• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോലീസുകാര്‍ നടുറോഡില്‍ തല്ലിച്ചതച്ച യുവാവ് മരിച്ചു; വന്‍ പ്രതിഷേധം, എഎസ്‌ഐ അറസ്റ്റില്‍

Google Oneindia Malayalam News

ചെന്നൈ: നടുറോഡില്‍ പോലീസുകാരുടെ മര്‍ദ്ദനത്തിന് ഇരയായ യുവാവ് മരിച്ചു. സേലം എത്താപൂര്‍ സ്വദേശി മുരുകേശന്‍ ആണ് മരിച്ചത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ എഎസ്‌ഐ പെരിയസ്വാമിയെ അറസ്റ്റ് ചെയ്തു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. 45കാരനായ മുരുകേശനെ ചൊവ്വാഴ്ചയാണ് പോലീസ് മര്‍ദ്ദിച്ചത്. എത്താപൂരിലെ ചന്ദ്രപിള്ളയ് വലസു സ്വദേശിയാണ് മുരുകേശന്‍. സുഹൃത്തുക്കളായ ശങ്കര്‍, ശിവന്‍ ബാബു എന്നിവര്‍ക്കൊപ്പം മദ്യം വാങ്ങാന്‍ കള്ളക്കുറുച്ചി ജില്ലയിലേക്ക് പോയതായിരുന്നു ഇയാള്‍.

സേലത്ത് കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മദ്യഷാപ്പുകള്‍ തുറന്നിരുന്നില്ല. മദ്യപിച്ച ശേഷം ഇരുചക്ര വാഹനത്തില്‍ മടങ്ങി വരവെയാണ് ഇവരെ പോലീസ് തടഞ്ഞത്. ഇവരില്‍ നിന്ന് മദ്യം പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്. മുരുകേശന്‍ മോശമായി സംസാരിച്ചപ്പോഴാണ് എഎസ്‌ഐക്ക് ദേഷ്യം വന്നതെന്നും പോലീസ് പറയുന്നു. പെരിയസ്വാമി ലാത്തികൊണ്ട് മുരുകേശനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നിലത്ത് വീണിട്ടും മരുകേശന് മര്‍ദ്ദനമേറ്റു. തലയ്ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

മലയാളി ആഗ്രഹിക്കുന്ന വാക്കുകളുമായി നടന്‍ മണികഠ്ണന്‍; ഞങ്ങളോട് ഒരല്‍പ്പം കരുണ കാണിക്കുകമലയാളി ആഗ്രഹിക്കുന്ന വാക്കുകളുമായി നടന്‍ മണികഠ്ണന്‍; ഞങ്ങളോട് ഒരല്‍പ്പം കരുണ കാണിക്കുക

cmsvideo
    സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

    സുഹൃത്തുകളാണ് ആംബുലന്‍സ് വിളിച്ചതും ആശുപത്രിയിലെത്തിച്ചതും. തുമ്പലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് സേലം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണമായി പറയപ്പെടുന്നത്. സുഹൃത്ത് ശിവന്‍ ബാബു എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു. എഐഐക്കും മറ്റു പോലീസുകാര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. അധികം വൈകാതെ എഎസ്‌ഐ പെരിയസ്വാമിയെ അറസ്റ്റ് ചെയ്തു.

    ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

    English summary
    Man Dies in Selam after Beaten By Police; Officer arrested and Suspended
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X