72 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസ്; മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് യുപി കോടതി
ലഖ്നൗ: 72 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് ഉത്തര്‍ പ്രദേശ് കോടതി. മീററ്റിനടുത്ത മല്യാനയില്‍ നടന്ന കൂട്ടക്കൊല കേസില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 900 തവണ വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.
അഡീഷണല്‍ ജില്ലാ ജഡ്ജി ലഖ്വീന്ദര് സിങ് സൂദ് ആണ് പ്രതികളെ വിട്ടയച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മതിയായ തെളിവ് പ്രോസിക്യൂഷന് ഹാജരാക്കിയില്ലെന്ന് കോടതി വ്യക്തമാക്കിയെന്ന് അഡീഷണല്‍ ജില്ലാ കൗണ്‍സല്‍ സച്ചിന് മോഹന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കേസില്‍ 93 പ്രതികളാണുണ്ടായിരുന്നത്. 23 പ്രതികള്‍ വിചാരണ കാലത്തിനിടെ മരിച്ചു. 31 പ്രതികളെ ഇതുവരെ പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും സച്ചിന് മോഹന്‍ വിശദീകരിച്ചു.

1987 മെയ് 23നാണ് കേസിന് ആസ്പദമായ കൂട്ടക്കൊല നടന്നത്. ഏറെ ആരോപണങ്ങള്‍ നേരിട്ട യുപിയിലെ അര്‍ധ പോലീസ് വിഭാഗമായ പ്രൊവന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) യും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരും ചേര്‍ന്നാണ് കൂട്ടക്കൊല നടത്തിയത്. വാളും തോക്കുമായി മല്യാനയിലെത്തിയ അക്രമിക്കൂട്ടം കൂട്ടക്കൊല നടത്തുകയായിരുന്നു. ഇവിടേക്കുള്ള അഞ്ച് കവാടങ്ങളും അടച്ചുകൊണ്ടാണ് അക്രമികള്‍ എത്തിയത്. ആരും രക്ഷപ്പെടരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
72 പേര് കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ഇതിനേക്കാള്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാലു ഭാഗത്ത് നിന്നും ഓടിയടത്ത അക്രമികള്‍ കണ്ണില്‍കണ്ടവരെയെല്ലാം കൊലപ്പെടുത്തി. കുട്ടികളെയും സ്ത്രീകളെയും വെട്ടിനുറുക്കി. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവച്ച് വീഴ്ത്തി. ഒരു കുട്ടിയെ തീകൊളുത്തി റിക്ഷയിലേക്ക് വലിച്ചെറിഞ്ഞു. ഒരമ്മ രണ്ടു മക്കളെ നെഞ്ചോട് ചേര്‍ത്ത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരു കുടുംബത്തിലെ 11 പേരെ കൊന്ന് കിണറ്റിലെറിഞ്ഞു- ദൃക്സാക്ഷിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വിധിക്കെതിരെ വാദി ഭാഗം രംഗത്തുവന്നു. ഏറെ കാലമായി നടപടികള്‍ നിലച്ചിരിക്കുന്ന ഘട്ടത്തില്‍ പെട്ടെന്നാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നതെന്ന് അഡ്വ. അലാവുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. 34 പോസ്റ്റം മോര്‍ട്ടം സംബന്ധിച്ച വാദം ഇതുവരെ നടന്നിട്ടില്ല. സെക്ഷന്‍ 313 പ്രകാരമുള്ള നടപടി കോടതി സ്വീകരിച്ചിട്ടില്ല. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അലാവുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.
അതേസമയം, വാദി ഭാഗത്തിന്റെ ആരോപണം അഡീഷണല്‍ കൗണ്‍സല്‍ മോഹന്‍ തള്ളി. കോടതി തിടുക്കത്തില്‍ പ്രസ്താവിച്ച വിധിയല്ലിത് എന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ വിട്ടയക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പോലീസ് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നില്ല. വോട്ടര്‍ പട്ടികയില്‍ നിന്ന് 93 പേരെ കണ്ടെത്തി പ്രതികളാക്കുകയാണ് ചെയ്തത്. കൂട്ടക്കൊല നടക്കുന്നതിന് മുമ്പ് മരിച്ചവര്‍ പോലും പ്രതിപ്പട്ടികയിലുണ്ടായിരുന്നുവെന്നും മോഹന്‍ വിശദീകരിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications