മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു
ന്യൂഡൽഹി:മതിലിൽ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെ യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം.
ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയായ മായങ്ക് (25) ആണു രാജ്യതലസ്ഥാനത്തു ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ കെട്ടിടത്തിന്റെ മതിലിനോടു ചേർന്ന് മൂത്രമൊഴിക്കാൻ മായങ്ക് ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണം. മൂത്രമൊഴിച്ചതിനെതിരെ പ്രതികളിലൊരാളായ മനീഷിന്റെ അമ്മ മായങ്കുമായി തര്‍ക്കിച്ചു. വാക്കേറ്റത്തിനിടെ മനീഷിനെ മായങ്ക് ചീത്ത വിളിക്കുകയും അടിക്കുകയും ചെയ്തെന്നും പോലീസ് പറയുന്നു.

newsnownation/twitter
ഇതിൽ പ്രകോപിതനായ മനീഷ് ഉടനെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും മായങ്കിനെ തേടിയിറങ്ങുകയും ചെയ്തു. ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലെ ഡിഡിഎ മാർക്കറ്റിനു സമീപത്തുനിന്നു സംഘം മായങ്കിനെ പിടികൂടി. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ ആളുകൾ നോക്കിനിൽക്കെ മായങ്കിനെ കുത്തിക്കൊല്ലുകയായിരുന്നു. കൃത്യത്തിനുശേഷം സംഘം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ മായങ്കിനെ ഉടൻ തന്നെ എയിംസിൽ പ്രവേശിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യത്തിന്റെ കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികള്‍ കുരുങ്ങുകയായിരുന്നു. രാഹുൽ, ആശിഷ്, സുരാജ് എന്നീ പ്രതികളാണ് ആദ്യം അറസ്റ്റിലായത്. മുഖ്യപ്രതിയായ മനിഷിനെ പിന്നീടാണ് അറസ്റ്റു ചെയ്തതെന്നും പോലീസ് അറിയിച്ചു.
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..












Click it and Unblock the Notifications