• search

മല്യയുടെ തുറന്നുപറച്ചിലിന് പിന്നില്‍ രാഹുല്‍... ലണ്ടന്‍ യാത്ര സംശയാസ്പദമെന്ന് ബിജെപി

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന ആരോപണം വന്‍ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസ് മുമ്പ് ഉന്നയിച്ചിരുന്നു ഇതേ ആരോപണം. പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും വാക്‌പോരുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലി തന്നെ ഈ പ്രസ്താവനകളെ തള്ളിക്കളഞ്ഞിരുന്നു. പക്ഷേ ഈ വിഷയത്തില്‍ ബിജെപി ശരിക്കും പ്രതിരോധത്തിലാണ്. അതേസമയം ഇതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

  രാഹുലിന്റെ ലണ്ടന്‍ യാത്രയും മല്യയുടെ തുറന്നുപറച്ചിലും തമ്മില്‍ ബന്ധമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതോടെ മല്യയുടെ വാദങ്ങള്‍ കള്ളമാണെന്നും കോണ്‍ഗ്രസിന്റെ സമ്മര്‍ദം കാരണമാണ് ഇത്തരമൊരു ആരോപണം അവര്‍ ഉന്നയിച്ചിരിക്കുന്നതെന്നുമാണ് ബിജെപി വാദിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരവേ ബിജെപിയെ ഏറ്റവും കുടുക്കിയിരിക്കുന്ന വിഷയത്തില്‍ നിന്ന് എങ്ങനെയെങ്കില്‍ തലയൂരാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

  മല്യയുടെ തുറന്നുപറച്ചില്‍

  മല്യയുടെ തുറന്നുപറച്ചില്‍

  ലണ്ടനില്‍ മല്യയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് കൈമാറുന്നതുമായുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വിവാദ പ്രസ്താവന അദ്ദേഹത്തില്‍ നിന്നുണ്ടായത്. താന്‍ രാജ്യം വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നു. പാര്‍ലമെന്റ് പരിസരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്നും മല്യ പറഞ്ഞു. താന്‍ വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ തയ്യാറാണെന്ന് ജെയ്റ്റ്‌ലിയെ അറിയിച്ചിരുന്നുവെന്നും മല്യ പറഞ്ഞിരുന്നു. എന്നാല്‍ 2014ന് ശേഷം ഔദ്യോഗികമായി മല്യക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടില്ലെന്നും ജെയ്റ്റ്‌ലി പറയുന്നു.

  ബിജെപിയുടെ പ്രചാരണായുധം

  ബിജെപിയുടെ പ്രചാരണായുധം

  ഇന്ത്യയില്‍ നിന്ന് വായ്പാത്തട്ടിപ്പ് നടത്തി മുങ്ങിയവരെ തിരിച്ച് ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു ഇതുവരെ ബിജെപി വാദിച്ചിരുന്നത്. വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന്റെ സമയത്ത് മല്യയെ ഇന്ത്യയിലെത്തിക്കാനായിരുന്നു നീക്കം. ഇതുവഴി സംസ്ഥാന തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതിച്ഛായ ഉയര്‍ത്താനും സാധിക്കുമെന്ന് അമിത് ഷാ കരുതിയിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം ഈ വിഷയമാക്കാനായിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ മല്യയുടെ പ്രസ്താവനയോടെ ബിജെപി സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണ്.

   രാഹുലിന്റെ ലണ്ടന്‍ സന്ദര്‍ശനം

  രാഹുലിന്റെ ലണ്ടന്‍ സന്ദര്‍ശനം

  ജെയ്റ്റ്‌ലിയുടെ മുഖം രക്ഷിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. മല്യയുടെ പ്രസ്താവന വരുന്നത് രാഹുലിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആരെങ്കിലും അക്കാര്യം ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. ഇതിന് ബന്ധമുണ്ടെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. രാഹുലിന്റെ ലണ്ടന്‍ യാത്രയ്ക്കിടെ ബിജെപിക്കെതിരെ പറയാന്‍ മല്യയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാമെന്ന് രവിശങ്കര്‍ പ്രസാദ് പറയുന്നു.

  സന്ദര്‍ശനം എന്തിനായിരുന്നു?

  സന്ദര്‍ശനം എന്തിനായിരുന്നു?

  രാഹുലിന്റെ സന്ദര്‍ശനം എന്തിനായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. പക്ഷേ ഇതില്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് ബിജെപി. വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനും ബ്രിട്ടീഷ് എംപിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനുമായിരുന്നു രാഹുല്‍ ബ്രിട്ടന്‍ സന്ദര്‍ശനം. ഇതിന് ധാരാളം തെളിവുകളുണ്ട്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ പോലും രാഹുല്‍ വിജയ് മല്യയുമായി കൂടിക്കാഴ്ച്ച നടത്തിയതായി ആരോപിച്ചിരുന്നില്ല. അതുകൊണ്ട് ബിജെപിയുടെ വാദത്തില്‍ കഴമ്പില്ലെന്ന് പറയേണ്ടി വരും.

   ജെയ്റ്റ്‌ലിയെ കുടുക്കി സ്വാമി

  ജെയ്റ്റ്‌ലിയെ കുടുക്കി സ്വാമി

  ബിജെപിയുടെ പ്രമുഖ നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി തന്നെ മല്യ ജെയ്റ്റ്‌ലിയെ കണ്ടെന്ന് ഉറപ്പിക്കുന്നുണ്ട്. അത് അവഗണിക്കാനാവാത്ത സത്യമാണ്. മറ്റൊരു സത്യമെന്തെന്നാല്‍ ലുക്കൗട്ട് നോട്ടീസില്‍ ഇളവ് വരുത്താന്‍ ഈ കൂടിക്കാഴ്ച്ച സഹായകരമായി എന്നതാണ്. ഇതോടെ മല്യക്ക് എളുപ്പത്തില്‍ നാടുവിടാനായി. ഇത് കൂടുതല്‍ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തന്നെ മല്യക്ക് നാടുവിടാന്‍ അവസരമൊരുക്കിയെന്ന് സ്വാമിയുടെ ട്വീറ്റില്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. ഇതോടെ ന്യായീകരിക്കാനാവാത്ത വിധം കുരുക്കിലാണ് ബിജെപി.

  രാഹുലിന് കള്ളപണം ഉണ്ട്

  രാഹുലിന് കള്ളപണം ഉണ്ട്

  ജെയ്റ്റ്‌ലിയെ കുടുക്കിയതില്‍ കലിപൂണ്ടിരിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്് ബിജെപി വക്താവ് സംപിത് പത്ര ആരോപിച്ചു. ഗാന്ധി കുടുംബം ഒരുപാട് കാര്യങ്ങള്‍ വിജയ് മല്യക്കായി ചെയ്ത് കൊടുക്കുന്നുണ്ടെന്നും പത്ര പറയുന്നു. ജാമ്യത്തിലിറങ്ങി നടക്കുന്ന ഒരാള്‍ സത്യസന്ധനായ ഒരാളെ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്നും ബിജെപി ചോദിക്കുന്നു. ഒരു കടലാസ് കമ്പനിയില്‍ നിന്ന് ഒരു കോടി വായ്പ എടുത്തിട്ടുണ്ട് രാഹുല്‍. ഇത്തരമൊരു കമ്പനി നടത്തുന്നത് തന്നെ കോണ്‍ഗ്രസാണ്. അവരാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും സംപിത് പത്ര ആരോപിച്ചു.

  കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്

  കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്

  യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആര്‍ബിഐയെ വഴിവിട്ട രീതീയില്‍ ഉപയോഗിച്ചിരുന്നു കോണ്‍ഗ്രസ്. അവരുടെ കൈയ്യില്‍ ഇതിനുള്ള തെളിവുകളുണ്ട്. മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും ചേര്‍ന്നാണ് വിജയ് മല്യയുടെ കിംഗ്ഫിഷന്‍ എയര്‍ലൈന്‍സിന് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത്. അവര്‍ രാജ്യത്തിന്റെ സമ്പദ് മേഖലയെ തകര്‍ത്തപ്പോള്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെ അവര്‍ അനധികൃതമായി സഹായിച്ചെന്നും സംപിത് പത്ര കുര്‌റപ്പെടുത്തി.

  മല്യയെ കണ്ടിട്ടുണ്ട്

  മല്യയെ കണ്ടിട്ടുണ്ട്

  വിജയ് മല്യ അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാവ് പിഎല്‍ പൂനിയ ഇത് നേരിട്ട് കണ്ടതാണ്. മല്യ നാടുവിടുന്നതിന് രണ്ടുദിവസം മുമ്പാണ് ഇത്. ഇതിന് തെളിവുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്തുകൊണ്ടാണ് മല്യയെ രാജ്യം വിടാന്‍ സഹായിച്ചതെന്ന് അരുണ്‍ ജെയ്റ്റ്‌ലി വിശദീകരണം. ഒരു കുറ്റവാളിയുമായി എന്തിനാണ് കൂടിക്കാഴ്ച്ച നടത്തിയതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു.

  ഓപ്പറേഷന്‍ കമല 3.0... പുതിയ നീക്കവുമായി ബിജെപി.... 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും!!

  ഹര്‍ദിക് പട്ടേലിന്റെ നിരാഹാര സമരം പിന്‍വലിച്ചു... 19ാം ദിവസം സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി!!

  English summary
  mallyas comment on meeting jaitley comes after rahuls london visit

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more