അക്രമങ്ങള്‍ അവസാനിപ്പിക്കൂ; കുക്കികളോടും മെയ്തികളോടും മുസ്ലീങ്ങളുടെ അപേക്ഷ
ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ മെയ്തികളോടും കുക്കികളോടും അപേക്ഷയുമായി മുസ്ലീം സമുദായം. ഇരുവിഭാഗങ്ങളും അക്രമങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുക്കി ഭൂരിപക്ഷ മേഖലയായ ചൂരചന്ദ്രാപൂരിലും, മെയ്തി ഭൂരിപക്ഷ ബിഷ്ണുപൂരിലും തുടര്‍ച്ചയായ വെടിവെപ്പും സ്ഫോടനങ്ങളും നടക്കുന്നുണ്ട്.
അവിടെ സര്‍വ സാധാരണ സംഭവമായി അത് മാറിയിരിക്കുകയാണ്. അതേസമയം മറ്റിടങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. സംസ്ഥാനം പതിയെ സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുതുതായി അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം ചൂരചന്ദ്രാപൂരിന്റെയും ബിഷ്ണുപൂരിന്റെയും ഇടയില്‍ 35 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഇവിടെ നടക്കുന്ന വെടിവെപ്പുകളും സ്ഫോടങ്ങളും മുസ്ലീം സമുദായത്തെ ഭയപ്പെടുത്തുകയാണ്. മണിപ്പൂരില്‍ 32 ലക്ഷം ജനസംഖ്യയുണ്ടെന്നാണ് വിലയിരുത്തല്‍. അതില്‍ 9 ശതമാനം മുസ്ലീങ്ങളാണ്.

സംഘര്‍ഷം ഇവരുടെ ജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അക്രമം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബിഷ്ണുപൂരിലെ ക്വക്റ്റ ഗ്രാമത്തില്‍ സാഹചര്യത്തില്‍ കുറച്ച് കടുപ്പത്തിലാണ്. ഇവിടെ റോഡുകളെല്ലാം പോലീസ് ബാരിക്കേഡുകള്‍ വെച്ച് ബ്ലോക് ചെയ്തിരിക്കുകയാണ്. ചൂരചന്ദ്രാപൂരിലേക്കുള്ള വഴികളാണ് അടച്ചത്.ഓഗസ്റ്റ് ആറിന് ഒരു അച്ഛനും മകനും അടക്കം മൂന്ന് പേരെ അക്രമിച്ച് വെടിവെച്ച് കൊന്നിരുന്നു. ഇവരുടെ ശരീരം വെട്ടിനുറുക്കിയ നിലയിലായിരുന്നു.
ബിഷ്ണുപൂരിലെ വീട്ടില്‍ ഇവര്‍ ഉറങ്ങികിടക്കുമ്പോഴാണ് സംഭവം നടന്നത്. ചൂരചന്ദ്രാപൂരില് നിന്നുള്ള അക്രമികള്‍ ഗ്രാമത്തിലേക്ക് നുഴഞ്ഞു കയറിയാണ് ഇവരെ ആക്രമിച്ചതെന്ന് മെയ്തികള്ആരോപിക്കു്നു. അതേസമയം സങ്കീര്‍ണമായ സാഹചര്യത്തില്‍ ക്വക്റ്റയിലെ രണ്ട് മസ്ജിദുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്നു. ഈ സമയത്താണ് വെടിവെപ്പ് ഉണ്ടായത്.
അതേസമയം അക്രമികളോട് ഞങ്ങളുടെ അവസ്ഥ ബോധ്യപ്പെടുത്തിയതോടെ അവര്‍ മടങ്ങിയെന്നും ജമിയത്ത് ഉലമ ഇ ഹിന്ദ് നേതാവ് സലാവുദ്ദീന്‍ ഖാസിമി പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണ് ക്വക്റ്റ. ഇവിടെയുള്ളവര്‍ കുക്കികളുടെ മെയ്തികളുടെയും ആക്രമണത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ആളുകളുടെ ജീവിത മാര്‍ഗ തന്നെ തകര്‍ന്നിരിക്കുകയാണ്.
ക്വക്റ്റയില് അവശ്യ സാധനങ്ങള്‍ക്ക് അടക്കം വില വര്‍ധിച്ചിരിക്കുകയാണ്. സാധനങ്ങളും ലഭ്യമാകുന്നില്ല. കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാനും സാധിക്കുന്നില്ല. ഇവിടെ നടക്കുന്ന സ്ഫോടനങ്ങളില്‍ സ്കൂളുകളെല്ലാം തറഞ്ഞു കഴിഞ്ഞിരിക്കുകയാണ് മുസ്ലീം പണ്ഡിതനായ നാസിര്‍ ഖാന് പറഞ്ഞു. കുക്കികളോടും മെയ്തികളോടും അക്രമങ്ങള്‍ അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുസ്ലീം നേതാവ് ഹാസി രാഹത്ത് അലി പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള നിരവധി മുസ്ലീം നേതാക്കള്‍ ഡല്‍ഹിയിലെത്തി ഇവരുടെ മേഖലയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications