ഞാന്‍ മമതക്കൊപ്പമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; സോണിയയെ കാണാതെ മമത, മോദിയുമായി ചര്‍ച്ച
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടില്ല. രാഹുല്‍ ഗാന്ധിയുമായും അവര്‍ ചര്‍ച്ച നടത്തിയില്ല. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഉടക്ക് രൂക്ഷമായിരിക്കെയാണിത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയിലെത്തിയ മമത പ്രധാന പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റില്‍ സമാനമായ വേളയില്‍ ഡല്‍ഹിയിലെത്തിയ മമത സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റു പ്രതിപക്ഷ നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
കീര്‍ത്തി ആസാദ്, അശോക് തന്‍വാര്‍ ഉള്‍പ്പെടെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചൊവ്വാഴ്ചയാണ്. ഇന്ന് മമത ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുമായി ചര്‍ച്ച നടത്തി. സ്വാമി തൃണമൂലില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഞാന്‍ പ്രത്യേകം തൃണമൂലില്‍ ചേരേണ്ടതില്ലെന്നും എപ്പോഴും മമതയ്‌ക്കൊപ്പം തന്നെയാണെന്നും സ്വാമി പ്രതികരിച്ചു. 3.30ന് അഭിഷേക് ബാനര്‍ജിയുടെ വസതിയില്‍ വച്ചാണ് ഇരു നേതാക്കളും കണ്ടത്. ശേഷം 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ചര്‍ച്ച നടത്തി.

ത്രിപുരയില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ബിജെപി നടത്തുന്ന ആക്രമണം, ബംഗാളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി, പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബംഗാളില്‍ കേന്ദ്രം ഫണ്ട് അനുവദിക്കാത്ത കാര്യം എന്നിവയെല്ലാം മോദിയുമായി സംസാരിച്ചുവെന്ന് മമത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ബിഎസ്എഫ് സൈനികര്‍ കൂച്ച് ബിഹാറില്‍ ജനങ്ങള്‍ക്ക് നേരെ വെടിവച്ച കാര്യം സൂചിപ്പിച്ചായിരുന്നു കേന്ദ്ര തീരുമാനത്തെ മമത എതിര്‍ത്തത്. സൈനികര്‍ക്ക് കൂടുതല്‍ മേഖലകളില്‍ അധികാരം നല്‍കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും മമത പ്രതികരിച്ചു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
മമതയെ പിന്തുണയ്ക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ നടപടി നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ മാസം ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ച വേളയില്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയിരുന്നു. മമത ബാനര്‍ജിയുടെ റോം യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നന്തിഗ്രാമില്‍ വച്ച് മമത ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത വന്ന വേളയില്‍ ആശ്വാസവുമായി എത്തിയ ഏക ബിജെപി നേതാവ് കൂടിയാണ് സ്വാമി. ബിജെപി നേതാക്കളുടെ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു സ്വാമിയുടെ നീക്കം.












Click it and Unblock the Notifications