ബിജെപിയെ പൂട്ടിക്കെട്ടിക്കാന്‍ മമതയുടെ ദേശീയ പ്ലാന്‍, 2024ല്‍ ബംഗാല്‍ മോഡല്‍, കോണ്‍ഗ്രസും വരും!!
ദില്ലി: മമത ബാനര്‍ജി ഈ മാസം അവസാനം ദില്ലിയിലെത്തുകയാണ്. എന്നാല്‍ ഈ വരവിന് പിന്നില്‍ കൃത്യമായി പയറ്റി തയ്യാറാക്കിയ പ്ലാനാണ് ഉള്ളത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി അടുത്തതും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ്. കോണ്‍ഗ്രസിന്റെ സഹായം മമതയ്ക്ക് ആവശ്യമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് മമതയ്ക്ക് ഉള്ള ഏക വെല്ലുവിളിയും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ്. നിലവില്‍ പ്രതിപക്ഷ നിരയില്‍ ഏറ്റവും കരുത്തുറ്റ നേതാവ് മമതയാണെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല.

മമത പലയിടങ്ങളിലായി ബിജെപിക്കെതിരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. യുപിയില്‍ മമതയുടെ പാര്‍ട്ടിയുണ്ടാവും മത്സരിക്കാന്‍. ഇപ്പോള്‍ ബംഗാളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ ദേശയീ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് മമതയുടെ പ്ലാന്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതു മിനിമം പദ്ധതിയും ഇത് തന്നെയാവും. പ്രശാന്ത് കിഷോറും മമതയും ചേര്‍ന്ന് നടപ്പാക്കിയതാണ് ഈ പദ്ധതികള്‍. മോദിയുടെ ഗുജറാത്ത് മോഡലിന് ബദലായി ബംഗാള്‍ മോഡലാണ് മമത ഉയര്‍ത്തി കൊണ്ടുവരുന്നത്.

മോദിയുടെ പല പദ്ധതികള്‍ക്കും പ്രതിപക്ഷത്തിന് ആദ്യമായി ബദല്‍ ലഭിക്കാന്‍ പോകുന്നത് മമതയിലൂടെയാണ്. ദുവാരെ റേഷന്‍ എന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. വീട്ടുവാതില്‍ക്കല്‍ റേഷനെത്തിക്കുന്ന പദ്ധതിയാണിത്. മറ്റൊന്ന് ലോക്കിര്‍ ബാന്ദര്‍ എന്ന പ്ലാനാണ്. ആറായിരം രൂപ സ്ത്രീകള്‍ക്ക് ധനസഹായമായി ലഭിക്കുന്ന പദ്ധതിയാണിത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് 12000 രൂപ പണമായി ഈ പദ്ധതി വഴി ലഭിക്കും. മറ്റൊന്ന് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷം രൂപ വരെ കടം ലഭിക്കുന്ന മറ്റൊരു പദ്ധതിയാണ്.

ബംഗാളില്‍ തിരഞ്ഞെടുപ്പ് ജയിച്ച് രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കിയ കാര്യങ്ങളില്‍ ചിലതാണ് ഇത്. ദേശീയ തലത്തില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ്, എന്‍സിപി, തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ട്ടികള്‍ എന്നിവര്‍ക്കിടയില്‍ ഇതൊക്കെ ചര്‍ച്ചയായിട്ടുണ്ട്. ന്യായ് പദ്ധതി കഴിഞ്ഞ തവണ പൊളിഞ്ഞു പോയ പദ്ധതിയാണ്. ഇത്തവണ ഈ പദ്ധതികള്‍ പ്രതിപക്ഷത്തിന്റെ മുഖമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. പ്രകടനപത്രിക ശശി തരൂരും പ്രശാന്ത് കിഷോറും അടക്കമുള്ളവര്‍ ചേര്‍ന്നാവും തയ്യാറാക്കുക. അഭിഷേക് ബാനര്‍ജിക്കും നിര്‍ണായക റോളുണ്ടാവും.

സര്‍ക്കാര്‍ സര്‍വീസുകളെ മധ്യസ്ഥരെ ഒഴിവാക്കി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന പ്ലാനുകളാണ് മമത ഇപ്പോള്‍ ചെയ്യുന്നത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും വേര്‍തിരിച്ചുള്ള പുതിയൊരു ഭരണമാണ് മമത കൊണ്ടുവന്നത്. അതിലൂടെ ഒരാള്‍ക്ക് ഒരു പദവി മാത്രമാണ് ലഭിക്കുക. കര്‍ഷകരുടെ ആനുകൂല്യം ഇരട്ടിയാക്കിയും ആറ് മെഡിക്കല്‍ കോളേജുകള്‍ പുതുതായി സ്ഥാപിക്കാന്‍ തീരുമാനിച്ചും, 32000 അധ്യാപകരെ പുതുതായി നിയമിക്കാന്‍ തീരുമാനിച്ചതുമെല്ലാം പഴയ തൃണമൂല്‍ അല്ല മമതയുടേതെന്ന് അടിയവരയിടുന്നതാണ്.

മോദിയെ നേരിടാനുള്ള ഏക മാര്‍ഗം ബിജെപിയുടെ പദ്ധതികള്‍ക്കെല്ലാം ബദല്‍ എന്തുണ്ട് എന്നത് മാത്രമാണ്. ബംഗാളാണ് ബദല്‍ എന്നതാണ് പ്രതിപക്ഷത്തിന്റെ നയം. അരവിന്ദ് കെജ്രിവാള്‍, ഉദ്ധവ് താക്കറെ, ശരത് പവാര്‍, അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍, പിണറായി വിജയന്‍. നവീന്‍ പട്‌നായിക് എന്നിവര്‍ തുടര്‍ച്ചായി മമതയുമായി ദേശീയ സഹകരണത്തിന് തയ്യാറാവുന്നുണ്ട്. കൊവിഡ് വാക്‌സിന്‍ ശേഖരണത്തിനും വിതരണത്തിനുമുള്ള കാര്യങ്ങളില്‍ ഇപ്പോള്‍ ഏകോപനം നടക്കുന്നുണ്ട്.

ദേശീയ തലത്തിലേക്ക് മമത കുറച്ചുനാളായി ശ്രദ്ധിക്കുന്നുണ്ട്. കര്‍ഷക യൂണിയനുകള്‍ പൂര്‍ണ പിന്തുണയും മമതയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ പാര്‍ട്ടിയെ ഇവര്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മമതയുടെ എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് രാഷ്ട്രീയ മഞ്ചാണ്. യശ്വന്ത് സിന്‍ഹ ദില്ലിയില്‍ നിന്ന് ചരട് വലിക്കുന്നത് മമതയ്ക്ക് വേണ്ടിയാണ്. കോണ്‍ഗ്രസിന്റെ സഹായം ഇതിനായി വേണ്ടതുണ്ട്. അതിനാണ് പ്രശാന്ത് കിഷോര്‍ കളത്തിലിറങ്ങിയത്.
Recommended Video

മമതയുടെ ജനപ്രീതിയില്‍ വലിയ കുതിപ്പ് ദേശീയ തലത്തിലുണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മമതയുടെ പോസ്റ്ററുകളും ചിത്രങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ചുവരെഴുതില്‍ മമതയെ അമ്മയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീദി എന്ന വാക്കിന് പകരമാണ് തമിഴില്‍ അമ്മയായിരിക്കുന്നത്. മമതയുടെ പോപ്പുലാരിറ്റിയാണ് പ്രതിപക്ഷവും ലക്ഷ്യമിടുന്നത്. മമതയുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ ജാഗോ ബംഗ്ല എന്ന ഡിജിറ്റല്‍ ദിനപത്രവും ഇറങ്ങുന്നുണ്ട്. മമതയുടെ പ്രധാനമന്ത്രി പദത്തേക്കാളും ബിജെപി ഭയപ്പെടുന്നത് ബംഗാളിലെ ജനപ്രിയ പദ്ധതികള്‍ ദില്ലിയിലേക്ക് എത്തുന്നതാണ്.












Click it and Unblock the Notifications