സഹോദരിയെ വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവെച്ച് കൊന്നു; സഹോദരന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ജയ്പൂർ; രാജസ്ഥാനിൽ സഹോദരിയെ വിവാഹം കഴിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയാളുടെ ജാമ്യം റദ്ദ് ചെയ്ത് സുപ്രീം കോടതി. മലയാളിയായ അമിത്ത് നായർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജസ്ഥാൻ സ്വദേശിയായ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രീം കോടതി റദ്ദ് ചെയ്തത്. ചീഫ് ജസറ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജാതി മാറി വിവാഹം കഴിച്ചതിനായിരുന്നു കൊല. ഈ സമയം മുകേഷിന്റെ സഹോദരി മമത ആറ് മാസം ഗർഭിണിയായിരുന്നു. കേസിൽ നേരത്തേ രാജസ്ഥാൻ ഹൈക്കോടതി മുകേഷിന് ജാമ്യം അനുവദിച്ചിരുന്നു. ഇത് റാദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മമതയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2011 ലായിരുന്നു മമതയും അമിത്തും വിവാഹം കഴിച്ചത്. എന്നാൽ ജാതിമാറിയുള്ള വിവാഹമായിരന്നതിനാൽ മമത സ്വന്തം വീട്ടിൽ വിവാഹക്കാര്യം അറിയിച്ചിരുന്നില്ല. പിന്നീട് 2015 ൽ ഇത് സംബന്ധിച്ച് വീട്ടുകാരെ അംഗീകരിച്ചെങ്കിലും അവർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. മാത്രമല്ല മമതയെ വീട്ടിൽ നിന്നും പുറത്താക്കിയതായും വീട്ടുകാർ അറിയിച്ചു. ഇതോടെ 2015 ൽ കേരള ആചാര പ്രകാരം മമതയും അമിത്തും വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ മമതയുടെ വീട്ടുകാർ നിരന്തരം ഇരുവർക്കുമെതിരെ ഭീഷണി ഉയർത്തി. എന്നാല് ഇതിനിടയിൽ അമിത്തും മമതയും താമസിച്ചിരുന്ന വീട്ടിലെത്തി മമതയുടെ മാതാപിതാക്കൾ മകളെ കൂട്ടികൊണ്ടുപാകാനുള്ള ശ്രമം നടത്തി. ഇത് എതിർത്തതോടെയാണ് മമതയുടെ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയവർ അമിത്തിനെ വെടിവെച്ച് കൊകൊലപ്പെടുത്തിയത്.
തന്റെ മാതാപിതാക്കളും സഹോദരനും ചേർന്ന് ഗൂഢാലോചന നടത്തിയാണ് തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ഹർജിയിൽ മമത ആരോപിച്ചു. 2020 രാജസ്ഥാൻ കോടതി സഹോദരന് ജാമ്യം അനുവദിച്ച പിന്നാലെ തുടർന്നും ഭീഷണി ആരംഭിച്ചതായി മമത ഹർജിയിൽ വ്യക്തമാക്കി. അതേസമയം ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി മുകേഷിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications