• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക നിന്ദ; മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടു... ആ സംഭവം ഇങ്ങനെ, അമിത് ഷാ ഇടപെട്ടു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടന്ന കൊലപാതകം പ്രവാചക നിന്ദ വിവാദവുമായി ബന്ധപ്പെട്ടാണെന്ന് പോലീസിന് സംശയം. ജൂണ്‍ 21നാണ് ഔഷധ വ്യാപാരിയായ 54 കാരന്‍ ഉമേഷ് പ്രഹ്ലാദ് റാവു കോലി കൊല്ലപ്പെട്ടത്. മുഹമ്മദ് നബിക്കെതിരെ മോശം പദപ്രയോഗം നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയിയല്‍ രംഗത്തുവന്നിരുന്നു ഉമേഷ്. ഉമേഷിന്റെ മകന്റെ പരാതിയില്‍ കേസെടുത്ത സിറ്റി കോട്വാലി പോലീസ് മുബശ്ശിര്‍ അഹമ്മദ്, ഷാരൂഖ് പത്താന്‍ എന്നീ യുവാക്കറെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്‍ തൗഫീഖ്, ഷുഐബ് ഖാന്‍, അതിബ് റാഷിദ് എന്നിവരെ ദിവസങ്ങള്‍ക്ക് ശേഷം പിടികൂടി. ഷമീം അഹമ്മദ് ഫിറോസ് എന്ന യുവാവിനെ പോലീസ് തിരയുന്നുണ്ട്.

ഈ സംഭവം പ്രവാചക നിന്ദയുമായി ബന്ധപ്പെട്ടാണെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. എന്‍ഐഎ അന്വേഷണം വരുമെന്നാണ് വാര്‍ത്തകള്‍. തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഉദയ്പൂരില്‍ ടൈലരെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് മുമ്പാണ് മഹാരാഷ്ട്രയിലെ കൊലപാതകം. എന്നാല്‍ ഇപ്പോള്‍ പുതിയ ചില വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്.

'പിണറായിയുടെ നാലിലൊന്ന് സ്വത്ത് എനിക്ക് തരാമോ? എന്റെ മുഴുവന്‍ കൊടുത്തേക്കാം, വീഴും, ഒരു മാസം''പിണറായിയുടെ നാലിലൊന്ന് സ്വത്ത് എനിക്ക് തരാമോ? എന്റെ മുഴുവന്‍ കൊടുത്തേക്കാം, വീഴും, ഒരു മാസം'

ജൂണ്‍ 21ന് രാത്രി 10 മണിക്കാണ് ഉമേഷ് കൊല്ലപ്പെട്ടത്. അമിത് മെഡിക്കല്‍ സ്റ്റോര്‍ എന്ന തന്റെ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാള്‍. മകനും ഭാര്യയും മറ്റൊരു സ്‌കൂട്ടറില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. മഹിളാ കോളജ് ന്യൂ ഹൈസ്‌കൂളിന് സമീപമെത്തിയപ്പോള്‍ രണ്ടു പേര്‍ ബൈക്കിലെത്തി. പിതാവിനെ തടഞ്ഞ് കഴുത്തിന് കുത്തി വേഗം രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ പിതാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ചികില്‍സയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നും മകന്‍ സങ്കേത് പറഞ്ഞു.

അഞ്ചുപേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് അമരാവതി പോലീസ് അറിയിച്ചു. ഇവര്‍ക്ക് സഹായം നല്‍കിയ വ്യക്തിയെ തിരയുകയാണ്. ഇനി പിടികൂടാനുള്ള വ്യക്തിയാണ് പ്രതികളെ കൃത്യം നിര്‍വഹിക്കാന്‍ പ്രേരിപ്പിച്ചത്. അന്വേഷണത്തിനിടെയാണ് ഉമേഷ് കോലി ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ച് വാട്‌സാപ്പില്‍ പ്രതികരിച്ചിരുന്നുവെന്ന് വിവരം ലഭിച്ചത്. ഇയാളുടെ കടയില്‍ നിന്ന് പതിവായി മരുന്ന് വാങ്ങുന്ന മുസ്ലിങ്ങള്‍ക്കും ഈ പോസ്റ്റ് ലഭിച്ചിരന്നുവത്രെ. പ്രവാചകനെ നിന്ദിച്ച വ്യക്തിയാണ് ഉമേഷ് കോലിയെന്നും ഇയാള്‍ മരിക്കണമെന്നും ഒരു പ്രതി പറഞ്ഞതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Recommended Video

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  English summary
  Maharashtra Killing Related to Nupur Sharma Case; Amit Shah Orders NIA Probe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X