ശരദ് പവാർ കുതിരക്കച്ചവടം നടത്തുന്നെന്ന് മുകുൾ റോത്തഗി സുപ്രീം കോടതിയിൽ! പ്രശ്നം പവാർ കുടുംബ തർക്കം
ദില്ലി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കേസില്‍ സു്പ്രീം കോടതിയില്‍ ചൂടേറിയ വാദങ്ങള്‍. തങ്ങളുടെ മുന്നിലുളള വിഷയം വിശ്വാസ വോട്ടെടുപ്പ് മാത്രമാണ് സു്പ്രീം കോടതി വ്യക്തമാക്കി. അതേ സമയം വിശ്വാസ വോട്ടെടുപ്പ് നടത്തിയേ പറ്റൂ എന്നും എന്നാല്‍ ഇത്ര സമയത്തിനുളളില്‍ നടത്തണം എന്ന് കോടതിക്ക് നിര്‍ദേശിക്കാന്‍ സാധിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും മുകുള്‍ റോത്തഗി അവകാശപ്പെട്ടു. നിലവിലെ പ്രശ്‌നം പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങള്‍ മാത്രമാണ്. ശരദ് പവാര്‍ കുതിരക്കച്ചവടം നടത്തുകയാണ് എന്നും മുകുള്‍ റോത്തഗി വാദത്തിനിടെ ആരോപിച്ചു.

മുഖ്യമന്ത്രിക്ക് വിശ്വാസം തെളിയിക്കാനുളള സമയം നല്‍കുക എന്നത് ഗവര്‍ണറുടെ വിവേചന അധികാരത്തില്‍ പെടുന്നതാണ്. അക്കാര്യത്തില്‍ സുപ്രീം കോടതിക്ക് കൈ കടത്താന്‍ സാധിക്കില്ലെന്നും മുകുള്‍ റോത്തഗി വ്യക്തമാക്കി. ഒരു പവാര്‍ തനിക്കൊപ്പമുണ്ടെന്നും മറ്റൊരു പവാര്‍ ഇവിടെ കോടതിയില്‍ ഉണ്ടെന്നും റോത്തഗി പറഞ്ഞു.
താന്‍ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്് 54 എന്‍സിപി എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നും അതുകൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെട്ടത് എന്നും മുകുള്‍ റോത്തഗി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് വേഗം നടത്താനുളള ഇടക്കാല ഉത്തരവ് കോടതിക്ക് പാസ്സാക്കാനാവില്ലെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നും റോത്തഗി ആവശ്യപ്പെട്ടു.
Recommended Video
സുപ്രീം കോടതി ആവശ്യപ്പെട്ട മൂന്ന് രേഖകളും സോളിസിറ്റര്‍ ജനറല്‍ മുകുള്‍ റോത്തഗി ഹാജരാക്കി. സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസിനെ ക്ഷണിച്ച് കൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്ത്, 54 എന്‍സിപി എംഎല്‍എമാരുടെ ഒപ്പുളള അജിത് പവാര്‍ സമര്‍പ്പിച്ച പിന്തുണക്കത്ത്, ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് എന്നിവയാണ് ഹാജരാക്കിയത്. നിയമസഭാ കക്ഷി നേതാവായി തന്നെ തിരഞ്ഞെടുത്തുവെന്നും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബിജെപിയെ പിന്തുണയ്ക്കുന്നു എന്നും നവംബര്‍ 22ന് അജിത് പവാര്‍, ഫട്‌നാവിസിന് നല്‍കിയ കത്തില്‍ പറയുന്നു. .












Click it and Unblock the Notifications