Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍മാരെ സൈന്യം തടയുന്നു; ബംഗാളില്‍ മമതയുടെ പ്രതിഷേധം, ബൂത്തിലിരുന്ന് ഗവര്‍ണറെ വിളിച്ചു

കൊല്‍ക്കത്ത: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ അട്ടിമറി നീക്കം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. മമത ബാനര്‍ജി ജനവിധി തേടുന്ന നന്ദിഗ്രാമില്‍ വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തുന്നത് കേന്ദ്രസേന തടയുന്നു എന്നാണ് മമതയുടെ ആരോപണം. ശക്തമായ വോട്ടിങ് നടക്കുന്നുവെന്ന് മനസിലാക്കി ഇത് തടയാനാണ് സൈന്യം ഇടപെട്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പോളിങ് ഏജന്റുമാരെ പോളിങ് സ്‌റ്റേഷനില്‍ കയറാന്‍ സേന അനുവദിക്കുന്നില്ല എന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ച വേളയില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു.

m

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

രണ്ടാംഘട്ട പോളിങില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് നന്ദിഗ്രാം മണ്ഡലമാണ്. ഇവിടെയാണ് സൈന്യത്തിന്റെ കൂടുതല്‍ ഇടപെടല്‍ നടക്കുന്നതെന്ന് മമത ബാനര്‍ജിയുടെ പാര്‍ട്ടി ആരോപിക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സൈനികരും ചേര്‍ന്ന് വോട്ടര്‍മാരെ തടയുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. ഉച്ചയ്ക്ക് ശേഷം മമത ബാനര്‍ജി നേരിട്ട് പോളിങ് ബൂത്തിലെത്തി. ബോയര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തിന് പുറത്ത് മമത കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. കേന്ദ്രസേനക്കെതിരെ ശക്തമായ ഭാഷയിലാണ് മമത പ്രതികരിച്ചത്. പുറത്തുള്ളവരാണ് ഇവിടെ കളിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബൂത്തില്‍ നാല് സിആര്‍പിഎഫ് സൈനികരുണ്ട്. ഈ പോളിങ് ബൂത്തിന് പുറത്ത് തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ രണ്ടു ഭാഗത്തായി തമ്പടിച്ചിരിക്കുകയാണ്. പരസ്പരം പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നു. ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ബൂത്ത് പിടിത്തത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അറിയിച്ച മമത ബാനര്‍ജി വീല്‍ ചെയറിലിരുത്ത് ഗവര്‍ണര്‍ ജഗദീപ് ധങ്കറെ ഫോണില്‍ വിളിച്ചു. ജനങ്ങളെ വോട്ട് ചെയ്യാന്‍ സൈനികര്‍ സമ്മതിക്കുന്നില്ലെന്നും രാവിലെ മുതല്‍ പരാതിപ്പെട്ടിട്ട് യാതൊരു നടപടിയുമില്ലാത്തതിനാലാണ് താങ്കളെ വിളിച്ചതെന്നും ദയവ് ചെയ്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഗവര്‍ണറോട് മമത പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുമെന്ന് പിന്നീട് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+