കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദര ഭാര്യയും കളത്തില്‍, മമതയുടെ നോട്ടം ദേശീയ തലത്തിലേക്ക്, ബംഗാള്‍ ഇനി ഇവരുടെ കൈയ്യില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: മമത ബാനര്‍ജി ദേശീയ തലത്തിലേക്ക് മാറാനുള്ള നീക്കം നേരത്തെ തന്നെ നടത്തിയിരുന്നു. പ്രശാന്ത് കിഷോറിന്റെ പ്ലാനുകളാണ് ഇതിന് തുടക്കമിട്ടത്. അതിന്റെ ഭാഗമായി ബംഗാളില്‍ കാര്യങ്ങള്‍ ഉറപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് മമത നടത്തുന്നത്. അഭിഷേക് ബാനര്‍ജി പാര്‍ട്ടിയുടെ തലപ്പത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സഹോദരന്റെ ഭാര്യയെ കൂടി രാഷ്ട്രീയത്തില്‍ ഇറക്കിയിരിക്കുകയാണ് മമത.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

ഒരേസമയം യുവനേതാക്കളെയും തന്റെ കുടുംബത്തിലെ തന്നെ നേതൃശേഷിയുള്ളവരെയുമാണ് മമത തൃണമൂലിലേക്ക് കൊണ്ടുവരുന്നത്. ബംഗാളില്‍ ഇനി തൃണമൂലിനെ നയിക്കുന്നത് ആരാണെന്ന സന്ദേശവും മമത ഇതിലൂടെ നല്‍കുന്നുണ്ട്. ദേശീയ തലത്തിലേക്കുള്ള മാറ്റത്തിന് പിന്നില്‍ വേറെയും ലക്ഷ്യങ്ങളുണ്ട്.

1

ഒരിക്കല്‍ പോലും മമതയുടെ കുടുംബത്തില്‍ നിന്ന് പുതിയൊരു അംഗം മത്സരിക്കാന്‍ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് കജാരി ബാനര്‍ജിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലെത്തുന്നത്. മമത ഒരു സൂചന പോലും തന്നിരുന്നില്ലെന്ന് കജാരി പറയുന്നു. തന്നെ വിളിച്ച് സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞപ്പോള്‍ തമാശയാണെന്നാണ് കരുതിയത്. എന്നാല്‍ വലിയ നേതാക്കള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചതോടെ കാര്യം മനസ്സിലായി. കൊല്‍ക്കത്തയിലെ 73ാം നമ്പര്‍ വാര്‍ഡിലാണ് കജാരി മത്സരിക്കുന്നത്. ഡിസംബര്‍ 19നാണ് തിരഞ്ഞെടുപ്പ്. കുടുംബവുമായി പാര്‍ട്ടിയുടെ കാര്യങ്ങളൊന്നും ദീദി സാധാരണ സംസാരിക്കാറില്ലെന്ന് കജാരി പറയുന്നു.

2

മമതയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജിയെയാണ് കജാരി വിവാഹം ചെയ്തിരിക്കുന്നത്. മമതയ്ക്ക് വേണ്ടി കജാരിയും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേസമയം മമതയുടെ നീക്കം കൃത്യമാണ്. അഭിഷേക് ബാനര്‍ജിയെയും കജാരിയെയും ഘട്ടം ഘട്ടമായി പാര്‍ട്ടിയുടെ സാരഥ്യമേല്‍പ്പിക്കാനാണ് മമതയുടെ നീക്കം. ദേശീയ തലത്തിലേക്ക് മമതയ്ക്ക് നീങ്ങണമെങ്കില്‍ ആദ്യം ബംഗാള്‍ ശക്തമാക്കണം. പ്രതിപക്ഷത്തെ തീര്‍ത്തും ഇല്ലാതാക്കി, അഭിഷേകിനും കജാരിക്കും നിയന്ത്രണം നല്‍കാനാണ് മമത ബംഗാളില്‍ ലക്ഷ്യമിടുന്നത്. ബംഗാളില്‍ നിന്നുള്ള 42 സീറ്റ് ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പാക്കുകയാണ് മമത പ്ലാന്‍ ചെയ്തിരിക്കുന്നത്.

3

ദേശീയ തലത്തില്‍ തിളങ്ങണമെങ്കില്‍ ബംഗാളില്‍ മാത്രം നിന്നത് കൊണ്ട് കാര്യമില്ല. മോദി ഗുജറാത്തില്‍ നിന്നിട്ട് ദേശീയ തലത്തില്‍ വളരാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് ഒരിക്കലും നടക്കില്ലായിരുന്നു. മോദി ഗുജറാത്ത് വിട്ട് വാരണാസിയില്‍ മത്സരിച്ചത് കൊണ്ടാണ് അദ്ദേഹം പാന്‍ ഇന്ത്യന്‍ നേതാവായി അറിയപ്പെടുന്നത്. മമതയും അത്തരമൊരു വളര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. അതിനായി ബംഗാള്‍ വിട്ട് ബിജെപിക്കെതിരെ പ്രചാരണം നടത്താനാണ് ശ്രമം. കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടി പ്രതിപക്ഷത്തിന്റെ മുഖമായാല്‍ മമതയ്ക്ക് വലിയ സാധ്യതയുണ്ട്. മോദിക്ക് അഗ്രസീവായ കരുത്തനായ നേതാവെന്ന ഇമേജാണ് ദുണകരമായത്. അത് മമതയ്ക്കും ഉണ്ടെന്നതാണ് കരുത്ത്.

4

കജാരി ബാനര്‍ജി ഡോര്‍ ടു ഡോര്‍ ക്യാമ്പയിനിംഗും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് കൊല്‍ക്കത്തയിലെ രാഷ്ട്രീയ മേഖലയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. കാല്‍നടയായി ചെന്നാണ് അവര്‍ പ്രചാരണം നടത്തിയത്. സ്ത്രീകളുടെ വലിയൊരു സ്വാധീനം തന്നെ അവര്‍ക്കുണ്ട്. തൃണമൂലിന്റെ കൗണ്‍സിലര്‍ രത്തന്‍ മലാകറിന് ഇവിടെ ടിക്കറ്റ് നിഷേധിച്ചിരുന്നു തൃണമൂല്‍. വളരെ ജനകീയനായ നേതാവായിരുന്നു അദ്ദേഹം. സ്വതന്ത്രനായി മത്സരിക്കുന്നത് പോലും മലാകറിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉന്നത നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. മലാകറിനെ പോലെ എപ്പോഴും ജനങ്ങള്‍ക്കിടയില്‍ നില്‍ക്കണമെന്ന് അവര്‍ പറയുന്നു.

5

അതേസമയം കജാരി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വലിയ സ്വാധീനം നേടിയെടുത്താല്‍ അത് മമതയ്ക്ക് കൂടുതല്‍ ഗുണകരമാകും. മലാകറിന്റെ സഹായം അതിനായി മമത ആവശ്യപ്പെടും. അദ്ദേഹത്തിന് സംസ്ഥാന നേതൃത്വത്തിലേക്ക് വലിയൊരു പദവി വരുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമത അദ്ദേഹത്തെ മത്സരിപ്പിക്കാനും താല്‍പര്യപ്പെടുന്നുണ്ട്. നിലവില്‍ തൃണമൂലിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് മലാകര്‍. അദ്ദേഹത്തെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നാണ് നിര്‍ദേശം. അടുത്ത മൂന്ന് കൊല്ലത്തിനുള്ളില്‍ ബംഗാളില്‍ അടിമുടി പൊളിച്ചെഴുത്ത് കാണാം. അതോടൊപ്പം തന്നെ മമത ബംഗാളിനെ കൈവിട്ടുവെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും.

6

വേറെയും തന്ത്രം ഇതിന് പിന്നിലുണ്ട്. കോണ്‍ഗ്രസ് മമതയെ നേരിടാനായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയിട്ടുണ്ട്. ഒപ്പം തീവ്ര ദേശീയതയും ഹിന്ദു വോട്ടുകളും ചേര്‍ത്തുള്ള ഫോര്‍മുലയും കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇതെല്ലാം മറ്റ് പാര്‍ട്ടികളില്‍ നിന്ന് വലിയ പിന്തുണ നേടിയെടുത്തിട്ടുണ്ട്. പ്രിയങ്കയെ നേരിടണമെങ്കില്‍ മമതയ്ക്ക് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് നേരിട്ട് എത്തേണ്ടി വരും. ഗോവയില്‍ പ്രിയങ്കയുമായി ഏറ്റുമുട്ടാന്‍ തന്നെയാണ് മമതയുടെ പ്ലാന്‍. എന്നാല്‍ കോണ്‍ഗ്രസ് സഖ്യമായി മത്സരിച്ചാല്‍ തൃണമൂലിന് നേട്ടമുണ്ടാക്കാനാവുമോ എന്ന് വ്യക്തമല്ല. പക്ഷേ ഇവിടെ കോണ്‍ഗ്രസുമായി ചേരാന്‍ മമത ശ്രമിക്കുന്നുണ്ട്. ഇത് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം കൂടിയാണ്.

ഉത്തര കൊറിയയില്‍ ചിരി നിരോധിച്ചു, ഷോപ്പിംഗ് പാടില്ല, മദ്യപാനവും നടക്കില്ല, കിമ്മിന്റെ പ്രഖ്യാപനംഉത്തര കൊറിയയില്‍ ചിരി നിരോധിച്ചു, ഷോപ്പിംഗ് പാടില്ല, മദ്യപാനവും നടക്കില്ല, കിമ്മിന്റെ പ്രഖ്യാപനം

English summary
mamata banerjee's sister in law contesting in kolkata municipality corporation election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X