ഭാര്യ മോദിയുടേയും യോഗിയുടേയും ചിത്രം വരച്ചു.. ശേഷം വീടിന് പുറത്ത്.. സംഭവം ബിജെപിയുടെ യുപിയിൽ!

  • Posted By: Anamika
Subscribe to Oneindia Malayalam

വാരാണസി: ഉത്തര്‍പ്രദേശില്‍ വലിയ വിജയം നേടിയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. യോഗിയേയോ അതുക്കും മേലെയുള്ള മോദിയേയോ നാട്ടുകാര്‍ക്ക് അത്ര വില പോരെന്നാണ് ഈ വാര്‍ത്തയില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ഉത്തര്‍പ്രദേശിലെ ബല്യ ജില്ലയിലെ സിഖന്തര്‍പൂരിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. നഗ്മ എന്ന യുവതിയെ ആണ് ഭര്‍ത്താവ് പ്രവീണ്‍ ഖാന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടത്.

ദിലീപ് നിരപരാധിയെന്നതിന് കയ്യിൽ തെളിവുണ്ട്.. നടിയെ ക്രൂരമായി അധിക്ഷേപിച്ച് പിസി ജോർജ് വീണ്ടും!

up

എആർ റഹ്മാനോട് രാജ്യം വിടാൻ സന്തോഷ് പണ്ഡിറ്റ്.. തെറിവിളിച്ചും അധിക്ഷേപിച്ചും നാട് കടത്താൻ സംഘികൾ..!

മോദിയുടേയും യോഗിയുടേയും ചിത്രങ്ങള്‍ വരച്ച നഗ്മയ്ക്ക് ഭ്രാന്താണെന്നും തനിക്കൊപ്പം ജീവിക്കാന്‍ അര്‍ഹയല്ലെന്നുമാണ് പ്രവീണിന്റെ വാദം. നഗ്മയുടെ വീട്ടുകാര്‍ അനുനയിപ്പിക്കാന്‍ എത്തിയെങ്കിലും പ്രവീണ്‍ വഴങ്ങിയില്ല. സംഭവത്തില്‍ യുവതി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവും വീട്ടുകാരും നേരത്തെ മുതല്‍ക്കേ സ്ത്രീധത്തിന്റെ പേരില്‍ മകളെ പീഡിപ്പിക്കുന്നുണ്ട് എന്ന് നഗ്മയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In Uttar Pradesh Man throws wife out of house for making portraits of Modi and Yogi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്