ഇന്ത്യയ്ക്ക് അഭിമാനം; പുതുചരിത്രം കുറിച്ച് അഭിലാഷ് ടോമി, ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം
ലെ സാബ്ലെ ദൊലാന്‍: പായ് വഞ്ചിയില്‍ ലോകം ചുറ്റുന്ന മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികന് അഭിലാഷ് ടോമി. 2022 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍ വച്ച് പായ് വഞ്ചിയില്‍ യാത്ര തിരിച്ച അഭിലാഷ് രണ്ടാം സ്ഥാനത്തോടെയാണ് തീരം തൊട്ടത്. ഇതോടെ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനുമെന്ന ചരിത്രമാണ് അഭിലാഷ് ടോമിയെ തേടിയെത്തിയത്.

എട്ട് മാസങ്ങള്‍ക്ക് ശേഷം പ്രാദേശിക സമയം രാവിലെ 10.30 ഓടെ ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്ത് അഭിലാഷ് ടോമി മടങ്ങിയെത്തിയത്. 1968ലെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പായ് വഞ്ചിയില്‍ 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും കൊണ്ടാണ് അഭിലാഷ് തന്റെ ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിച്ചത്. 48,000 കിലോ മീറ്ററാണ് അഭിലാഷ് ഇത്രയും ദിവസം കൊണ്ട് സഞ്ചരിച്ചത്.
2018ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ ആദ്യ യാത്ര അപകടത്തെ തുടര്‍ന്ന് അഭിലാഷ് ടോമിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വഞ്ചിയുടെ പായ്മരത്തില്‍ നിന്ന് വീണ അഭിലാഷിന്റെ സ്പൈനല്‍കോഡിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് യാത്ര അവസാനിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും സാഹസികമായ കായിക വിനോദങ്ങളില്‍ ഒന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. 16 പേരുമായാണ് ഫ്രാന്‍സില്‍ നിന്ന് യാത്ര ആരംഭിച്ചത്. റേസ് അവസാനിക്കുമ്പോള്‍ അഭിലാഷ് ഉള്‍പ്പടെ മൂന്ന് പേരാണ് അവശേഷിച്ചത്. റേസില്‍ ഒന്നാം സ്ഥാനം നേടിയത് ദക്ഷിണാഫ്രിക്കന്‍ വനിത താരം കിര്സ്റ്റന് ന്യൂഷാഫറാണ്. പായ് വഞ്ചിയോട്ട മത്സരത്തില്‍ വിജയിക്കുന്ന ആദ്യ വനിതയും ആദ്യ ദക്ഷിണാഫ്രിക്കന്‍ നാവികയുമാണ് കിര്സ്റ്റന്.
2013ല്‍ പായ്വഞ്ചിയില് ഒറ്റക്ക് ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിന് രാജ്യം കീര്‍ത്തിചക്ര നല്കി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍, അഡ്വഞ്ചര്‍ സ്പോര്‍ട്സിലെ മികവിന് ടെന്‍സിങ് നോര്‍ഗെ നാഷനല്‍ അഡ്വഞ്ചര്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സ്ഥലത്ത് വെച്ചായിരുന്നു കഴിഞ്ഞ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വിശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിയ തിരയിലുമായിരുന്നു അപകടം.
അന്ന് ഫ്രഞ്ച് കപ്പല്‍ ഒസരീസ് ആണ് അഭിലാഷിനെ രക്ഷിച്ചത്. നടുവിന് പരിക്കേറ്റ അഭിലാഷ് ദീര്‍ഘ കാലം വിശ്രമത്തിലാലായിരുന്നു. നാവിക സേനയിലെ ചുമതലകളിലേക്ക് മടങ്ങിയെത്തിയെങ്കിലും സെയിലിംഗ്ലേക്ക് തിരിച്ചെത്താനായില്ല. ഇതിനുള്ള ശ്രമങ്ങള്‍ക്കിടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര സെയിലിങ് മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
3,000 വർഷത്തെ പാരമ്പര്യം; ചർമ്മത്തിന് തിളക്കം നൽകാൻ നാല്പാമരാദി എന്ന അത്ഭുതം! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications