മമത ബാനര്‍ജി സമാജ് വാദി പാര്‍ട്ടിക്കായി പ്രചാരണം നടത്തും, അഖിലേഷിന്റെ റാലിയില്‍ പങ്കെടുക്കും
ദില്ലി: ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി മമത ബാനര്‍ജി. ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചാരണത്തിനാണ് മമത തയ്യാറെടുക്കുന്നത്. സമാജ് വാദി പാര്‍ട്ടിക്കായി മമത പ്രചാരണം നടത്തും. ലഖ്‌നൗവില്‍ നടക്കുന്ന വിര്‍ച്വല്‍ റാലിയില്‍ അഖിലേഷ് യാദവിനൊപ്പം മമതയും ഉണ്ടാവും. എസ്പി അധ്യക്ഷന്‍ കിരണ്‍മോയ് നന്ദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ പ്രാദേശിക കക്ഷികള്‍ ശക്തമല്ലാത്ത ഇടങ്ങളില്‍ മത്സരിക്കാനാണ് മമതയുടെ പ്ലാന്‍. ഫെബ്രുവരി എട്ടിനാണ് സമാജ് വാദി പാര്‍ട്ടി വിര്‍ച്വല്‍ റാലി നടത്തുന്നത്.

റാലി കഴിഞ്ഞ ശേഷം ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ഒരുമിച്ചെത്തും. കിരണ്‍മോയ് നന്ദ ഇന്ന് കൊല്‍ക്കത്തയിലെത്തി മമത കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് യുപിയില്‍ മമത പ്രചാരണത്തിന് എത്തുമെന്ന് ഉറപ്പിച്ചത്. നരേന്ദ്ര മോദിയുടെ കോട്ടയായ വാരണാസിയില്‍ നടക്കുന്ന വിര്‍ച്വല്‍ റാലിയിലും മമത പങ്കെടുത്തേക്കും. യുപിയില്‍ എസ്പിയെ പിന്തുണയ്ക്കാനാണ് തൃണമൂല്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എസ്പി നേതാവ് കിരണ്‍മോയ് നന്ദ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും മമത തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തന്നെ മമതയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ എല്ലാ ശ്രമങ്ങളും അഖിലേഷും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയിരുന്നു.
യുപിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയ ഫോര്‍മുലയാണ് അഖിലേഷ് പിന്തുടരുന്നത്. നേരത്തെ മിര്‍സാപൂരില്‍ നിന്ന് തൃണമൂലിനെ മത്സരിക്കാന്‍ എസ്പി അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗാളില്‍ മമത ബിജെപിയുമായി പോരാടിയത് കേട്ട് കേള്‍വി പോലുമില്ലാത്ത രീതിയിലാണ്. രാജ്യം മുഴുവന്‍ ഇത് ശ്രദ്ധിക്കപ്പെട്ടു. ബിജെപിയുടെ വമ്പന്‍മാര്‍ മുഴുവന്‍ വന്നിട്ടും, അവര്‍ ഒറ്റയ്ക്ക് നിന്ന് പോരാടി. ഇതേ വീര്യമാണ് യുപിയിലും എസ്പിക്ക് ആവശ്യം. മമതയെ അഖിലേഷിന് വേണ്ടി പ്രചാരണത്തിനിറങ്ങാനാണ് എസ്പിയുടെ തീരുമാനം. വേണ്ടി വന്നാല്‍ അഖിലേഷിനായി പ്രചാരണത്തിനായി ഇറങ്ങാമെന്ന് മമത നേരത്തെ തന്നെ അഖിലേഷിനെ അറിയിച്ചതാണെന്നും കിരണ്‍ മോയ് നന്ദ പറഞ്ഞു.
തൃണമൂല്‍ നേതാവ് ലളിതേഷ് ത്രിപാഠിക്ക് മിര്‍സാപൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഈ സീറ്റ് മമത എസ്പിയോട് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ പേരക്കുട്ടിയാണ് ലളിതേഷ്പതി ത്രിപാഠി. ലളിതേഷും പിതാവ് രാജേഷ്പതി ത്രിപാഠിയും നേരത്തെ കോണ്‍ഗ്രസ് വിട്ടാണ് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ എസ്പിയും തൃണമൂലും തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2012ല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുണ്ടായ പ്രശ്‌നമാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. പ്രണബ് മുഖര്‍ജിക്കെതിരെ ഇവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എസ്പി അധ്യക്ഷന്‍ മുലായം സിംഗ് അവസാന നിമിഷം കാലുമാറി പ്രണബിനെ പിന്തുണയ്ക്കുകയായിരുന്നു.












Click it and Unblock the Notifications