രാഹുലും പ്രിയങ്കും ഇല്ലാത്ത കോണ്‍ഗ്രസ്, മമതയുടെ മിഷന്‍ 2024 ഇങ്ങനെ, ജി23 എളുപ്പമാക്കും!!
ദില്ലി: മമത ബാനര്‍ജി കോണ്‍ഗ്രസിനെതിരെ നടത്തുന്ന പോരാട്ടം ഇതിനോടകം തന്നെ പ്രതിപക്ഷ നിരയില്‍ വലിയ വിള്ളല്‍ ഉണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ മമത ഒരടി പിന്നോട്ടില്ല. മേഘാലയയില്‍ അടക്കം വീണ്ടും നേതാക്കള്‍ കൂട്ടത്തോടെ രാജിവെക്കുകയാണ്. എന്നാല്‍ മമതയുടെ ഈ പോരാട്ടം കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് എതിരെയല്ല, മറിച്ച കോണ്‍ഗ്രസിലെ അധികാര കേന്ദ്രങ്ങളെയാണ്.
പേരക്കുട്ടിയുടെ പിറന്നാളാഘോഷം പൊടിപൊടിക്കാന്‍ മുകേഷ് അംബാനി, രണ്‍ബീര്‍ മുതലുള്ള താരനിരയെത്തും
രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ടാണ് മമതയുടെ ഈ നീക്കം. ഇവര്‍ രണ്ട് പേരും പ്രതിപക്ഷ നിരയിലുണ്ടെങ്കില്‍ ആ സഖ്യം പരാജയപ്പെടുമെന്ന് എല്ലാവരേക്കാള്‍ നന്നായി മമതയ്ക്ക് അറിയാം. ശരത് പവാറിന്റെ രഹസ്യമായ പിന്തുണയും ഇക്കാര്യത്തില്‍ തൃണമൂലിനുണ്ട്.

രാഹുലിനെ മുന്‍നിര്‍ത്തുകയോ രാഹുല്‍ പ്രചാരണം നയിക്കുകയോ ചെയ്താല്‍ പ്രതിപക്ഷം എളുപ്പത്തില്‍ ബിജെപിക്ക് മുന്നില്‍ തകരും. രാഹുലിനെ ടാര്‍ഗറ്റ് ചെയ്ത് പ്രതിപക്ഷത്തെ പൊളിക്കാന്‍ ബിജെപിക്ക് എളുപ്പമാണ്. പ്രിയങ്കയും അതുപോലെ തന്നെയാണ്. ഇവരെ മാറ്റിനിര്‍ത്തുകയോ പിന്നണിയിലേക്ക് ഒതുക്കുകയോ ചെയ്യുകയാണ് ഏറ്റവും എളുപ്പം. രണ്ടാമത്തെ ഓപ്ഷന്‍ ഇവരെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. മോദിക്ക് ഏറ്റവും വലിയ രാഹുല്‍ ഗാന്ധിയാണെന്ന് ദില്ലിയിലെ രാഷ്ട്രീയ വേദിയില്‍ തന്നെ ചൊല്ലുണ്ട്. അതുകൊണ്ട് പ്രതിപക്ഷത്തിന് ഉള്ള സാധ്യതകള്‍ കുറച്ചെങ്കിലും ശക്തമാക്കുക എന്നതാണ് ഇപ്പോള്‍ മമതയ്ക്ക് മുന്നിലുള്ള ഓപ്ഷന്‍.

രാഹുല്‍ സര്‍വ സന്നാഹവുമെടുത്ത് മോദിയെ നേരിട്ട തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിതാപകരമാണ്. 186 സീറ്റിലാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടിയത്. ജയിച്ചത് ആകെ 15 സീറ്റിലാണ്. കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് 92 ശതമാനമാണ്. ഇതിന് ശേഷവും രാഹുല്‍ തന്റെ ശൈലി മാറ്റിയില്ല എന്നത് മാത്രമല്ല, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ശ്രമിച്ചില്ല. വിദേശത്തേക്ക് യാത്രകളും മറ്റുമായി താന്‍ രാഷ്ട്രീയത്തിന് തന്നെ പറ്റിയ വ്യക്തിയാണോ എന്ന സംശയം പ്രതിപക്ഷ കക്ഷികളില്‍ ഉണ്ടാക്കുകയും ചെയ്തു. മോദിയുടെ വോട്ടുബാങ്കില്‍ കോണ്‍ഗ്രസ് എന്തെങ്കിലും വിള്ളല്‍ വീഴ്ത്തിയതായി ഇതുവരെ ഒരുപാര്‍ട്ടിക്കും തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് രാഹുല്‍ നിറഞ്ഞ് നില്‍ക്കുന്നതെന്നാണ് വിമര്‍ശനം. രാഷ്ട്രീയ ഗോദയില്‍ കോണ്‍ഗ്രസിനേ കാണാനേ ഉണ്ടായിരുന്നില്ല.

മമത ഇതില്‍ ക്ഷമ നശിച്ചാണ് കോണ്‍ഗ്രസിനെ ടാര്‍ഗറ്റ് ചെയ്തത്. ഇത്രയും നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത്. രാഹുലിന്റെയും പ്രിയങ്കയുടെയും വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെടുമെന്ന് രാഹുലിന് അറിയാം. അത് കോണ്‍ഗ്രസിനുള്ളില്‍ നേതൃമാറ്റത്തിനുള്ള വാദങ്ങള്‍ ശക്തമാക്കും. മമതയെ ജി23 തന്നെ സഹായിക്കുമെന്നാണ് കരുതുന്നത്. കശ്മീരിലെ പ്രതിസന്ധി വരെ മമതയുടെ പരോക്ഷ പിന്തുണയുണ്ട്. ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടിയുണ്ടാക്കി പ്രതിപക്ഷ നിരയ്‌ക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അങ്ങനെ സംഭവിച്ചാല്‍ കശ്മീര്‍ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഗുലാം നബി ആസാദിനൊപ്പം ചേരും.

കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നവരെയും അല്ലാത്തവരെയും രണ്ട് തട്ടിലാക്കി മാറ്റാനുള്ള നീക്കമാണ് മമതയ്ക്കുള്ളത്. അതിലൂടെ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് നടന്നത് പോലെ പാര്‍ട്ടിയെ പിളര്‍പ്പിലെത്തുക മമതയുടെ തന്ത്രമാണ്. അതില്‍ ജനപിന്തുണയുള്ള കോണ്‍ഗ്രസ് വിഭാഗം പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് മമതയുടെ വിലയിരുത്തല്‍. അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരിലേക്ക് പാര്‍ട്ടി മാറിയത് തന്നെ ദേശീയ തലത്തില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ്. ജി23 നേതാക്കളുമായി പ്രശാന്ത് കിഷോര്‍ ബന്ധപ്പെടുന്നുണ്ട്. ഒപ്പം അസംതൃപ്തിയുള്ള പല നേതാക്കളെയും പല സംസ്ഥാനങ്ങളിലായി കണ്ടെത്തി വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട് പ്രശാന്ത്.

ദക്ഷിണേന്ത്യയിലേക്ക് മമത കാലെടുത്ത് വെച്ചത് അടുത്ത ഭീഷണിയായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. ഗാന്ധി കുടുംബമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നതില്‍ തര്‍ക്കമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ശൈലി താഴേ തട്ടില്‍ യാതൊരു സാന്നിധ്യവുമില്ലാത്ത പാര്‍ട്ടിയായി അവരെ മാറ്റിയിരിക്കുകയാണ്. രാഹുലും പ്രിയങ്കയും തിരഞ്ഞെടുപ്പ് കാലത്തല്ലാതെ എവിടെയും എത്താറില്ല. പല സംസ്ഥാനങ്ങളിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിട്ട് കാലങ്ങളായി. ആകെയുള്ള നേട്ടം ശിവസേനയുടെ ശക്തമായ പിന്തുണ രാഹുലിന് ഉള്ളതാണ്. എന്നാല്‍ ശരത് പവാര്‍ രാഹുലിനെ പിന്തുണയ്ക്കുന്നേയില്ല. പരോക്ഷമായി മമതയ്‌ക്കൊപ്പം അദ്ദേഹം. 2024 കോണ്‍ഗ്രസിന് കഠിനമാകുമെന്ന് ഇപ്പോഴേ ഉറപ്പാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മാത്രമേ കോണ്‍ഗ്രസിനൊരു തിരിച്ചുവരവുണ്ടാകൂ.












Click it and Unblock the Notifications