Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; സുപ്രിയ അനധികൃത ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി മഹാ വികാസ് അഘാഡിയും മഹായുതിയും. ബിജെപി നേതാവ് വിനോദ് താവ്‌ഡെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ 5 കോടി രൂപ എത്തിച്ചു എന്ന ആരോപണത്തിന് പിന്നാലെ എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെയ്ക്കും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയ്ക്കും എതിരെ ആരോപണവുമായി ബിജെപിയും രംഗത്തെത്തി.

സുപ്രിയ സുലെയും നാനാ പടോലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മഹാ വികാസ് അഘാഡിക്ക് അനുകൂലമാക്കാന്‍ അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടതായി ബിജെപി എംപി സുധാന്‍ഷു ത്രിവേദി ആരോപിച്ചു. ''എംവിഎയുടെ അഴിമതി തുറന്നുകാട്ടുന്ന വളരെ ഗൗരവമേറിയതും പ്രസക്തവുമായ വസ്തുതകള്‍ പുറത്തുവന്നിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്നതാണിത്,' സുധാന്‍ഷു പറഞ്ഞു.

Maharashtra Election

നാനാ പടോലെയും സുപ്രിയ സുലെയും മുന്‍ പൊലീസ് കമ്മീഷണറും ഒരു ഡീലറും ചേര്‍ന്ന് അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയെന്നും ആ പണം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചെന്നും സുധാന്‍ഷു പറഞ്ഞു. ഇത് സംബന്ധിച്ച ചില ശബ്ദരേഖകളും അദ്ദേഹം പുറത്തുവിട്ടു.

'ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഒരു ഡീലര്‍ ബന്ധപ്പെടുകയും അയാള്‍ക്ക് ബിറ്റ്‌കോയിന്റെ ഇടപാടുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്യുന്നു. പൊലീസ് ഓഫീസര്‍ അയാളുടെ അഭ്യര്‍ത്ഥന നിരസിക്കുന്നു. എന്നാല്‍ ഡീലര്‍ ഉന്നത വ്യക്തികള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും നാനാ പട്ടോലെയുടേയും സുപ്രിയ സുലെയുടെയും പേരുകള്‍ പറയുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഡീലറും തമ്മിലുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കിട്ടു. എംവിഎയുടെ ഏതെങ്കിലും നേതാക്കള്‍ അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അവര്‍ ഏതെങ്കിലും ഘട്ടത്തില്‍ അന്യായമായി ആ പണം തിരഞ്ഞെടുപ്പിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും സുധാന്‍ഷു ചോദിച്ചു. മുന്‍ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്തയുമായും ഗൗരവ് മേത്ത എന്ന ഡീലറുമായും എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇരുവരും വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുറത്തുവന്ന ശബ്ദരേഖയിലുള്ളത് നിങ്ങളുടെ ശബ്ദമാണോ എന്നും അദ്ദേഹം ചോദിച്ചു. മഹായുതി സഖ്യം ജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പ്രതിപക്ഷ നേതാക്കള്‍ അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടതായി സുധാന്‍ഷു ത്രിവേദി പറഞ്ഞു. അതേസമയം സുധാന്‍ഷുവിന്റെ ആരോപണങ്ങള്‍ സുപ്രിയ സുലെ തള്ളി. ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് എന്നും സുപ്രിയ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+