നേതാജിയെ കൈമാറാമെന്ന് ഉറപ്പ് നല്‍കി, ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ ഗാന്ധി ആഗ്രഹിച്ചെന്ന് കങ്കണ
മുംബൈ: വായില്‍ തോന്നിയതെന്തും വിളിച്ച് പറയുന്ന ശീലം കങ്കണ റനാവത്തിനുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യക്ക് കിട്ടിയത് സ്വാതന്ത്ര്യമല്ല ബ്രിട്ടീഷുകാരുടെ ഭിക്ഷയാണെന്ന തരത്തില്‍ കങ്കണ സംസാരിച്ചിരുന്നു. ഇപ്പോഴിതാ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെയാണ് കങ്കണയുടെ പരാമര്‍ശങ്ങള്‍. ഗാന്ധി ഒരിക്കല്‍ പോലും സുഭാഷ് ചന്ദ്ര ബോസിനെയോ ഭഗത് സിംഗിനെയോ പിന്തുണച്ചിരുന്നില്ലെന്ന് കങ്കണ പറയുന്നു. അദ്ദേഹത്തിന്റെ അഹിംസാ മാര്‍ഗം കൊണ്ട് വെറും ദാനം മാത്രമാണ് നമുക്ക് ലഭിച്ചതെന്നും, അല്ലാതെ സ്വാതന്ത്ര്യമല്ലെന്നും കങ്കണ പറഞ്ഞു. ഇന്ത്യ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടിയത് 2014ന് ശേഷമാണെന്നും നേരത്തെ കങ്കണ പറഞ്ഞിരുന്നു.

സ്വാതന്ത്ര്യ സമരത്തിലെ വീരനായകന്മാരെ തിരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നും ഗാന്ധിയെ ലക്ഷ്യമിട്ട് കങ്കണ പറയുന്നു. നേതാജിയെ കൈമാറാന്‍ ഗാന്ധി അംഗീകരിച്ചു എന്ന വാര്‍ത്താ ക്ലിപ്പിംഗാണ് കങ്കണ പങ്കുവെച്ചത്. ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് അലി ജിന്ന, എന്നിവര്‍ സുഭാഷ് ചന്ദ്രബോസ് ഇന്ത്യയില്‍ പ്രവേശിക്കുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്ക് കൈമാറുമെന്ന് കരാറിലെത്തിയിരുന്നുവെന്നും കങ്കണ പറയുന്നു. നിങ്ങള്‍ക്ക് ഗാന്ധി ആരാധകനും നേതാജിയെ പിന്തുണയ്ക്കുന്നയാളും ഒരുമിച്ച് ആവാനില്ല. നിങ്ങള്‍ തന്നെ സൂക്ഷിച്ച് തിരഞ്ഞെടുക്കുകയെന്നും കങ്കണ കുറിച്ചു. അതേസമയം ഈ കുറിപ്പും വിവാദമായിട്ടുണ്ട്.
ഇതിനൊപ്പം തന്നെ മറ്റൊരു കുറിപ്പും വന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ, സ്വാതന്ത്ര്യത്തിനായി പോരാടാനോ ചോര തിളയ്ക്കാനോ ധൈര്യമില്ലാത്തവര്‍ ബ്രിട്ടീഷുകാര്‍ക്ക് കൈമാറുമെന്ന് പറയുന്നു. അവര്‍ അധികാര കൊതിയന്മാരും തന്ത്രശാലികളുമാണെന്ന് കങ്കണ പറയുന്നു. ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന് തെളിവുണ്ടെന്നും കങ്കണ അവകാശപ്പെട്ടു. ഇവരെ പോലുള്ളവരാണ് നമ്മളെ ഒരു കരണത്ത് അടിച്ചാല്‍ മറ്റേ കരണം കാണിച്ച് കൊടുക്കണമെന്ന് പഠിപ്പിച്ചത്. അതിലൂടെയാണ് നമ്മള്‍ സ്വാതന്ത്ര്യം നേടുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അങ്ങനെയല്ല നമ്മള്‍ സ്വാതന്ത്ര്യം നേടുന്നത്. മറുകരണം കാണിച്ച് കൊടുത്താല്‍ വെറും ഭിക്ഷയാണ് ലഭിക്കുക.
ജനങ്ങള്‍ യഥാര്‍ത്ഥ ചരിത്രത്തെയും നായകന്മാരെയും അറിയേണ്ട സമയം വന്നുവെന്ന് കങ്കണ പയുന്നു. എല്ലാവരെയും ഒരുപോലെ അനുസ്മരിച്ച് അവരുടെ ജയന്തി ദിനത്തില്‍ ആശംസ അറിയിക്കുന്നത് കൊണ്ടായില്ല. അത് ശരിക്കും ഉത്തരവാദിത്തമില്ലായ്മാണെന്നും കങ്കണ പറഞ്ഞു. ബിജെപിക്കുള്ളില്‍ നിന്ന് തന്നെ കങ്കണയ്‌ക്കെതിരെ വലിയ എതിര്‍പ്പുകളാണ് ഉയരുന്നത്. എന്‍ഡിഎ കക്ഷിയായ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. വെറും പ്രശസ്തിക്ക് വേണ്ടിയാണ് കങ്കണ ഇതൊക്കെ പറയുന്നത്. ഇതൊക്കെ ഏതെങ്കിലും മാധ്യമം എങ്ങനെയാണ് പ്രസിദ്ധീകരിക്കുക. ഞങ്ങളുടെ പാര്‍ട്ടി അത് ശ്രദ്ധിച്ചിട്ട് പോലുമില്ല. അതിനെയൊക്കെ ആരെങ്കിലും ശ്രദ്ധിക്കാന്‍ പോകണോ? ഒരാളും അതിന് പ്രാധാന്യം നല്‍കരുത്. പരിഹസിക്കുകയാണ് വേണ്ടതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications