ശിവസേനയ്ക്ക് വീണ്ടും 'പണികൊടുക്കാന്‍' ബിജെപി; രാജ് താക്കറെയുടെ മകന് മന്ത്രി പദവി വാഗ്ദാനം
മുംബൈ: ശിവസേനയെ പിളര്‍ത്തി മഹാരാഷ്ട്രയുടെ അധികാരം പിടിച്ച ബിജെപി അടുത്ത നീക്കത്തിന് തുടക്കമിട്ടു. ഉദ്ധവ് താക്കറെ നേതൃത്വം നല്കുന്ന ശിവസേനയുടെ വളര്‍ച്ചയ്ക്ക് തടയിടുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയുടെ മകന് അമിത് താക്കറെയ്ക്ക് മന്ത്രി പദവി വാഗ്ദാനം നല്‍കിയിരിക്കുകയാണ് ബിജെപി.
ശിവസേനയുടെ മുഖമായി ഉദ്ധവ് താക്കറെയും മകന് ആദിത്യ താക്കറെയുമാണ് നിലവിലുള്ളത്. എന്നാല്‍ ഈ പാരമ്പര്യം ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് കണ്ടാണ് ബിജെപി രാജ് താക്കറെയുടെ കുടുംബത്തെ സര്‍ക്കാരുമായി അടുപ്പിക്കുന്നതത്രെ. അമിത് താക്കറെ നിയമ നിര്‍മാണ സഭയിലോ, കൗണ്‍സിലിലോ അംഗമല്ല. അമിത് മന്ത്രിസഭയിലെത്തിയാല്‍ ആദിത്യ താക്കറെയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും. താക്കറെ കുടുംബത്തിലെ പ്രധാനികളിലൊരാളായി അമിത് താക്കറെ മാറുകയും ചെയ്യും.

എന്നാല്‍ ഇത്തരമൊരു വാഗ്ദാനം ബിജെപി മുന്നോട്ട് വച്ചിട്ടില്ലെന്ന് എംഎന്‍എസ് നേതാക്കള്‍ പറയുന്നു. ബിജെപി നേതാക്കളും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ബിജെപി മുന്നോട്ട് വച്ച വാഗ്ദാനം രാജ് താക്കറെ നിരസിക്കാനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. അമിത് താക്കറെയെ മന്ത്രിസഭയിലെത്തിക്കാനുള്ള ബുദ്ധി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റേതാണെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാജ് താക്കറെയെ കാണാന്‍ ഫഡ്നാവിസ് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് കൂടിക്കാഴ്ച മാറ്റിവച്ചു.
മഹാരാഷ്ട്രയില്‍ ശിവസേന വല്യേട്ടന് നിലപാട് സ്വീകരിക്കുന്നുവെന്ന് ബിജെപിക്ക് ഏറെ കാലമായുള്ള പരാതിയാണ്. ശിവസേനയുടെ ശക്തി ക്ഷയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പില്‍ വിള്ളലുണ്ടാക്കിയത്. ഏകനാഥ് ഷിന്‍ഡെ ബിജെപിയുമായി സഖ്യം ചേരാന്‍ തീരുമാനിച്ചതോടെ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കിയിരുന്ന സര്‍ക്കാര്‍ വീണു. മാത്രമല്ല, ഉദ്ധവ് താക്കറെ പക്ഷത്തിന് വേണ്ടത്ര സ്വാധീനമില്ലാതാകുകയും ചെയ്തു. ഉദ്ധവിന്റെ കുടുംബത്തിന് ശക്തമായ ബദല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ് താക്കറെയുടെ കുടുംബത്തെ ബിജെപി മുഖ്യധാരയിലെത്തിക്കുന്നത്. രണ്ടു മന്ത്രി പദവികള്‍ രാജ് താക്കറെയുടെ എംഎന്‍എസിന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ദേശിച്ച ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കണമെന്ന് ശിവസേന എംപിമാര്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉദ്ധവ് അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്ത. അമിത് താക്കറെയ്ക്ക് മന്ത്രിപദവി നല്‍കുമോ എന്ന് അപ്പോഴറിയാം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications