Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്യയുടേതുപോലെ കടം എഴുതിത്തള്ളണം; എസ്ബിഐയോട് ശുചിത്വ തൊഴിലാളി

വിജയ് മല്യയുടെ ആയിരത്തി ഇരുനൂറ് കോടിയോളം രൂപയുടെ കടം എസ്ബിഐ എഴുതിത്തള്ളിയതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു.

ദില്ലി: വ്യവസായ പ്രമുഖന്‍ വിജയ് മല്യയുടേതിന് സമാനമായി തന്റെ കടവും എഴുതിത്തള്ളണമെന്ന് ശുചിത്വ തൊഴിലാളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. വിജയ് മല്യയുടെ ആയിരത്തി ഇരുനൂറ് കോടിയോളം രൂപയുടെ കടം എസ്ബിഐ എഴുതിത്തള്ളിയതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഭാവുറാവു എന്ന തൊഴിലാളി തന്റെ 1.5 ലക്ഷം രൂപയുടെ കടം എഴുതിത്തള്ളണമെന്ന് ബാങ്കിനേട് ആവശ്യപ്പെട്ടത്. ത്രയംബകേശ്വര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ ജോലിക്കാരനാണ് ഭാവുറാവു. മല്യയുടെ ലോണ്‍ എഴുതിത്തള്ളിയ അതേ രീതിയില്‍ തന്റെ ലോണും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

vijay-mallya

ഇതിനായി ബാങ്കിന് ഒരു കത്തു നല്‍കിയതായി ഭാവുറാവു പറഞ്ഞു. മല്യയുടെ ലോണ്‍ എഴുതിത്തള്ളിയതിന് താന്‍ ബാങ്കിനെ അഭിനന്ദിച്ചു. ഇതേ രീതിയില്‍ തന്റെ ലോണും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. മകന്റെ രോഗത്തിന് ചികിത്സിക്കാനായാണ് ലോണ്‍ എടുത്തത്. ഇപ്പോള്‍ അടക്കാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

മല്യയുടേത് ഉള്‍പ്പെടെ 7,000 കോടി രൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്. അതേസമയം, ലോണ്‍ എഴുതിത്തള്ളിയതല്ലെന്നും കിട്ടാക്കടത്തിന്റെ അക്കൗണ്ടിലേക്ക് ഇവ മാറ്റിയതാണെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം. ബാങ്കിന്റെ നടപടിക്കെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+