തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി: ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് മമത എത്തില്ല
ഡല്‍ഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച നടക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഏകോപന യോഗത്തിൽ പങ്കെടുത്തേക്കില്ല. ബംഗാളില്‍ മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാലാണ് യോഗത്തിനെത്താതതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കോണ്‍ഗ്രസിന്റെ നീക്കങ്ങളില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയാണുള്ളതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യ സംഖ്യത്തിലെ മറ്റ് കക്ഷികളുമായുള്ള സീറ്റ് പങ്കിടൽ ക്രമീകരണങ്ങളുടെ അഭാവം മൂലമാണ് അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടതെന്ന് മമത ബാനർജ കഴിഞ്ഞ ദിവസം തുറന്ന് അടിച്ചിരുന്നു. സമാനമായ വിമർശനവുമായി സി പി എം, എസ്പി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ അടുത്ത ദിവസത്തെ യോഗം അപ്രതീക്ഷിതമായിട്ടാണ് വിളിച്ച് ചേർത്തതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

മൂന്ന് സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ മുന്നണിയുടെ അടുത്ത യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ വിളിത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പദ്ധതികൾ യോഗം ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.
നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. മൂന്നിടത്തും ഇന്ത്യ സംഖ്യത്തിലെ കക്ഷികളുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നില്ല. തെലങ്കാനയിലെ വിജയം മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായി മാറിയിരിക്കുന്നത്.
അതേസമയം, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പരാജയത്തിന് ഇന്ത്യൻ സഖ്യകക്ഷികൾ ഉത്തരവാദികളല്ലെന്നായിരുന്നു തൃണമൂല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പശ്ചിമ ബംഗാൾ സർക്കാരിന്റെ സാമൂഹ്യക്ഷേമ മാതൃകകൾ പകർത്തിയത് മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തില്‍ ബിജെപിക്ക് തുണയായെന്നും തൃണമൂല്‍ വ്യക്തമാക്കി.
'കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണ് പരാജയത്തിലേക്ക് നയിച്ചത്. കോൺഗ്രസ് ഹൈബർനേഷനിൽ നിന്ന് ഉണരുകയും ജമീന്ദാരി (ഭൂവുടമ) മാനസികാവസ്ഥ ഉപേക്ഷിക്കുകയും വേണം. കോൺഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഇന്ത്യൻ സഖ്യകക്ഷികൾ ഏറ്റെടുക്കില്ല. ബിജെപി മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാമൂഹ്യക്ഷേമ പദ്ധതികൾ പകർത്തി പ്രചാരണത്തിൽ ഉപയോഗിച്ചു. അത് വോട്ടർമാരെ സ്വാധീനിച്ചു," ടിഎംസി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് കൊൽക്കത്തയിൽ പറഞ്ഞു.
'ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. ഇന്ത്യൻ സഖ്യത്തിലെ പ്രമുഖ നേതാക്കൾക്ക് പ്രചാരണത്തിൽ ഇടം നല്‍കിയില്ല. ഏതാനും സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തമാണ്. ഈ മേഖലകളിൽ അത് ലീഡ് ചെയ്യുമെന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ത്യ ഗ്രൂപ്പിനായി ബാനർജി നൽകിയ നിർണായക നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല. 2024-ൽ മമതാ ബാനർജിയുടെ ക്ഷേമ മാതൃക അവതരിപ്പിക്കുകയാണെങ്കിൽ ഇന്ത്യാ ഗ്രൂപ്പ് ജനങ്ങൾക്ക് സ്വീകാര്യമാകും.' ഘോഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications