13 എന്‍സിപി എംഎല്‍എമാരെ റാഞ്ചി ബിജെപി; അജ്ഞാത കേന്ദ്രത്തിലേക്ക്... എംഎല്‍എമാര്‍ സംസ്ഥാനംവിടുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയം കലുഷിതമായിരിക്കെ എംഎല്‍എമാരെ നാടുകടത്താന്‍ പാര്‍ട്ടികളുടെ നീക്കം. എല്ലാ പാര്‍ട്ടികളും അവരുടെ എംഎല്‍എമാരെ ഒളിപ്പിക്കുകയാണ്. ഈ മാസം 30നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നിയമസഭയില്‍ വിശ്വാസ വോട്ട് തേടുന്നത്. അതുവരെ എംഎല്‍എമാരെ പുറത്ത് നിര്‍ത്തുന്നത് അപകടമാണ് എന്നാണ് പാര്‍ട്ടികളുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് എംഎല്‍എമാരെ മധ്യപ്രദേശിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ചിലരെ രാജസ്ഥാനിലേക്കും. ശിവസേനയുടെയും എന്‍സിപിയുടെയും എംഎല്‍എമാരെ മഹാരാഷ്ട്രയില്‍ നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് നിര്‍ദേശിച്ചു. ഇതിനിടെ 13 എന്‍സിപി എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു....

 എംഎല്‍എമാരെ ചാക്കിടുമോ

എംഎല്‍എമാരെ ചാക്കിടുമോ

കര്‍ണാടക മോഡല്‍ ബിജെപി ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും കണക്കുകൂട്ടുന്നു. വിശ്വാസ വോട്ട് നടക്കാന്‍ ഇനിയും ഒരാഴ്ച ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിടുമോ എന്നാണ് ത്രികക്ഷി സഖ്യത്തിന്റെ ആശങ്ക.

മഹാരാഷ്ട്രയില്‍ ആരെയും നിര്‍ത്തില്ല

മഹാരാഷ്ട്രയില്‍ ആരെയും നിര്‍ത്തില്ല

ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഒരുപക്ഷേ, രാജസ്ഥാനിലേക്കോ മധ്യപ്രദേശിലേക്കോ ആയിരിക്കും മാറ്റുക. മഹാരാഷ്ട്രയില്‍ ആരെയും നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഭോപ്പാലേലേക്ക് മാറ്റിയേക്കും.

13 എന്‍സിപി എംഎല്‍എമാര്‍

13 എന്‍സിപി എംഎല്‍എമാര്‍

അതിനിടെ, 13 എന്‍സിപി എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ ബിജെപി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വാസ വോട്ട് നേടാന്‍ ഫട്‌നാവിസ് സര്‍ക്കാരിന് സാധിക്കുമെന്നും ബിജെപി പറയുന്നു.

അഞ്ചുപേര്‍ തിരിച്ചുവന്നു

അഞ്ചുപേര്‍ തിരിച്ചുവന്നു

അതേസമയം, ബിജെപിക്കൊപ്പം പോയ എന്‍സിപി എംഎല്‍എമാരില്‍ മിക്കയാളുകളും തിരിച്ചെത്തിയെന്നാണ് എന്‍സിപി പറയുന്നത്. അഞ്ചുപേര്‍ തിരിച്ചുവന്നുവെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞു. 11 പേരാണ് അജിത് പവാറിനൊപ്പം ബിജെപിയുടെ കൂടെ പോയതെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അതിജ് പവാറിനെ ഭീഷണിപ്പെടുത്തി

അതിജ് പവാറിനെ ഭീഷണിപ്പെടുത്തി

അതിജ് പവാറിനെ ബിജെപി ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അദ്ദേഹം തിരിച്ചുവരും. എന്‍സിപിക്കൊപ്പം ചേരും. സഖ്യസര്‍ക്കാരിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

25 എംഎല്‍എമാരുടെ പിന്തുണ മതി

25 എംഎല്‍എമാരുടെ പിന്തുണ മതി

അതേസമയം, ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ 25 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല പറഞ്ഞു. ഇത്രയും എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കും. അജിത് പവാറിനൊപ്പം നിരവധി എംഎല്‍എമാരുണ്ടെന്നും അത്തേവാല പറഞ്ഞു.

ഭോപ്പാല്‍, ജയ്പൂര്‍

ഭോപ്പാല്‍, ജയ്പൂര്‍

മധ്യപ്രദേശിലെ ഭോപ്പാലിലേക്കോ രാജസ്ഥാനിലെ ജയ്പൂരിലേക്കോ കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുമെന്നാണ് വിവരം. ജയ്പൂരാണ് കൂടുതല്‍ സുരക്ഷിതമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടുവത്രെ. അതേസമയം, എന്‍സിപി തങ്ങളുടെ എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള ശ്രമം സജീവമാക്കി.

എന്‍സിപിയില്‍ തലയെണ്ണല്‍

എന്‍സിപിയില്‍ തലയെണ്ണല്‍

എല്ലാ എംഎല്‍എമാരുമാരോടും ഒറ്റയായി സംസാരിക്കാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചു. തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ കൃത്യമായ എണ്ണം ശേഖരിക്കുകയാണ് പാര്‍ട്ടി. ശരദ് പവാറിന്റെ നിര്‍ദേശ പ്രകാരം നവാബ് മാലിക് ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇക്കാര്യം ഉറപ്പുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+