മഹാരാഷ്ട്ര പിടിച്ചാല്‍ ഇന്ത്യ സഖ്യം പാതി വിജയിച്ചു: എന്തുകൊണ്ട് ഇത്തവണ വിജയിക്കും, കാരണം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്ര പിടിക്കണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണിത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്ത്യാ ടുഡേ സര്‍വേ വലിയ പ്രതീക്ഷയാണ് ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന് നല്‍കുന്നത്. എന്‍ഡിഎയ്ക്ക് 43 ശതമാനവും, ഇന്ത്യ സഖ്യത്തിന് 41 ശതമാനവുമാണ് വോട്ട്. നേരിയ വ്യത്യാസം മാത്രം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ എന്‍ഡിഎയെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ആധിപത്യം തന്നെയാണ് ഉള്ളത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് അതുപോലെ ആധിപത്യം പുലര്‍ത്തുന്നത്. മഹാരാഷ്ട്രയാണ് ഇതിനിടയില്‍ ഇന്ത്യാ സഖ്യത്തിന് പ്രതീക്ഷയായി മാറിയിരിക്കുന്നത്. കാരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്ണായയമാണ് മഹാരാഷ്ട്ര. 48 സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമാണ്. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലോക്സഭയിലേക്ക് സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയാണ്.

മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, എന്നിവയ്ക്ക് പുറമേ, മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം സീറ്റുകളും വളരെ പ്രധാനപ്പെട്ടതാണ്. ഇതിലാണ് കഴിഞ്ഞ തവണ ബിജെപി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. ഇത്തവണ ട്രെന്‍ഡ് മാറിയേക്കാം.2019ലെ പോലെ മഹാരാഷ്ട്രയില്‍ ഇത്തവണ ബിജെപി വിജയം നേടില്ലെന്നാണ് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ പറയുന്നു.
ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളിലുണ്ടായ വിമത നീക്കങ്ങള്‍ അടക്കം വലിയ മാറ്റങ്ങള്‍ മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഭവിച്ച വലിയ സംഭവ വികാസങ്ങളാണ്. നിലവില്‍ ഷിന്‍ഡെയുടെ ശിവസേനയ്ക്കും, അജിത് പവാറിന്റെ എന്‍സിപിക്കും കഴിഞ്ഞ തവണ ബിജെപി ശിവസേനയ്ക്കൊപ്പം നേടിയതില്‍ നിന്ന് 41 സീറ്റ് കുറവാണ്. എന്‍ഡിഎ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടോടെ ആകെ 20 സീറ്റില്‍ ഒതുങ്ങുമെന്നാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. ഇന്ത്യാ സഖ്യത്തിന് 28 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു. 45 ശതമാനം വോട്ടും ലഭിക്കും.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ ബിജെപി ആകെ 15 സീറ്റ് മാത്രമേ നേടൂ എന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 9 സീറ്റ് കുറവാണിത്. കോണ്‍ഗ്രസിന് പത്ത് സീറ്റ് ഇപ്പോഴുള്ളതിനേക്കാള്‍ വര്‍ധിക്കും. ശരത് പവാറിന്റെ എന്‍സിപിയും, ഉദ്ധവ് താക്കറെയുടെ ശിവസേനയും ചേര്‍ന്ന് 18 സീറ്റുകള്‍ ഇന്ത്യ സഖ്യത്തിലേക്ക് സംഭാവന ചെയ്യും.
അതേസമയം ശിവസേനയിലെ പിളര്‍പ്പ് എന്‍ഡിഎയിലെ സീറ്റുകളെ കാര്യമായി തന്നെ കുറയ്ക്കും. ഇത് കോണ്‍ഗ്രസിനും സഖ്യത്തിനും മുന്‍തൂക്കം നല്‍കുന്നതാണ്. ജനുവരി മാസം നടന്ന സര്‍വേയിലും എന്‍ഡിഎ വളരെ പിന്നിലായിരുന്നു. ശിവസേനയില്‍ വിമത നീക്കം നടന്നുവെങ്കിലും ഉദ്ധവ് പക്ഷത്തിന്റെ വോട്ട് ചോരില്ലെന്നാണ് കണ്ടെത്തല്‍. അജിത് പവാര്‍ വന്നതും നേട്ടമുണ്ടാക്കില്ലെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications