കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ വരുണ്‍ ഗാന്ധി മുഖ്യമന്ത്രി?

Google Oneindia Malayalam News

ദില്ലി: ബി ജെ പിയിലെ തീപ്പൊരു നേതാവ് വരുണ്‍ ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്കോ. മറ്റാരുമല്ല വരുണിന്റെ അമ്മയും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയാണ് ഈ ആഗ്രഹവുമായി രംഗത്തുവന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വരുണിന് കഴിയുമെന്നും മനേക പറഞ്ഞു. സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എം പിയാണ് 34 കാരനായ വരുണ്‍.

കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാരാണ് ഭരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും ഉത്തര്‍ പ്രദേശിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുലായം സിംഗ് യാദവ് നിര്‍ത്തിവെച്ചു. സംസ്ഥാനത്തെ വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയത് ബി ജെ പി സര്‍ക്കാരാണ്. വരുണ്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയായാല്‍ അത് നന്നായിരിക്കും. പിലിഭിതിലെ ആളുകള്‍ക്കും അത് ഗുണകരമാകും.

varungandhi-manekagandhi

എന്നാല്‍ മനേക ഗാന്ധിയുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറായില്ല. മനേക ഗാന്ധിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് അതെന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മി കാന്ത് ബാജ്‌പേയി പറഞ്ഞത്. നരേന്ദ്ര മോദി സര്‍ക്കാരിലെ വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് 57 കാരിയായ മനേക ഗാന്ധി. സഞ്ജയ് ഗാന്ധിയുടെ ഭാര്യയായ മനേക ഗാന്ധി കോണ്‍ഗ്രസുമായി തെറ്റിയാണ് ബി ജെ പിയിലെത്തിയത്.

അതേസമയം വരുണ്‍ ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകുക എന്നത് മനേക ഗാന്ധിയുടെ സ്വപ്‌നം മാത്രമാണെന്ന് എസ് പി തിരിച്ചടിച്ചു. അഖിലേഷ് യാദവ് സര്‍ക്കാര്‍ മറ്റാരേക്കാളും വികസനം യു പിയില്‍ കൊണ്ടുവരുന്നുണ്ട്. മക്കളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബി ജെ പി നേതാക്കളുടെ ആഗ്രഹമാണ് മനേകയുടെ പ്രസ്താവന എന്നും എസ് പി കളിയാക്കുന്നു. 2017 ലാണ് അടുത്ത യു പി നിയമസഭ തിരഞ്ഞെടുപ്പ്.

English summary
Raising the pitch for her son, Union Minister for Women and Child Development Maneka Gandhi on Sunday said that 'it would be wonderful if Varun was made the next UP Chief Minister.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X