Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് 2024: ഞൊടിയിടയില്‍ ഫലങ്ങളറിയാം, സമഗ്ര കവറേജുമായി ഡെയ്‌ലിഹണ്ട്

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ 23-ന് നടക്കാന്‍ പോകുകയാണ്. മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബര്‍ 20 ന് ഒറ്റ ഘട്ടമായും 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നവംബര്‍ 13 നും 20 നും രണ്ട് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടന്നത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്

മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് ആകെ 4136 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 2019 ല്‍ 3239 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച 27.7% വര്‍ധനവാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ ഉണ്ടായത്. 2019ലെ തിരഞ്ഞെടുപ്പ് ബിജെപി-ശിവസേന സഖ്യങ്ങളും കോണ്‍ഗ്രസ്-എന്‍സിപി സഖ്യങ്ങളും തമ്മിലുള്ളതായിരുന്നു. എന്നാല്‍ അതിന് ശേഷം പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്.

Maharashtra Jharkhand Polls 2024

ആറ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്. ബിജെപി, കോണ്‍ഗ്രസ്, ശിവസേന (ഏകനാഥ് ഷിന്‍ഡെ വിഭാഗം), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എന്‍സിപി (അജിത് പവാര്‍ വിഭാഗം), എന്‍സിപി (ശരദ് പവാര്‍ വിഭാഗം) എന്നീ പാര്‍ട്ടികളാണ് രണ്ട് സഖ്യങ്ങളായി തിരിഞ്ഞ് ജനവിധി തേടുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 2086 പേര്‍ സ്വതന്ത്രരാണ്. ഈ തിരഞ്ഞെടുപ്പിന്റെ ഫലം ദേശീയരാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്

ജാര്‍ഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടന്നത്. നവംബര്‍ 13ന് നടന്ന ആദ്യഘട്ടത്തില്‍ 43 മണ്ഡലങ്ങളിലേക്കായിരുന്നു മത്സരം. 73 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 683 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ മത്സരിച്ചത്.

നവംബര്‍ 20 ന് നടന്ന രണ്ടാം ഘട്ടത്തില്‍ 38 മണ്ഡലങ്ങളിലായി 528 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. രണ്ട് ഘട്ടങ്ങളിലായി ആകെ 1211 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടി.

ഉപതിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടാതെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നവംബര്‍ 13, 20 തിയതികളില്‍ നടന്നിരുന്നു. കേരളത്തില്‍ ചേലക്കര നിയോജകമണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും നവംബര്‍ 13 നായിരുന്നു തിരഞ്ഞെടുപ്പ്. പാലക്കാട് നിയോജക മണ്ഡലത്തില്‍ നവംബര്‍ 20 നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇത് കൂടാതെ ഉത്തര്‍പ്രദശ് (9), രാജസ്ഥാന്‍ (7), പശ്ചിമ ബംഗാള്‍ (6), അസം (5), ബിഹാര്‍ (4), കര്‍ണാടക (3), മധ്യപ്രദേശ് (2), സിക്കിം (2), ഛത്തീസ്ഗഢ് (1), മേഘാലയ (1), ഉത്തരാഖണ്ഡ് (1) എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു

സമഗ്ര തിരഞ്ഞെടുപ്പ് കവറേജുമായി ഡെയ്ലിഹണ്ട്

ഇത്തവണ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനായി ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുകയാണ് ഡെയ്‌ലിഹണ്ട്. സാധാരണഗതിയിലുള്ള അപ്‌ഡേറ്റ് എന്നതിനപ്പുറമുള്ള പുതിയ അനുഭവമായിരിക്കും ഇത് വായനക്കാര്‍ക്ക് സമ്മാനിക്കുക. അവ ഇനി പറയുന്നയാണ്.

  • പാര്‍ട്ടി, സ്ഥാനാര്‍ത്ഥി എന്നിവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍: സമഗ്രമായ പ്രൊഫൈലുകളും ഉള്ളടക്കങ്ങളും.
  • തത്സമയ അപ്ഡേറ്റുകള്‍: തത്സമയ തിരഞ്ഞെടുപ്പ് വാര്‍ത്തകളും കാര്‍ഡുകളും.
  • നിഷ്പക്ഷ വിശകലനം: പാര്‍ട്ടി തന്ത്രങ്ങളുടേയും വോട്ടര്‍മാരുടെ ട്രെന്‍ഡിന്റേയും ഉള്‍ക്കാഴ്ച.
  • മള്‍ട്ടിമീഡിയ അനുഭവം: തത്സമയ വീഡിയോകള്‍, വൈറല്‍ മീമുകള്‍, ക്വിസുകള്‍, ആകര്‍ഷകമായ തിരഞ്ഞെടുപ്പ് ചരിത്രം എന്നിവ

കൂടാതെ വായിക്കാന്‍ എളുപ്പമുള്ള ഫോര്‍മാറ്റില്‍ വേഗത്തിലുള്ള അപ്ഡേറ്റുകളും മുന്‍കാല ഫലങ്ങളുമായും സീറ്റ് മാറ്റങ്ങളുമായും സംസ്ഥാനാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലുമുള്ള വിശദമായ താരതമ്യവും ഡെയ്‌ലിഹണ്ട് വായനക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്നു. ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന ട്രെന്‍ഡിംഗ് ചര്‍ച്ചകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നു.

ഫലപ്രഖ്യാപന സമയത്ത് തന്നെ വസ്തുനിഷ്ഠവും സമഗ്രവുമായ വിശകലനങ്ങളും ഡെയ്‌ലിഹണ്ടിലൂടെ വായനക്കാര്‍ക്ക് ലഭ്യമാകും. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും ഫലങ്ങളുടെ വേഗത്തിലുള്ള അപ്ഡേറ്റുകള്‍ക്കും വിശകലനങ്ങള്‍ക്കുമായി കാത്തിരിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+