• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വോട്ട് ചെയ്യാൻ മാത്രം മതിയോ ജനങ്ങൾ!!! കർഷകരുടെ ജീവനു എന്തു വില!! കണ്ണു തുറക്കാത്ത ഭരാണാധികാരികൾ!!

  • By Ankitha

ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ വെടിവെയ്പ്പു നടത്തിയ പൊലീസുകാർക്കെതിരെ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ആറു കർഷകർ കൊല്ലപ്പെട്ടക്കേസിലാണ് പൊലീസുകാർക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തത്.കൂടാതെ വെടിവെയ്പ്പു കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

എന്നാൽ വെടിവെയ്പപിൽ റിട്ടയോർഡ് ജഡ്ജി എകെ ജെയിനിന്റെ നേത്യത്വത്തിൽ ജൂഡീഷ്യൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ കുറ്റകാർക്കെതിരെ നടപടി സ്വീകരികാത്തതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വോണ്ടി മാത്രമാകുമോയെന്നതിനാലേക്കാണ് വിരൽ ചൂണ്ടുന്നത്.

വാദിയെ പ്രതിയാക്കുന്നു

വാദിയെ പ്രതിയാക്കുന്നു

മന്ത്സൗറിലെ കർഷക പ്രക്ഷേഭവുമായി ബന്ധപ്പെട്ട് 46 കോസുകളാണ് പൊലീസ് കർഷകർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സായുധ പ്രക്ഷോഭം, അക്രമം എന്നീവ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.എന്നാൽ ആറു പേരെ വെടിവെച്ചു കൊല്ലപ്പെട്ടുത്തിയ പൊലീസുകാർക്കെതിരെ ഒരു കേസു പോലും രജിസ്റ്റർ ചെയ്തിട്ടില്ല.

തെറ്റുകാരെ സംരക്ഷിക്കുന്ന സർക്കാർ

തെറ്റുകാരെ സംരക്ഷിക്കുന്ന സർക്കാർ

കർഷക്ക് നേരെ വെടിയുതിർത്തതിൽ രണ്ടു പൊലീസുകാർ കുറ്റക്കാരാണെന്നും തെളിഞ്ഞിരുന്നു. എന്നാൽ ഇവരെ സർവീസിൽ നിന്നു സസ്പെഡ് ചെയ്തിട്ടും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ആത്മരക്ഷാർഥം വെടിവെപ്പ്​ നടത്തിയതിനാൽ കേസെടുക്കേണ്ടെന്ന നിലപാടിലാണ്​ അധികൃതർ സ്വീകരിച്ചിരിക്കുന്നത്

ആദ്യം വെടിയുണ്ട... പിന്നെ സത്യാഗ്രഹം

ആദ്യം വെടിയുണ്ട... പിന്നെ സത്യാഗ്രഹം

മധ്യപ്രദേശിൽ അരങ്ങേറിയ ക്രൂര നടപടിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ശിവസേന രംഗത്തെത്തിയിരുന്നു. അദ്യം വെടിയുണ്ട.... പിന്നെ സത്യാഗ്രഹം എന്ന തലക്കെട്ടിൽ മുഖപത്രമായ സാമ്നയിൽ പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശിവസേന ഉന്നയിച്ചിരിക്കുന്നത്.

കർഷകരെ കൊല്ലുന്നത് വലിയസംഭവമല്ലത്രേ?

കർഷകരെ കൊല്ലുന്നത് വലിയസംഭവമല്ലത്രേ?

ജനാദിപത്യം ജനങ്ങൾക്കക്കു വേണ്ടിയാണ് അല്ലാതെ അവരുടെ ജീവൻ എടുക്കാൻ വേണ്ടിയുള്ളതാകരുത്. കർഷകർക്കു നേരെയുണ്ടായ ആക്രമണത്തെ സർക്കാർ ന്യായികരിക്കുകയാണ്. മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനത്ത് ഒരു അ‍ഞ്ച് കർഷകർ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലന്നു സംരക്ഷിക്കേണ്ടവർ തന്നെ പറയുകയാണ്.

പാളിപ്പോയ നിരാഹാര സമരം

പാളിപ്പോയ നിരാഹാര സമരം

സംസ്ഥാനത്ത് സമാധാനം പുസഃസ്ഥാപിക്കാൻ വേണ്ടി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നടത്തിയ ഉപവാസ സമരത്തിനെതിരെ രൂക്ഷ വിനർശനമാണ് ഇപ്പോൾ ഉയരുന്നത്.സമാധാനം പുനസ്ഥാരിക്കും വരെ സമരം തുടരമെന്നാണ് ചൗഹാൻ പറഞ്ഞത്. എന്നാൽ 24 മണിക്കൂർ ആയപ്പോൾ തന്നെ നിരഹാരം അവസനിപ്പിച്ചു. തുടർന്നുപോയാൽ പണികിട്ടും എന്നും മനസിലാക്കിയിട്ടകണം ചൗഹാൻ സമരം അവസാനിപ്പിച്ചപ തലയൂരിയത്.

പലിശ എഴുതി തള്ളും എന്നാൽ കടം കടമായി തുടരും

പലിശ എഴുതി തള്ളും എന്നാൽ കടം കടമായി തുടരും

കാർഷികകടം എഴുതി തള്ളണെന്ന അവശ്യത്തിനാണ് കർഷകർ നിരാഹാരെ ആരംഭിച്ചത്.എന്നാൽ പലിശ എഴുതി തള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.എന്നാൽ കാർഷിക കടങ്ങൾ എഴുതി തള്ളാൻ കഴിയില്ലയെന്നാണ് കൃഷിമന്ത്രിയുടെ വാദം.

ഇനി കോൺഗ്രസിന്റെ വക സത്യാഗ്രഹം

ഇനി കോൺഗ്രസിന്റെ വക സത്യാഗ്രഹം

മധ്യപ്രദേശിൽ ചൗഹാൻ സമാധാനം പുനഃ സ്ഥാപിക്കാനായി നിരാഹാരമിരുന്നപ്പോൾ കർഷകരുടെ അവകാശം സംറക്ഷിക്കാനായി 72 മണിക്കൂർ സത്യാഗ്രഹമിരിക്കാൻ കോൺഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയെത്തുന്നു.ജൂൺ 14 ന് സത്യാഗ്രഹമിരിക്കുമന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

English summary
Nearly a week after five farmers were allegedly killed in police firing in Madhya Pradesh's Mandsaur district during a protest, a top officer of state police has confirmed to NDTV that no FIR or First Information Report has been filed against the policemen responsible.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more