Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രാഹ്‌മണവോട്ടുകള്‍ ഉറപ്പിക്കണം; 50 കോടിയുടെ വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്രാഹ്‌മണ വോട്ടുകള്‍ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാര്‍. സംസ്ഥനത്തെ ബ്രാഹ്‌മണ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരശുറാം ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനില്‍ നിര്‍ധനരായ ബ്രാഹ്‌മണരെ സഹായിക്കാന്‍ 50 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് ഉണ്ടാകും.

നിലവില്‍ ബ്രാഹ്‌മണ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന്റെ ക്വാട്ടയില്‍ മാത്രമാണ് സഹായം ലഭിക്കുന്നത്. മറാത്തകള്‍ക്കും ഒബിസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക ഉന്നമനത്തിനുള്ള നടപടികള്‍ക്കിടെ ബ്രാഹ്‌മണ സമുദായത്തിലെ പിന്നാക്കക്കാര്‍ അവഗണിക്കപ്പെട്ടു എന്ന് ഒരു വിഭാഗം ആളുകള്‍ ആശങ്ക അറിയിച്ചിരുന്നു.

Maharashtra Election 2024

മഹാരാഷ്ട്രയിലെ ബ്രാഹ്‌മണ സമൂഹത്തിന്റെ സ്ഥിരം പിന്തുണ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുക്ത തിലകിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന പൂനെയിലെ കസ്ബ ഉപതെരഞ്ഞെടുപ്പില്‍ തിലകന്റെ കുടുംബാംഗങ്ങള്‍ക്കോ മറ്റേതെങ്കിലും ബ്രാഹ്‌മണനോ ടിക്കറ്റ് നല്‍കാതെ ഹേമന്ത് രസാനേയ്ക്കാണ് അവസരം നല്‍കിയത്. ഇതില്‍ ബ്രാഹ്‌മണ സമൂഹം അതൃപ്തരായിരുന്നു.

ഇതിന്റെ ഫലമായി 28 വര്‍ഷത്തിന് ശേഷം ബിജെപിക്ക് ഈ സീറ്റ് നഷ്ടപ്പെടുകയും കോണ്‍ഗ്രസിന്റെ രവീന്ദ്ര ധങ്കേക്കര്‍ വിജയിക്കുകയും ചെയ്തു. അതേസമയം പരശുറാം ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ രൂപീകരണം സ്വാഗതാര്‍ഹമായ നടപടിയാണെന്ന് വിലെ പാര്‍ലെയില്‍ നിന്നുള്ള ബിജെപി എംഎല്‍എ പരാഗ് അല്‍വാനി പറഞ്ഞു. വിദ്യാഭ്യാസത്തിന് സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് സഹായം ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു.

കണ്ടിവാലി ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എ അതുല്‍ ഭട്ഖല്‍ക്കറും ഇത് സ്വാഗതം ചെയ്തു. ''സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്, പക്ഷേ അത് പര്യാപ്തമല്ല. യോഗ്യരും പാവപ്പെട്ടവരുമായ ബ്രാഹ്‌മണ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ സ്ഥാപനം ഒരു നല്ല നീക്കമാണ്. എല്ലാ സമുദായങ്ങളെയും കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നു എന്നത് നല്ലതാണ്,' അതുല്‍ ഭട്ഖല്‍ക്കര്‍ പറഞ്ഞു. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ സംശയം പ്രകടിപ്പിച്ച് ബ്രാഹ്‌മണ മഹാസംഘത്തിലെ ആനന്ദ് ദവെ രംഗത്തെത്തി.

സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അത്തരത്തിലുള്ള ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു, സമാനമായ നിരവധി പ്രഖ്യാപനങ്ങള്‍ നേരത്തെ നടത്തിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്താതെ ഫണ്ട് നല്‍കുകയും ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ മാത്രമെ തങ്ങള്‍ അവരെ വിശ്വസിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ സമൂഹത്തിലും ദരിദ്രരായ ആളുകള്‍ ഉണ്ടെന്നും അവരെ സഹായിക്കണമെന്നും ദവെ പറഞ്ഞു. 2014-ല്‍ എല്ലാ ഇന്ത്യക്കാരുടെയും ബാങ്കില്‍ നിക്ഷേപിക്കുമെന്ന് ബിജെപി പറഞ്ഞ 15 ലക്ഷം രൂപ പോലെയുള്ള തിരഞ്ഞെടുപ്പ് തന്ത്രം അല്ല ഇത് എന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും ആനന്ദ് ദവെ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+