മോഷണം; വരന്‍ വിവാഹ പന്തലില്‍ അറസ്റ്റില്‍
പട്‌ന:വിവാഹ ചെലവിനായി മോഷണം നടത്തിയ യുവാവിനെ കല്യാണ പന്തലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ സീതാമര്‍ഹിയിലാണ് സംഭവം നടന്നത്. ജനവരി 28 നാണ് പ്രതി ട്രെയിനില്‍ നിന്നും 14 ലക്ഷം രൂപയുടെ രത്‌നങ്ങളും 10000 രൂപയും മോഷ്ടിച്ചത്. സ്വന്തം വിവാഹ പന്തലില്‍ നിന്ന് തന്നെയാണ് പ്രതി അറസ്റ്റിലായത്. സൂറത്തില്‍ വച്ച് സെക്കന്തരാബാദ്-രാജ്‌കോട്ട് ട്രെയിനിലാണ് യുവാവ് കവര്‍ച്ച നടത്തിയത്.
മോഷണ മുതല്‍ വിറ്റ പണം തന്റെ കല്യാണ ചെലവുകള്‍ക്കായ് ഉപയോഗിയ്ക്കുകയായിരുന്നു ഇയാള്‍. മോഷണ മുതല്‍ ഇയാള്‍ രണ്ട് ലക്ഷം രൂപയ്ക്കാണ് വിറ്റത്.ഈ പണം കൊണ്ട് ഒരു സോഫ കം ബെഡ്, ഒരു റെഫ്രിജറേറ്റര്‍, ടിവി, ടേബിള്‍, ആഭരണങ്ങള്‍ എന്നിവ ഇയാള്‍ വാങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ നിര്‍മ്മല ഭഗുമതി ഹേമന്ദ് കുമാര്‍ സിംഗ് എന്ന സ്ത്രീയുടെ രത്‌നങ്ങളും പണവുമാണ് പ്രതി കവര്‍ന്നത്. മോഷണ വിവരം ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു. സ്ത്രീയുടെ മൊബൈലുകളും പ്രതി അപഹരിച്ചിരുന്നു. ഈ മൊബൈലുകള്‍ ട്രേസ് ചെയ്താണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയതത്. സ്വന്തം വിവാഹ പന്തലില്‍ തന്നെ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.












Click it and Unblock the Notifications