Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലല്ല, മമതാ ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകും? മമതയ്ക്ക് വൻ പിന്തുണയെന്ന് സർവേ

ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കാൾ പ്രധാനമന്ത്രി പദത്തിലേക്ക് കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നത് നരേന്ദ്രമോദിയെ ആണ്. 49 ശതമാനം ആളുകൾ മോദിയെ പിന്തുണയ്ക്കുമ്പോൾ 27 ശതമാനമാണ് രാഹുലിന് ലഭിച്ച പിന്തുണ.

പ്രതിപക്ഷ നേതാക്കൾക്കിടയിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും ആളുകളുടെ പിന്തുണ രാഹുൽ ഗാന്ധിക്കാണ്. 49 ശതമാനം ആളുകളും രാഹുൽ ഗാന്ധി മോദിക്ക് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 8 ശതമാനം ആളുകളാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി ആകണമെന്ന് പിന്തുണയ്ക്കുന്നത്. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

mamatha banerjee

പ്രദേശിക പാർട്ടികളാകും 2019 ലെ തിരഞ്ഞെടുപ്പിൽ നിർണായകമാവുക. പ്രദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള സഖ്യത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം കൊടുക്കുന്നത്. ലോക്സഭയിൽ മികച്ച അംഗസംഖ്യയുള്ള തൃണമൂലിന് 2019ലും വിജയത്തുടർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പശ്ചിമ ബംഗാളിലെ ശക്തമായ നേതാവാണ് മമത ബാനർജി. പ്രധാനമന്ത്രിയുടെ കടുത്ത വിമർശകയും. ഇത് തന്നെയാകാം മമതയ്ക്ക് ലഭിക്കുന്ന പിന്തുണയുടെ കാരണവും. കോൺഗ്രസിന് പുറമെ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും മമതയ്ക്കുണ്ട്. രാഹുൽ ഗാന്ധിയല്ല പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെങ്കിൽ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കാട്ടാൻ സാധ്യതയുള്ള നേതാവും മമത തന്നെയാണ്.

കോൺഗ്രസ് നേതാവ് പി ചിദംബരം പ്രധാനമന്ത്രി സ്താനാർത്ഥിയാകണമെന്ന് 6 ശതമാനം ആളുകൾ പറയുന്നു. പ്രിയങ്ക ഗാന്ധിക്കും 6 ശതമാനത്തിന്റെ പിന്തുണയുണ്ട്. അഖിലേഷ് യാദവും അരവിന്ദ് കെജ്രിവാളും മോദിക്ക് വെല്ലുവിളി ഉയർത്തുമെന്ന് 4 ശതമാനം ആളുകൾ വിശ്വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+