കേന്ദ്രത്തോട് ഏറ്റുമുട്ടി മമത, ബിഎസ്എഫിനെതിരെ പ്രമേയം, അതിര്‍ത്തി വിഷയം പുകയുന്നു
കൊല്‍ക്കത്ത: ബിഎസ്എഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് പോര്‍മുഖം തുറന്ന് ബംഗാള്‍ സര്‍ക്കാര്‍. ബിഎസ്എഫിന്റെ അധികാര പരിധി വ്യാപിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കാനാണ് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ നിന്നുള്ള പശുക്കടത്തുകാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ബിഎസ്എഫ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇവര്‍ അനധികൃതമായ കൂച്ച് ബീഹാറിലെ അതിര്‍ത്തി വഴി ബംഗാളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായതും ഇവര്‍ കൊല്ലപ്പെടുന്നതും. ഇത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് ഇത് നയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ബിഎസ്എഫിന്റെ അധികാര മേഖല കേന്ദ്രം വര്‍ധിപ്പിച്ചത്. പതിനഞ്ച് കിലോമീറ്റര്‍ മേഖലയിലായിരുന്നു ആദ്യം ബിഎസ്എഫിന്റെ അധികാര പരിധി. ഇത് 50 കിലോമീറ്റര്‍ മേഖലയിലേക്കാണ് വര്‍ധിപ്പിച്ചത്. പഞ്ചാബ്, ബംഗാള്‍, അസം, അതിര്‍ത്തികളിലായിരുന്നു ഈ മാറ്റം. ബംഗാള്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു. അധികാരം ഇല്ലാത്ത സാസംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ അധികാരം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനും ഈ നീക്കത്തോട് എതിര്‍പ്പുണ്ടായിരുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിക്കെതിരെ വിമര്‍ശനം പോലും ഈ വിഷയത്തില്‍ ഉയര്‍ന്നിരുന്നു.
ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ പ്രതിഷേധ സൂചകമായി കേന്ദ്രത്തിന് കത്തയച്ചിരുന്നു. പതിനഞ്ച് കിലോമീറ്റര്‍ ഉളപ്പോള്‍ തന്നെ ബലൂര്‍ഗട്ടിലും കൂച്ച് ബീഹാറിലും സൈന്യം അതിക്രമം കാണിച്ചിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. ഈ രണ്ടിടത്തും വെടിവെപ്പ് ഉണ്ടായിരുന്നു. ഇപ്പോഴത് 50 കിലോമീറ്ററായി. ഇത് സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ കടന്നുകയറാനുള്ള ശ്രമമാണെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു. നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. സംസ്ഥാന പോലീസിന് ഈ നീക്കം അപമാനകരമാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ നീക്കം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ ബിഎസ്എഫിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇവര്‍ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. കേന്ദ്രം ഈ മേഖലയില്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ക്രമസമാധാന പാലനം എന്നത് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. പോലീസും ബിഎസ്എഫും തമ്മില്‍ ആശയക്കുഴപ്പത്തിന്റെ വിള്ളലുകളുണ്ട്. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യും. ബിഎസ്എഫിന്റെ സാന്നിധ്യം കുറയ്ക്കാന്‍ പ്രമേയം പാസാക്കുമെന്നും മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. തൃണമൂല്‍ അവരുടെ വരുമാന സ്രോതസ്സ് സംരക്ഷിക്കുകയാണ്. ഈ കള്ളക്കടത്തിന്റെ ഭാഗമാണ് അവര്‍. അതുകൊണ്ട് പ്രമേയം പാസാക്കുന്നതെന്ന് ബിജെപിയുടെ രാഹുല്‍ സിന്‍ഹ സായ് പറഞ്ഞു.












Click it and Unblock the Notifications