ഫ്ളിപ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ചു; ലഭിച്ചത് ബിജെപി അംഗത്വം; പരാതിയുമായി ഫ്ളിപ്കാര്‍ട്ട്
Recommended Video

കൊല്‍ക്കത്ത: പാര്‍ട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ബിജെപി ദേശീയ തലത്തില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയായിരുന്നു മിസ്സ് കോള്‍ കാംമ്പെയിന്‍. തങ്ങളുടെ ഫോണില്‍ നിന്ന് ഒരു മിസ്സ് കോള്‍ അടിച്ചാല്‍ ആര്‍ക്കും ബിജെപി അംഗത്വം ലഭിക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു ഈ കാംമ്പെയിന്‍. മിസ്സ് കോള്‍ അംഗത്വം വഴി ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗത്വം ഉള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന റെക്കോര്‍ഡായിരുന്നു ബിജെപി സ്വന്തമാക്കിയത്.
ചൈനീസ് കമ്മൂണിസ്റ്റ് പാര്‍ട്ടിയെ പിന്തള്ളിക്കൊണ്ടായിരുന്നു ഈ റെക്കോര്‍ഡില്‍ ബിജെപി എത്തിയത്. എന്നാല്‍ ബിജെപിയുടെ മിസ്സ്കോള് കാംമ്പെയിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചിലര്‍ക്ക് അപരിചിതമായ നമ്പറില്‍ നിന്ന് മിസിഡ് കോള്‍ വരും. ആരാണ് വിളിച്ചതെന്ന് അറിയാന്‍ അങ്ങോട്ട് വിളിച്ചാല്‍ ബിജെപി അംഗത്വം ലഭിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഫ്ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ചപ്പോള്‍ ബിജെപി അംഗത്വം കിട്ടിയതിന്റെ അമ്പരപ്പിലാണ് ഒരു യുവാവ്.

ഹെഡ്സെറ്റ് വാങ്ങാന്‍
രാത്രി ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണുമ്പോള്‍ ഉറങ്ങുന്ന വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് കൊല്‍ക്കത്തിയിലെ ഒരു യുവാവ് ഹെഡ്സെറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ഫ്ളിപ്പ്കാര്‍ട്ടി നല്ല ഓഫര്‍ കണ്ടപ്പോള്‍ ഹെഡ്സെറ്റിന് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഹെഡ്സെറ്റിന് പകരം ഒരു കുപ്പി എണ്ണയായിരുന്നു യുവാവിന് ലഭിച്ചത്.

പരാതി
തുടര്‍ന്ന് ഹെഡ്സെറ്റിന് പകരം എണ്ണയാണ് ലഭിച്ചതെന്ന് അറിയിക്കാന്‍ പാര്‍സല്‍ കവറില്‍ കണ്ട നമ്പറിലേക്ക് യുവാവ് കോള്‍ ചെയ്യുകയായിരുന്നു. ആദ്യതവണ വിളിച്ചപ്പോള്‍ ഒരു റിങ്ങ് ചെയ്തതിന് ശേഷം കോള്‍ കട്ടാവുകയും ചെയ്തു. വിണ്ടും യുവാവ് ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചു.

അംഗത്വം
വീണ്ടും വിളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വരുന്നത്. ബിജെപിയില്‍ അംഗത്വം ലഭിച്ചുകൊണ്ടുള്ള അറിയിപ്പായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം. ബിജെപിയിലേക്ക് സ്വാഗതം എന്നതിനൊപ്പം പാര്‍ട്ടിയില്‍ പ്രഥമിക അംഗത്വം ലഭിച്ചതിന്റെ നമ്പറും മെസ്സേജില്‍ ഉണ്ടായിരുന്നു

വീണ്ടും
സംശയം തീരാതിരുന്ന യുവാവ് കവറില്‍ കണ്ട നമ്പറിലേക്ക് വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ പഴയത് പോലെതന്നെ കോള്‍ കട്ടായിതിന് ശേഷം ബിജെപിയിലേക്ക സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശം മാത്രമാണ് തിരികെ ലഭിച്ചത്. 1800 266 1001 എന്ന നമ്പറായിരുന്നു ഫ്ളിപ് കാര്‍ട്ടില്‍ നിന്ന് കവറില്‍ ഉണ്ടായിരുന്നത്.

സുഹൃത്തുക്കള്‍ക്കും
സംശയം തീരാതിരുന്ന യുവാവ് തന്റെ സുഹൃത്തുക്കളെക്കൊണ്ടും ഈ നമ്പറിലേക്ക് വിളിപ്പിച്ചു. ഈ നമ്പറിലേക്ക് വിളിച്ച് യുവാവിന്റെ സുഹൃത്തുക്കള്‍ക്കും ബിജെപി അംഗത്വം ലഭിച്ചു എന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. യുവാവ് സോഷ്യല്‍ മീഡിയയിലൂടെ സംഭവം പുറത്ത് വിട്ടതോടെ ഇത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

മറുപടി
സംഭവം വിവാദമായതോടെ ബിജെപി നേതൃത്വം വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്തു. 1800 266 1001 എന്ന നമ്പറില്‍ വിളിച്ചാല്‍ പാര്‍ട്ടി അംഗത്വം ലഭിക്കില്ല. പരാതി ഉയരുന്നത് പോലെ ഫ്ളിപ്കാര്‍ട്ടുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക പ്രശ്നം
ഫ്ളിപ്കാര്‍ട്ടിലെ നമ്പറില്‍ വിളിച്ചാല്‍ പാര്‍ട്ടി അഗത്വംലഭിക്കില്ല. ഇത് എന്തോ സാങ്കേതിക പ്രശ്നമാണെന്നും ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി ദിലീപ് ഘോഷം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.ബിജെപി അംഗത്വം ലഭിക്കാനുള്ള നമ്പര്‍ പാര്‍ട്ടിയുടെ ഫെയ്സ്ബുക്ക് പേജിലും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പരാതിപ്പെടും
പരാതി ഉയര്‍ന്നതോടെ പ്രതികരണവുമായി ഫ്ളിപ്കാര്‍ട്ടും രംഗത്തെത്തി. മൂന്ന് വര്‍ഷം മുമ്പ് തങ്ങള്‍ക്ക് അനുവദിച്ചു തന്ന നമ്പറാണ് ഇതെന്നും ഇതില്‍ വിളിക്കുമ്പോള്‍ എങ്ങനെയാണ് ബിജെപി അംഗത്വം ലഭിക്കുന്നത് എന്ന് അറിയില്ലെന്നും ഫ്ളിപ്കാര്‍ട്ട് വ്യക്തമാക്കി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ അറിയിച്ചു. ആവര്‍ത്തിക്കാതിരിക്കാനായി ടെലികോം വകുപ്പില്‍ പരാതി നല്‍കുമെന്നും കമ്പനി അറിയിച്ചു.

കാമ്പ്യയിന്
ലോകസഭാ തിരഞ്ഞടെുപ്പിന് മുമ്പ് ബിജെപി തുടങ്ങിയ മിസ്സ് കോള്‍ കാമ്പ്യയിന് വന്‍ വിജയമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതിലൂടെ പത്ത് കോടിയിലേറെ അംഗങ്ങളെ ചേര്‍ക്കാന്‍ കഴിഞ്ഞെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മിസ്സ് കോള്‍ വഴി അംഗങ്ങളായവരെ തേടി ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തും. തുടര്‍ന്ന് നടത്തുന്ന പരിശോധനയില്‍ കമ്പളിപ്പിച്ചവരെ കണ്ടെത്തി പുറത്താക്കും എന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്.

വിമര്‍ശനം
എന്നാല്‍ അംഗങ്ങളെ ചേര്‍ക്കാന്‍ വേണ്ടി വീട്ടിലെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് മിസ്സ് കോള്‍ അംഗത്വം എടുപ്പിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. സാങ്കേതി വിദ്യയില്‍ ഊന്നിയ പ്രചരണത്തിന്റെ ഭാഗമായാണ് ബിജെപി മിസ്സ് കോള്‍ എസ്എംഎസ് പദ്ധതി ആവിഷ്കരിച്ചത്.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications