മഹാരാഷ്ട്രയില്‍ ബിജെപി കൊടുങ്കാറ്റ്.. തദ്ദേശത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും മഹാ വികാസ് അഘാഡിയും
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തുടനീളമുള്ള മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര്‍ പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വ്യക്തമായ ലീഡ് നേടി. സംസ്ഥാനത്തെ 288 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 213 എണ്ണവും മഹായുതിയാണ് നേടിയത്.
127 സീറ്റ് നേടിയ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവന്നു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 54 ഉം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി) 37 ഉം നേടി. പ്രതിപക്ഷ സഖ്യമായി മഹാരാഷ്ട്ര വികാസ് അഘാഡി (എം വ ിഎ) കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 51 സീറ്റാണ് മഹാ വികാസ് അഘാഡിയ്ക്ക് ലഭിച്ചത്.

കോണ്‍ഗ്രസ് 35 സീറ്റില്‍ വിജയിച്ചപ്പോള്‍ ശിവസേന (യു ബി ടി)യും എന്‍ സി പി (എസ് പി)യും എട്ട് വീതം സീറ്റുകളില്‍ വിജയിച്ചു. 42 നഗര പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹായുതിയാണ് 34 സീറ്റിലും ജയച്ചത്. ബി ജെ പി 23 സീറ്റിലും ശിവസേന എട്ട് സീറ്റിലും എന്‍ സി പി മൂന്ന് സീറ്റിലും ജയിച്ചു.
മറുവശത്ത് ശിവസേന (യു ബി ടി)യ്ക്ക് നാല് സീറ്റും കോണ്‍ഗ്രസിന് മൂന്ന് സീറ്റും ലഭിച്ചപ്പോള്‍ എന്‍ സി പി (എസ് പി)ക്ക് ഒരിടത്തും വിജയിക്കാനായില്ല. ഒരു ദശാബ്ദത്തിനുശേഷം നടന്ന ഈ തിരഞ്ഞെടുപ്പ് അര്‍ദ്ധനഗര, ഗ്രാമീണ മഹാരാഷ്ട്രയിലെ രാഷ്ട്രീയ ശക്തിയുടെ ഒരു പ്രധാന പരീക്ഷണമായി കണക്കാക്കപ്പെട്ടു. പ്രതിപക്ഷത്തിന് വലിയ മുന്‍തൂക്കം ലഭിച്ചേക്കും എന്നായിരുന്നു വിലയിരുത്തല്‍.
കാര്‍ഷിക ദുരിതം, ക്ഷേമനിധി പണമടയ്ക്കല്‍ വൈകി, സാമ്പത്തിക പിന്തുണയുടെ അഭാവം സംബന്ധിച്ച കര്‍ഷകരുടെ പരാതികള്‍ തുടങ്ങിയ അനുകൂല വിഷയങ്ങള്‍ ഉണ്ടായിട്ടും പ്രതിപക്ഷം തകര്‍ന്നടിഞ്ഞു. മഹായുതി നേടിയ വിജയം ബിജെപി സംഘടനയുടെയും സര്‍ക്കാരിന്റെയും കൂട്ടായ പരിശ്രമമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സംഘടനയും സര്‍ക്കാരും വികസന പദ്ധതി ചര്‍ച്ച ചെയ്താണ് തിരഞ്ഞെടുപ്പില്‍ പോരാടിയത്.
'ഒരു പോസിറ്റീവ് വികസന അജണ്ടയിലാണ് ഞാന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്, ഒരു രാഷ്ട്രീയ നേതാവിനെയോ പാര്‍ട്ടിയെയോ ഒരിക്കല്‍ പോലും ഞാന്‍ വിമര്‍ശിച്ചിട്ടില്ല,' ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതേസമയം ജനാധിപത്യത്തെ പണാധിപത്യം തോല്‍പ്പിച്ചു എന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications