കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറാത്തി അറിയുന്നവര്‍ ഓട്ടോ ഓടിച്ചാല്‍ മതി; മന്ത്രി.ദിവാകര്‍ റെഡി

  • By Neethu
Google Oneindia Malayalam News

മഹാരാഷ്ട്ര: പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മഹാരാഷട്ര ഗവണ്‍മെന്റ് 1 ലക്ഷം പുതിയ ഓട്ടോ പെര്‍മിറ്റുകള്‍ കൊടുക്കുന്നു.1.5 ലക്ഷത്തിലധികം പെര്‍മിറ്റുകള്‍ പുതുക്കി നല്‍ക്കുന്നു. ഒരു നിബന്ധന മാത്രം, മറാത്തി സംസാരിക്കാന്‍ അറിയുന്നവര്‍ മാത്രം ടെസ്റ്റിനു വന്നാല്‍ മതി. മഹാരാഷ്ട്ര ഗതാഗത മന്ത്രിയും ശിവസേന നോതാവും കൂടിയായ ദിവാകര്‍ റെഡിയുടേതാണ് പുതിയ തീരുമാനം.

മഹാരാഷ്ട്രയില്‍ മറാത്തി അറിയുന്നവര്‍ മാത്രം ഓട്ടോ ഓടിച്ചാല്‍ മതിയെന്നും, യാത്ര ചെയ്യുന്നവരോട് നന്നായി സംസരിക്കണമെങ്കില്‍ മറാത്തി അറിയാതെ കഴിയില്ല എന്നുമാണ് മന്ത്രിയുടെ അഭിപ്രായം. പുതിയ പെര്‍മിറ്റ് അനുവദിക്കുന്നവര്‍ക്കും പഴയ പെര്‍മിറ്റ് പുതുക്കുന്നവര്‍ക്കും ഈ നിയമം ബാധക്കമാണ്. മറാത്തി അറിയാത്തവര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യും.

auto

മന്ത്രിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ അഭിപ്രായം. മഹാരാഷ്ട്രയില്‍ അന്യസംസ്ഥാനക്കാര്‍ ഉണ്ടെന്നും ഇവരോട് സംസാരുക്കുവാന്‍ അവരുടെയെല്ലാം ഭാഷ പഠിക്കാന്‍ ഡ്രൈവര്‍മ്മാരോട് പറയാന്‍ കഴിയുമോ എന്നാണ് കോണ്‍ഗ്രസ്സിന്റെ ചോദ്യം.

പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഓട്ടോ ഡ്രൈവര്‍മ്മാരുടെ തീരുമാനം.

English summary
Maharashtra auto drivers must speak fluent Marathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X