്കിലും തരക്കേടില്ലാത്ത വോട്ടുബാങ്കാണ് മഹാരാഷ്ട്രയിലും കര്‍ഷകര്‍.

പരുത്തി, സോയാബീന്‍, ഉള്ളി തുടങ്ങിയ പ്രധാന വിളകളുടെ വിലയിടിവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അലയടിച്ചിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ഈ മേഖലയില്‍ നിരവധി പദ്ധതികള്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതി നിരോധനവും തീരുവയും പിന്‍വലിച്ചതും ഇതിനെ തുടര്‍ന്നാണ്. ഈ രണ്ട് വിഷയങ്ങള്‍ക്കപ്പുറം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിയാനയേയും മഹാരാഷ്ട്രയേയും ബന്ധിപ്പിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളൊന്നുമില്ല.

കൂടാതെ ഹരിയാനയില്‍ നിന്ന് വ്യത്യസ്തമായി മുന്നണി രാഷ്ട്രീയത്തിന്റെ കണക്കുകളാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ നയിക്കുന്നത്. ബിജെപി, എന്‍സിപി, ശിവസേന എന്നിവരുടെ മഹായുതിയും കോണ്‍ഗ്രസ്, എന്‍സിപി (എസ്പി), ശിവസേന (യുബിടി) എന്നിവരുടെ മഹാ വികാസ് അഘാഡിയും ആണ് പ്രധാന എതിരാളികള്‍. പ്രാദേശിക പാര്‍ട്ടികളായ എന്‍സിപിയും ശിവസേയനയും പിളര്‍ന്നത് അല്ലെങ്കില്‍ പിളര്‍ത്തിയത് പൊതുജനങ്ങള്‍ക്കിടയില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതുകൂടി പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക ചിഹ്നവും പേരും കൊടിയും വിമതര്‍ക്ക് നല്‍കിയപ്പോഴും ജനങ്ങളുടെ അംഗീകാരം ശിവസേന (യുബിടി)യ്ക്കും എന്‍സിപി (എസ്പി)ക്കും ഒപ്പം നിന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+