യുവതി കാലുമാറി, മുസ്ലീം യുവാവ് അപമാനിയ്ക്കാന്‍ ശ്രമിച്ചു, ബജ്രംഗ് ദള്‍ 'ആങ്ങളമാര്‍' രക്ഷിച്ചെന്ന്
മംഗളൂരു: മംഗളൂരുവില്‍ ഹിന്ദു പെണ്‍കുട്ടിയ്‌ക്കൊപ്പം നടന്നതിന് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മുസ്ലീം യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തായായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ നിലപാടുകളും അന്ന് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. എടിഎമ്മിലേയ്ക്ക് പണമെടുക്കാന്‍ പോയ തങ്ങളെ ആക്രമിച്ചുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയ്ക്കും മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. മുസ്ലീം യുവാവ് തന്നെ അപമാനിയ്ക്കാന്‍ ശ്രമിച്ചതാണെന്നും ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ തന്നെ രക്ഷിയ്ക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴിമാറ്റല്‍.
പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് മര്‍ദ്ദനത്തിന് ഇരയായ യുവാവ്. ഇയാളില്‍ നിന്നും രണ്ടായിരം രൂപ വായ്പയായി പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ഈ പണം എടിഎമ്മില്‍ നിന്നും എടുക്കുന്നതിനാണ് ഇരുവരും ഒന്നിച്ച് പോയതും സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായതും. ഇവര്‍ ആക്രമിയ്ക്കപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ഈ വീഡിയോയില്‍ എല്ലാം തന്നെ അക്രമികളില്‍ നിന്നും യുവാവിനെ രക്ഷിയ്ക്കാനും മര്‍ദ്ദനം തടയാനും പെണ്‍കുട്ടി ശ്രമിയ്ക്കുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം ബജ്രംഗ് ദള്‍ നേതാവിനൊപ്പം വാര്‍ത്ത സമ്മേളനത്തിനെത്തിയ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങളാണ് എല്ലാവരേയും ഞെട്ടിച്ചത്. യുവാവ് തന്നെ കാറിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും സഹായം അഭ്യാര്‍ഥിച്ചപ്പോള്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെത്തി രക്ഷിയ്ക്കുകയുമായിരുന്നെന്നാണ് യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications