Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീപീഡനം: ഉത്തര്‍ പ്രദേശ് മുന്നില്‍, മധ്യപ്രദേശും മഹാരാഷ്ട്രയും പിന്നാലെ

മുംബൈ: ബീഫ് പോലും കഴിക്കാത്ത സാത്വികരാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല സ്ത്രീപീഡനത്തില്‍ രാജ്യത്ത് മുന്നിലാണ്. മഹാരാഷ്ട്രയുടെ കാര്യമാണ് പറയുന്നത്. പശുവിന് സംരക്ഷണമുള്ള രാജ്യത്ത് സ്ത്രീകളുടെ കാര്യമാണ് കഷ്ടമെന്ന് സല്‍മാന്‍ റുഷ്ദി എഴുതിയത് ശരിവെക്കുന്നതാണ് അന്താരാഷ്ട്ര വനിതാദിനത്തില്‍ പുറത്തുവരുന്ന ഈ കണക്കുകള്‍. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് മഹാരാഷ്ട്രയുടെ സ്ഥാനം.

മാര്‍ച്ച് മൂന്നാം തീയതി ലോക്‌സഭയില്‍ വെച്ച കണക്കിലാണ് ഈ വിവരം ഉള്ളത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ രാജ്യത്ത് നടന്ന 2.45 ലക്ഷം അക്രമങ്ങളില്‍ 25, 859 സംഭവങ്ങളും ഉണ്ടായിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഒന്നാം സ്ഥാനത്തുള്ള ഉത്തര്‍ പ്രദേശില്‍ 31251 അക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ മധ്യപ്രദേശില്‍ ഇത് 27574 ആണ്.

beef-protest

തലസ്ഥാന നഗരമായ ദില്ലിയില്‍ 13615 കേസുകളാണ് സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ ആന്ധ്രപ്രദേശിലാണ് കൂടുതല്‍. ഇവിടെ 20576 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 2014 ലെ കണക്കുകളാണ് ലോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചത് ഇപ്പോഴാണെങ്കിലും ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്നവര്‍ ഏറെയുള്ള സംസ്ഥാനമാണ് അത്.

മാത്രമല്ല, ഉത്തര്‍ പ്രദേശിനെയും മധ്യപ്രദേശിനെയും അപേക്ഷിച്ച് സ്ത്രീസ്വാതന്ത്ര്യം ഏറെ കൂടുതലുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ രാജ്യത്തെ ഏറ്റവും വലിയ മെട്രോ നഗരങ്ങളിലൊന്നാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളില്‍ മാത്രമല്ല, ബലാത്സംഗ, കൊലപാതക കുറ്റങ്ങളുടെ കാര്യത്തിലും മഹാരാഷ്ട്ര പട്ടികയില്‍ മുന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+