കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് ലക്കുകെട്ട് വീട്ടിലേയ്ക്ക് വന്ന ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു, പ്രണയ വിവാഹം ദുരന്തമായി

Google Oneindia Malayalam News

ദില്ലി: മദ്യപിച്ച് ലക്കുകെട്ട് വീട്ടിലേയ്ക്ക് വന്ന ഭാര്യയെ മര്‍ദ്ദിച്ച് കൊന്ന ഭര്‍ത്താവിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ. ദില്ലിയിലാണ് സംഭവം. ദക്ഷിണ ദില്ലി സ്വദേശിനായ വിനോദ് കുമാര്‍ എന്ന യുവാവാണ് ഭാര്യ സുനിതയെ മര്‍ദ്ദിച്ച് കൊന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചവരാണ് സുനതിയും വിനോദ് കുമാറും.

സംഭവ ദിവസം വിനോദ് വീട്ടിലെത്തുമ്പോള്‍ ഭാര്യ ഉണ്ടായിരുന്നില്ല. രാത്രി പത്ത് മണിയോടെ മദ്യപിച്ച് ലക്കുകെട്ടാണ് സുനിത വീട്ടിലേയ്ക്ക് എത്തിയത്. വിനോദിന് സുനതിയുടെ പെരുമാറ്റം അഗീകരിയ്ക്കാനായില്ല. തുടര്‍ന്ന് സുനിതയെ അതിക്രൂരമായി മര്‍ദ്ദിച്ചാണ് വിനോദ് കൊലപ്പെടുത്തിയത്.

Murder

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് ദേഷ്യപ്പെടുന്നത് സ്വാഭാവികമാണെന്ന് കോടതി പറഞ്ഞു. പക്ഷേ ഭര്‍ത്താവിന് ദേഷ്യം നിയന്ത്രിയ്ക്കാമായിരുന്നെന്നും എങ്കില്‍ ഭാര്യ കൊല്ലപ്പെടില്ലായിരുന്നുവെന്നും കോടതി വിലയിരുത്തി. തടവ് ശിക്ഷയ്ക്ക് പുറമെ 20000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാവുകയായിരുന്നു സുനിതയും വിനോദും.

English summary
Delhi: Man beats wife to death for coming home drunk, gets jailed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X