Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഭൂസ്വത്ത് നഷ്ടപ്പെടില്ല; കോടതി ഇടപെട്ടു... 40 ഏക്കറിന് രേഖകളുമായി താരം

ചെന്നൈ: മെഗാസ്റ്റാര്‍ മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരിലുള്ള 40 ഏക്കര്‍ സ്ഥലം കണ്ടുകെട്ടാനുള്ള തമിഴ്‌നാട് റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മമ്മൂട്ടി സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ കുടുബം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ സര്‍ക്കാരിന്റെ പ്രതികരണം തേടിയിരിക്കുകയാണ് ഹൈക്കോടതി.

Recommended Video

cmsvideo
    മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല; കോടതി ഇടപെട്ടു...

    ഇത് പുറമ്പോക്ക് ഭൂമിയാണ് എന്നാണ് ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറുടെ കണ്ടെത്തല്‍. പിടിച്ചെടുത്ത ശേഷം സംരക്ഷിത വന ഭൂമിയായി പ്രഖ്യാപിക്കാനാണ് റവന്യൂ വകുപ്പിന് കമ്മീഷണര്‍ നല്‍കിയ നിര്‍ദേശം. താരത്തിനും കുടുംബത്തിനും താല്‍ക്കാലികമായ ആശ്വാസമായെങ്കിലും കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

    1

    തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലയിലെ കരുഗുഴിപള്ളം എന്ന സ്ഥലത്താണ് വിവാദത്തിലായ 40 ഏക്കര്‍. ഇത് പുറമ്പോക്ക് ഭൂമിയാണെന്നും സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ ജില്ലാ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ വര്‍ഷം മാര്‍ച്ച് 16നാണ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 1882ലെ തമിഴ്‌നാട് വന നിയമം അടിസ്ഥാനമാക്കി നടപടിയെടുക്കണം എന്നാണ് നിര്‍ദേശം.

    2

    ഇത് ചോദ്യം ചെയ്ത് മമ്മൂട്ടിയും കുടുംബവും മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. മുഹമ്മദ് കുട്ടി എന്ന മ്മൂട്ടി, മകന്‍ ദുല്‍ഖല്‍ സല്‍മാന്‍ മുഹമ്മദ് കുട്ടി, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരിലാണ് 40 ഏക്കറുള്ളത്. ലാന്റ് കമ്മീഷണറുടെ നടപടിക്കെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്നും കമ്മീഷണറെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണിപ്പോള്‍.

    3

    ജസ്റ്റിസ് സിവി കാര്‍ത്തികേയനാണ് മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ഹര്‍ജി പരിഗണിച്ചതും ഇടക്കാല ആശ്വാസം അനുവദിച്ചതും. എന്നാല്‍ നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കാനും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ലാന്റ് കമ്മീഷണര്‍ക്ക് അനുമതി നല്‍കി. ആഗസ്റ്റ് 26ന് വിഷയത്തില്‍ സര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

    4

    മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ ഇപ്പോള്‍ നടപടി പാടില്ല എന്നാണ് ഹൈക്കോടതി നിര്‍ദേശം. കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയാണ് കുടുംബത്തിനെതിരെ നടപടിയില്ലാതിരിക്കുക. 1927 ജൂണ്‍ 14ലെ ഒറ്റിയാധാരം അടിസ്ഥാനമാക്കിയാണ് ഭൂമി ഇടപാടുകള്‍ നടന്നതെന്ന് താരവും കുടുംബവും ഹൈക്കോടതിയെ ബോധിപ്പിച്ചു.

    കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

    5

    247 ഏക്കര്‍ കൃഷി ഭൂമിയുടെ ഭാഗമാണ് വിവാദ സ്ഥലം. പലതവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 1929ല്‍ ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥനാണ് ജി സിരൂര്‍ എന്ന വ്യക്തിക്ക് വിറ്റത്. റവന്യൂ വകുപ്പില്‍ ഭൂമിയുമായി ബന്ധപ്പെട്ട പണം അടയ്ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ 1933ല്‍ സ്ഥലം ഇദ്ദേഹം ലേലത്തില്‍ വിറ്റു. സി കുണ്ണപ്പ നായ്ക്കര്‍ എന്ന വ്യക്തിയാണ് ലേലം പിടിച്ചത്.

    6

    പട്ടയം കിട്ടിയ ശേഷം ഇദ്ദേഹം 121 ഏക്കര്‍ മുത്തുകൃഷ്ണ എന്ന വ്യക്തിക്ക് വിറ്റു. 40 ഏക്കര്‍ കപാലി പിള്ളക്കും വിറ്റു. 1941ല്‍ പിള്ള മരിച്ചു. പിന്നീട് പലതവണ കൈമാറ്റം ചെയ്യപ്പെട്ട ശേഷം 1997ലാണ് മമ്മൂട്ടിയും കുടുംബവും സ്ഥലം വാങ്ങുന്നത്. മമ്മൂട്ടി വാങ്ങിയ ഭൂമിയുടെ മുന്‍കാല അവകാശികള്‍ പിന്നീട് കോടതിയെ സമീപിച്ചു. 2007 മുതല്‍ ചെങ്കല്‍പ്പേട്ട് പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസുണ്ട്.

    7

    ഭൂമിയുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ അസിസ്റ്റന്റ് സെറ്റില്‍മെന്റ് ഓഫീസര്‍ നല്‍കിയ പട്ടയം 1997ല്‍ അന്നത്തെ ലാന്റ് കമ്മീഷണര്‍ റദ്ദാക്കിയിരുന്നു. ഇത് മമ്മൂട്ടിയും കുടുംബവും അറിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് 1997ല്‍ മമ്മൂട്ടി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ലാന്റ് കമ്മീഷണര്‍ പുതിയ ഉത്തരവിറക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് മമ്മൂട്ടിയും ദുല്‍ഖറും മറ്റു കുടുംബാംഗങ്ങളും വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി നടപടി തടഞ്ഞിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+