കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ ഭരണം കിമ്മിനെ പോലെ, കൊല്‍ക്കത്ത പ്രതിഷേധ ഭൂമിയാക്കി ബിജെപി; കാര്‍ കത്തിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ചുമായി ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായിരുന്നു മാര്‍ച്ച്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലായിരുന്നു. അതേസമയം മാര്‍ച്ച് അക്രമാസക്തമാക്കുകയും ചെയ്തു.

സുവേന്ദു, ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി, മറ്റ് നേതാക്കള്‍ എന്നിവരെയെല്ലാം പോലീസ് മാര്‍ച്ചിനിടെ തടഞ്ഞു. സെക്രട്ടേറിയേറ്റിന് സമീപത്തുള്ള രണ്ടാം ഹൂഗ്ലി പാലത്തിന് സമീപത്ത് എത്തിയപ്പോഴായിരുന്നു പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത്. ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

1

കസ്റ്റഡിയിലെടുക്കും മുമ്പ് വലിയ പ്രതിഷേധത്തിനാണ് തലസ്ഥാന നഗരി കാഴ്ച്ചക്കാരായത്. പ്രതിഷേധക്കാരെ ഹൗറ ബ്രിഡ്ജിന് അടുത്ത് നിന്ന് പിരിച്ച് വിടാന്‍ വേണ്ടി പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. ജലപീരങ്കികളും പ്രതിഷേധിക്കാര്‍ക്ക് നേരെ പ്രയോഗിച്ചു.

ഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം

പ്രതിഷേധക്കാര്‍ ഇവിടെ വെച്ച് പോലീസുമായി ഏറ്റുമുട്ടി. ഒരു പോലീസ് കാര്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നിരവധി ബിജെപി പ്രവര്‍ത്തകരെ പോലീസ് ഏറ്റുമുട്ടലിന് പിന്നാലെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ പലരെയും റാണിഗഞ്ചില്‍ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.

ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍

ബംഗാളിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലും ഹൗറയിലുമായി ഇന്ന് രാവിലെയോടെ എത്തിയിരുന്നു. സെക്രട്ടേറിയേറ്റിലേക്ക് നബ്ബണ്ണ അഭിജാനില്‍ പങ്കെടുക്കാനായിരുന്നു ഇവര്‍ എത്തിയത്. മമത ബാനര്‍ജിയുടെ ഏകാധിപത്യമാണ് ബംഗാളില്‍ നടക്കുന്നതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.

ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍

പശ്ചിമ ബംഗാളിനെ മമത ഉത്തര കൊറിയയാക്കി മാറ്റിയെന്നും സുവേന്ദു പറഞ്ഞു. ജനങ്ങളുടെ പിന്തുണ മമതയ്ക്കില്ല. അതുകൊണ്ട് ഏകാധിപത്യമാണ് അവര്‍ നടപ്പാക്കുന്നത്. ഉത്തര കൊറിയക്ക് സമാനമാണത്. പോലീസ് ചെയ്യുന്നതിനെല്ലാം അവര്‍ തന്നെ വലിയ വില നല്‍കേണ്ടി വരും. ബിജെപിയാണ് ഇനി ബംഗാളില്‍ വരാന്‍ പോകുന്നതെന്നും സുവേന്ദു പറഞ്ഞു.

സന്ത്രാഗച്ചി മേഖലയില്‍ നിന്ന് മാര്‍ച്ചിനെ നയിച്ചത് സുവേന്ദുവാണ്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉത്തര കൊല്‍ക്കത്തയില്‍ നിന്നും മാര്‍ച്ച് നയിച്ചു. തൃണമൂല്‍ സര്‍ക്കാര്‍ ജനമുന്നേറ്റത്തെ ഭയക്കുന്നുണ്ട്. അവര്‍ ഞങ്ങളുടെ മാര്‍ച്ചിനെ തടയാന്‍ ശ്രമിച്ചാലും, സമാധാനപൂര്‍വം ഞങ്ങളെ അതിനെ നേരിടും.

സംഘര്‍ഷമുണ്ടായാല്‍ അതിന് കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരായിരിക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ജനാധിപത്യപരമായി നടക്കുന്ന പ്രതിഷേധത്തെ ഇല്ലാതാക്കാനാണ് മമതയുടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ സിന്‍ഹ കുറ്റപ്പെടുത്തി.

അലിപര്‍ദ്വാറില്‍ നിന്ന് സീല്‍ദയിലേക്ക് പ്രത്യേക ട്രെയിനില്‍ വരാന്‍ നോക്കിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞുവെന്നും രാഹുല്‍ സിന്‍ഹ ആരോപിച്ചു. ഇവര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നും സിന്‍ഹ പറഞ്ഞു. അതേസമയം ബിജെപി ഏഴ് ട്രെയിനുകളാണ് പ്രവര്‍ത്തകര്‍ക്ക് എത്താനായി സജ്ജമാക്കിയത്.

മൂന്നെണ്ണം ഉത്തര ബംഗാളില്‍ നിന്നും രണ്ടെണ്ണം ദക്ഷിണ ബംഗാളില്‍ നിന്നും ഉള്ളതായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ ബസ്സുകളിലും കൊല്‍ക്കത്തയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇവരെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ വെച്ച് പോലീസ് തടഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്

English summary
mamata banerjee rules like a dictator says suvendu adhikari, bjp march turned chaos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X