കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീന ബോറ വധക്കേസ് ഇനി സിബിഐ അന്വേഷിക്കും

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഷീന ബോറ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇനി കേസ് സിബിഐയാണ് അന്വേഷിക്കുക. മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി കെ.പി ഭക്ഷിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷീനയെ കൊലപ്പെടുത്തിയെന്നു പറയുന്ന അമ്മ ഇന്ദ്രാണി മുഖര്‍ജിയും രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയും മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണ്.

ഷീന ബോറ വധക്കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി മഹാരാഷ്ട്ര സര്‍ക്കാറിന് നല്‍കിയതിനു പിന്നാലെയാണ് കേസ് സിബിഐക്ക് വിട്ടതായുള്ള തീരുമാനം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഷീന ബോറ വധക്കേസ് അന്വേഷിച്ചിരുന്ന പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയെ തല്‍സ്ഥാനത്തു നിന്നു നീക്കിയിരുന്നു. കേസ് അന്വേഷണം സംബന്ധിച്ച് പോലീസിന് വീഴ്ച പറ്റിയെന്നുള്ള റിപ്പോര്‍ട്ടും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.

sheena-bora

ഇതിനുപിന്നാലെയാണ് കേസ് സിബിഐക്ക് വിട്ടുക്കൊണ്ടുള്ള റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. മകള്‍ ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയത് എന്തിനാണെന്ന് ഡ്രൈവര്‍ പോലീസിനോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

തനിക്ക് സ്വന്തമായി ഫ്‌ളാറ്റ് വാങ്ങി നല്‍കണമെന്നും ഇല്ലെങ്കില്‍ പല രഹസ്യങ്ങളും വെളിപ്പെടുത്തുമെന്നും ഷീന ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് ഡ്രൈവര്‍ ശ്യാംവര്‍ റായി വെളിപ്പെടുത്തിയത്. 2010 ഏപ്രില്‍ 23നു ഇന്ദ്രാണിയും രണ്ടാം ഭര്‍ത്താവായ സഞ്ജീവ് ഖന്നയും ചേര്‍ന്നാണ് മകളായ ഷീന ബോറയെ കൊലപ്പെടുത്തുന്നത്.

English summary
Maharashtra government on Friday transferred the probe into Sheena Bora murder case to the CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X