Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതി മരിച്ചു പകരം സഹോദരനെ ജയിലിലാക്കി

Crime
ലഖ്‌നൗ: കട്ടവനെ കണ്ടില്ലെങ്കില്‍ കിട്ടിയവനെ പിടിയ്ക്കുക എന്ന് പറഞ്ഞ് കേട്ടിട്ടല്ലേയുള്ളൂ. എന്നാല്‍ ഈ ഒരു അവസ്ഥ ശരിയ്ക്കും അനുഭവിയ്ക്കുകയാണ് ലഖ്‌നൗവിലെ ഒരു കുടുംബം. ഡാലിജംഗ് സ്വദേശിയായ അമിതാഭ് സിംഗിനെയാണ് ആളുമാറി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഒരു കേസില്‍ ശിക്ഷിയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ അമിതാഭിന്റെ സഹോദരന്‍ വിനോദ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. വിനോദാണെന്ന് കാട്ടിയാണ് അമിതാഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 12 നാണ് അമിതാഭിനെ സ്വന്തം വീട്ടില്‍ നിന്നും ജയ്ട്ട്പൂര്‍ പൊലീസ് സ്റ്റേഷനിലെ റായ് സാഹേബ് യാദവ് എന്ന പൊലീസുകാരന്‍ സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ട് പോയത്. വിനോദ് യാദവ് മരിച്ചതിന്റെ കൂടുതല്‍ രേഖകള്‍ എഴുതിചേര്‍ക്കുന്നതിനാണ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ട് പോയത്.

എന്നാല്‍ ഇയാള്‍ വിനോദാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു പൊലീസ്. അമിതാഭിന്റെ കുടംബം പൊലീസ് സ്റ്റേഷനില്‍ പലതവണയെത്തുകയും വിനോദിനെയല്ല പൊലീസ് പിടികൂടിയതെന്നും ആളുമാറിയെന്നും അറിയിച്ചു. എന്നാല്‍ ഇവരുടെ പരാതി പൊലീസ് പരിഗണിച്ചില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 19 ന് ബരാബങ്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിപ്പെട്ടു. ഒക്ടോബര്‍ 22 കോടതി പൊലീസിനോട് വിശദീകരണം തേടി. വിനോദല്ലെന്ന് തെളിയിക്കാന്‍ തെളിവുകളിലില്ലെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ഒക്ടോബര്‍ 25 ന് പൊലീസ് വിനോദിന്റെ കുടുംബത്തിന്റെയും അയല്‍ക്കാരുടേയും പ്രസ്താവനകള്‍ വീഡിയോഗ്രാഫറുടെ സഹായത്തോടെ രേഖപ്പെടുത്തി. ഇതില്‍ നിന്നും വിനോദല്ല അമിതാഭെന്ന കാര്യം പൊലീസിന് മനസിലായി. തെറ്റ് പറ്റിയതാണെന്ന് പൊലീസ് സമ്മതിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. എന്നാല്‍ ഇത് വരെയും അമിതാഭിനെ ജയില്‍ മോചിതനാക്കിയിട്ടില്ല.അമിതാഭിനെ ജയില്‍ മോചിതനാക്കുന്നതിന് മരണം വരെ നിരാഹാരം നടത്തുവെന്ന് അമിതാഭിന്റെ ബന്ധുക്കള്‍ പറഞ്ഞു.2001 ലാണ് അമിതാഭിന്റെ സഹോദരന്‍ വിനോദ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതും മരിയ്ക്കുന്നതും. മയക്കുമരുന്ന് കടത്തിനാണ് ഇയാള്‍ ജയിലിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+