കടുവ ഔട്ട് പശു ഇന്‍ !!!പശുവിനെ ദേശീയ മൃഗമാക്കണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി

  • Posted By:
Subscribe to Oneindia Malayalam

ജയ്പ്പൂർ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നു കേന്ദ്ര സർക്കാരിനോട് രാജസ്ഥാൻ ഹൈക്കോടതി. കൂടാതെ പശുവിനെ കൊല്ലുന്നവർക്ക് ശിക്ഷ 4 വർഷം തടവ് എന്നത് ജീവപര്യന്തമായി ഉയർത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്തെ ഗോ സംരക്ഷകൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേന്ദ്ര സർക്കാരിന്റെ കശാപ്പ് നിരോധവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ ശുപാർശ.ഇത് പുതി പ്രശ്നങ്ങൾക്ക് വഴി തെളിക്കുമെന്നാണ് പുറത്തു വരുന്നന റിപ്പോർട്ടുകൾ. രാജസ്ഥാനിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നതെന്നതു ശ്രദ്ധേയമായ കാര്യമാണ്.

cow

അറവ് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം ഉയർന്നു വരുകയാണ്. യുപിയിൽ കന്നുകാലികളെ കശാപ്പുചെയ്യരുതെന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ കർഷകർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കന്നുകാലികളെ റോഡിലൂടെ അഴിച്ചു വിട്ടാണ് കർഷകർ സർക്കാരിനോടുള്ള പ്രതിഷേധം അറിയിച്ചത്

English summary
cow national animal of India, rajastan high court, cwntral goverment
Please Wait while comments are loading...