Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബേദ്കറുടെ വീടു സന്ദര്‍ശിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവഴിച്ചത് 25 ലക്ഷം

മുംബൈ: ഡോ. ബി ആര്‍ അംബേദ്കര്‍ താമസിച്ച വീടു കാണാനും വിലയ്ക്കുവാങ്ങാനുമായുള്ള ലണ്ടന്‍ സന്ദര്‍ശനത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവഴിച്ചത് 25 .45 ലക്ഷം രൂപ. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലിയുടെ അപേക്ഷയ്ക്കു മറുപടിയായാണ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായത്.

കാബിനറ്റ് റാങ്കിലുള്ള സോഷ്യല്‍ ജസ്റ്റിസ് മന്ത്രി രാജ് കുമാര്‍ ബദോലെ, ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഉജ്വല്‍ ഉക്കെ, ദിലീപ് കുമാര്‍ കാംബ്ലി എന്നിവരായിരുന്നു ലണ്ടനിലെ 10 കിങ്‌സ് റോഡിലുള്ള വസതി കാണാനായി യാത്ര തിരിച്ചത്. മൂന്നു പേര്‍ക്കുമായി ഇത്രയും ഉയര്‍ന്ന തുക ചെലവഴിച്ചത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് അനില്‍ പറഞ്ഞു.

ambedkar-house

ലണ്ടനിലുള്ള സൈറ്റ് സന്ദര്‍ശനത്തിനും വിലപേശി വീടു വാങ്ങുന്നതിനുമായിരുന്നു ഇവര്‍ ലണ്ടനിലെത്തിയത്. 32 കോടി രൂപയ്ക്കായിരുന്നു വീടു വിലയ്‌ക്കെടുത്തത്. 1921-22 കാലയളവില്‍ അംബേദ്കര്‍ ഉപരിപഠനത്തിനായെത്തിയപ്പോള്‍ താമസിച്ച വീടാണിത്. 2,050 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ളതാണ് വീട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് അംബേദകറുടെ വസതി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

വീടിന് ചില അറ്റകുറ്റ പണകള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നുണ്ട്. എല്ലാവര്‍ഷവും രണ്ടു കുട്ടികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് നല്‍കാനും വസതിയുടെ മൂന്നാം നിലയില്‍ താമസിച്ച് പഠിക്കാനും സര്‍ക്കാര്‍ അവസരം നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ വീട് രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+