• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍

Google Oneindia Malayalam News

ല്ലി: ഗോവയില്‍ മമത ബാനര്‍ജിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് മൂറുകുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മാസങ്ങള്‍ക്ക് മുമ്പ് തൃണമൂലില്‍ എത്തിയ പ്രമുഖ നേതാവ് ലാവൂ മാമ്ലേദാര്‍ രാജിവെച്ചിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ്

ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല്‍ മാജിക്ക്ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല്‍ മാജിക്ക്

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ മുന്‍ നേതാവായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് തൃണമൂലില്‍ ചേര്‍ന്നത്. എംജിപി നേരത്തെ ടിഎംസിയുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കളും പിന്നാലെ തൃണമൂലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അടുത്തിടെ വന്ന സര്‍വേകളെല്ലാം ടിഎംസിക്ക് എതിരായിരുന്നു.

1

വലിയ മുന്നേറ്റം തൃണമൂലിന് ഉണ്ടാക്കാന്‍ സാധിക്കാതെ വരുന്നതിനിടയിലാണ് മാമ്ലേദാറിന്റെ രാജി കൂടി വന്നിരിക്കുന്നത്. ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍ കോണ്‍ഗ്രസെന്ന് മുന്‍ എംഎല്‍എ കുറ്റപ്പെടുത്തി. വര്‍ഗീയ പാര്‍ട്ടിയാണ് അവര്‍. ഗോവയിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് അവര്‍ വന്നിരിക്കുന്നതെന്നും ലാവൂ മാമ്ലേദാര്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ പ്ലാനിന്റെ ഭാഗമായി ഗോവയില്‍ പാര്‍ട്ടി വ്യാപിച്ചപ്പോള്‍ ആദ്യം ചേര്‍ന്ന നേതാവാണ് അദ്ദേഹം. പോണ്ടയില്‍ നിന്നുള്ള മുന്‍ എംഎല്‍എയായിരുന്നു അദ്ദേഹം. സെപ്റ്റംബറിലായിരുന്നു മാമ്ലേദാര്‍ തൃണമൂലില്‍ ചേര്‍ന്നത്. ഇത് വലിയ നേട്ടമായിട്ടായിരുന്നു പാര്‍ട്ടി കണ്ടിരുന്നത്.

2

ഗോവയിലെ നാല്‍പ്പത് സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ച തൃണമൂലിന് വന്‍ തിരിച്ചടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഗോവയിലെ ജനങ്ങളില്‍ നിന്ന് ഡാറ്റ രഹസ്യമായി ശേഖരിക്കുന്നുണ്ട് ടിഎംസിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് ക്ഷേമപദ്ധതികള്‍ നല്‍കുക എന്ന പേരും പറഞ്ഞാണ് തൃണമൂല്‍ ഇത്രയും വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത് തെറ്റായ മാര്‍ഗത്തിലൂടെയാണെന്നും, ശരിയായ കാര്യങ്ങള്‍ക്ക് അല്ല ഇത് ഉപയോഗിക്കുന്നതെന്നും മാമ്ലേദാര്‍ പറയുന്നു. തൃണമൂലില്‍ ഞാന്‍ ചേരാന്‍ തീരുമാനിച്ചതിന് കാരണങ്ങളുണ്ടായിരുന്നു. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ തൃണമൂല്‍ നേടിയ വിജയങ്ങള്‍ തീര്‍ച്ചയായും എന്നെ പ്രചോദിപ്പിച്ചിരുന്നു. അതാണ് ടിഎംസിയില്‍ ചേരാനുള്ള കാരണമെന്ന് മാമ്ലേദാര്‍ പറഞ്ഞു.

3

അതേസമയം തിരഞ്ഞെടുപ്പിന് ഇറങ്ങും മുമ്പേ വന്‍ തിരിച്ചടിയാണ് തൃണമൂല്‍ നേരിട്ടത്. തൃണമൂലിനോ ആംആദ്മി പാര്‍ട്ടിക്കോ വലിയ നേട്ടം ഗോവയില്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വേകള്‍ പറയുന്നത്. പലര്‍ക്കും ഈ രണ്ട് പാര്‍ട്ടികളെയും കുറിച്ച് അറിയില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഇത്തവണയും പ്രധാന പോരാട്ടം നടക്കുന്നത്. എന്നാല്‍ നിലവിലെ സര്‍വേകള്‍ പരിശോധിക്കുമ്പോള്‍ നേട്ടം ബിജെപിക്കാണ്. ഗോവയില്‍ ബിജെപി അധികാരത്തില്‍ വരുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. നിലവില്‍ കൂട്ടരാജികളുമായി കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാണ്. നിലവില്‍ രണ്ട് എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം ബിജെപിയിലും തൃണമൂലിലും ചേര്‍ന്നിരിക്കുകയാണ്.

4

തൃണമൂല്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നാണ് ഗോവ പിടിക്കാന്‍ നോക്കുന്നത്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് അങ്ങനെയാണ്. മാമ്ലദാര്‍ ഈ പാര്‍ട്ടിയുടെ എംഎല്‍എമായിരുന്നു. 2012ലാണ് ഇവരുടെ ടിക്കറ്റില്‍ അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ തൃണമൂല്‍ മതപരമായ വിഭജനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ക്രിസ്ത്യാന്‍ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ഹിന്ദു വോട്ടുകള്‍ എംജിപിക്കും പോകണമെന്നാണ് അവര്‍ തമ്മിലുള്ള ധാരണ. തൃണമൂല്‍ വര്‍ഗീയ പാര്‍ട്ടിയാണ്. അവര്‍ ഈ സംസ്ഥാനത്തിന്റെ മതേതര അടിത്തറ തന്നെ തകര്‍ക്കാന്‍ നോക്കുകയാണ്. ഗൃഹലക്ഷ്മി പദ്ധതിയുടെ പേരില്‍ അവര്‍ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് വെക്കുകയാണെന്നും മാമ്ലേദാര്‍ കുറ്റപ്പെടുത്തി.

5

ബംഗാളില്‍ തൃണമൂല്‍ കൊണ്ടുവന്ന പദ്ധതി തന്നെ നോക്കാം. ലക്ഷ്മി ഭണ്ഡാര്‍ പദ്ധതി എന്ന പേരിലാണ് പദ്ധതി കൊണ്ടുവന്നത്. അയ്യായിരം രൂപ ഈ പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കും. എന്നാല്‍ ബംഗാളില്‍ വെറും അഞ്ഞൂറ് രൂപ മാത്രമാണ് നല്‍കുന്നത്. കാരണം ഇത് നടക്കില്ലെന്ന് അവര്‍ക്കും അറിയാം. ഈ പദ്ധതിയിലൂടെ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് തൃണമൂലിന്റെ ലക്ഷ്യം. അതിന്റെ പേരും പറഞ്ഞാല്‍ അതെല്ലാം നടത്തുന്നതെന്നും മാമ്ലേദാര്‍ പറഞ്ഞു. അതേസമയം ഇത്രയൊക്കെ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് ഇതിനെ പ്രതിരോധിക്കുക മമതയ്ക്കും പ്രശാന്ത് കിഷോറിനും വലിയ ബുദ്ധിമുട്ടായിരിക്കും.

cmsvideo
  Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam

  വിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയ

  English summary
  mamata banerjee faces setback in goa, strong leader resigned and accuses trmc dividing state
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X