Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ ചര്‍ച്ചയായി ലഡ്കി ബാഹിന്‍ യോജന; പ്രതിപക്ഷത്തെ പൂട്ടിക്കെട്ടുമോ? ബിജെപിക്ക് പ്രതീക്ഷ

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിരയെ പൂട്ടിക്കെട്ടാന്‍ ബിജെപി പ്രയോഗിച്ച തന്ത്രം ചര്‍ച്ചയാവുന്നു. മഹാവികാസ് അഗാഡിയില്‍ പോലും എന്‍ഡിഎ സര്‍ക്കാരിന്റെ ലഡ്കി ബാഹിന്‍ പദ്ധതി പ്രശസ്തമായിരിക്കുകയാണ്. സ്ത്രീകള്‍ക്കുള്ള വരുമാന പദ്ധതിയായിട്ടാണ് ഇതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബിജെപി സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായിട്ടാണ് ഇതിനെ മഹായുതി അവതരിപ്പിക്കുന്നത്. ശിവസേന മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പദ്ധതിയാണിതെന്നും അവകാശപ്പെടുന്നു. മഹായുതിയുടെ പ്രചാരണവും ഈ പദ്ധതിയിലൂന്നിയായിരിക്കും. എന്നാല്‍ എംവിഎ ഈ പദ്ധതിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

maharashtra-election-2024

സാമ്പത്തികമായി വന്‍ ബാധ്യത തന്നെ മഹാരാഷ്ട്രയ്ക്ക് ഉണ്ടാക്കി വെക്കുന്ന പദ്ധതിയാണിതെന്നാണ് എംവിഎ സഖ്യം ആരോപിക്കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ ഇവ നടപ്പാക്കാനുള്ള സാധ്യത കുറവാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് എവിടെയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

എംവിഎ സഖ്യം ഉന്നയിക്കുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ട്. ബിജെപി ഇത്തരം സൗജന്യ പദ്ധതികളെ തുറന്ന് എതിര്‍ക്കുന്നവരാണ്. സംസ്ഥാനത്തിന് ബാധ്യതയാണെന്ന് ധനമന്ത്രി തന്നെ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ ഇവ എങ്ങനെ നടപ്പാക്കാനാവുമെന്നാണ് സംശയം. പക്ഷേ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഈ പദ്ധതി ചിലപ്പോള്‍ ബിജെപി സഖ്യത്തെ സഹായിച്ചേക്കും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഈ പദ്ധതിക്കായി പണം നല്‍കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറയുന്നു. പദ്ധതിയെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ബജറ്റില്‍ ഈ പദ്ധതിക്ക് കൃത്യമായി വകയിരുത്തല്‍ ആവശ്യമാണ്. അതില്‍ വ്യക്തത വരുത്തണമെന്നും പവാര്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുമ്പായി ജനങ്ങളെ പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനാണ് ഷിന്‍ഡെ സര്‍ക്കാരിന്റെ ശ്രമമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. നികുതിദായകരുടെ പണം ഉപയോഗിച്ച് വോട്ട് വാങ്ങാനുള്ള ശ്രമമാണ് ഈ പദ്ധതി. മഹാരാഷ്ട്രയുടെ ഊര്‍ജത്തെയും ആവേശത്തെയുമാണ് സര്‍ക്കാര്‍ വഞ്ചിക്കുന്നത്. ജനങ്ങളുടെ പിന്തുണയ്ക്കായി അവരുടെ പണം തന്നെ നല്‍കി വഞ്ചിക്കുന്ന സമീപനമാണിതെന്നും ഉദ്ധവ് ആരോപിച്ചു.

അതേസമയം പ്രതിപക്ഷം ഈ പദ്ധതിയെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ ജനപ്രിയമാണ് ഈ പദ്ധതിയെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.. പ്രതിപക്ഷ നേതാക്കള്‍ ഈ പദ്ധതിക്കെതിരെ ഹൈക്കോടതിയെ വരെ സമീപിച്ചു. ലഡ്കി ബാഹിന്‍ യോജന ഇവിടെ തന്നെ തുടരും. ലക്ഷകണക്കിന് കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതിയെ എതിര്‍ക്കുന്നവരെ ജനങ്ങള്‍ കരുതിയിരിക്കണം. അവര്‍ക്ക് ചുട്ടമറുപടി തിരഞ്ഞെടുപ്പില്‍ നല്‍കണമെന്നും ഫട്‌നാവിസ് ആവശ്യപ്പെട്ടു.

ഓഗസ്റ്റിലാണ് ഈ പദ്ധതി എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ചത്. 21നും 65 വയസ്സിനും ഇടയിലുള്ള യോഗ്യരായ സ്ത്രീകള്‍ക്ക് മാസം 1500 രൂപ നല്‍കുന്ന പദ്ധതിയാണിത്. ഇതിനായി ബജറ്റില്‍ 46000 കോടി വകയിരുത്തിയിരുന്നു. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കും. മഹാരാഷ്ട്ര സ്വദേശികളായിരിക്കണം എന്നും നിബന്ധനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+